1അന്ന് രാവിലെ അവന്‍ ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ അച്ഛന്‍ അവനെ വിളിച്ച് ആ സമ്മാനം നല്‍കി.ഒരുപാട് നാളത്തെ അവന്‍റെ ആഗ്രഹമായിരുന്ന ഒരു ക്യാമറ മൊബൈല്‍ ഫോണ്‍.പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടിയതിന് അച്ഛന്‍ വാങ്ങിക്കൊടുക്കാമെന്നേറ്റതായിരുന്നു ആ സമ്മാനം.വളരെ അധികം സന്തോഷത്തോടെഅവന്‍ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സ്‌ വിട്ടു വരുന്ന സമയത്ത് റോഡില്‍ ഒരു ആള്‍ക്കൂട്ടം. എന്തോ അപകടം നടന്നിരിക്കുന്നു.തിക്കിത്തിരക്കി അവന്‍ ആള്‍ക്കൂട്ടത്തിനു മുന്‍പിലെത്തി..ലോറിക്കടിയില്‍ ചോരയില്‍ കുതിര്‍ന്നു ഒരു മനുഷ്യന്‍ പിടയുന്നു.പോക്കറ്റില്‍ നിന്നും അച്ഛന്‍ വാങ്ങി തന്ന പുതിയ ക്യാമറ മൊബൈല്‍ എടുത്ത് അവന്‍ ചിത്രീകരണം തുടങ്ങി.വാര്‍ത്താചാനല്‍ ക്യാമറമാന്‍മാരെ പോലെ തിരിഞ്ഞും മറിഞ്ഞും പലപല ആംഗിളുകളിലും അവന്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു.ചോരയില്‍ കുതിര്‍ന്നതിനാല്‍ ആ മനുഷ്യന്‍റെ മുഖം വ്യക്തമല്ലായിരുന്നു.ആ മനുഷ്യന്‍ കൈപൊക്കി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അര മണിക്കൂറിലധികം ആ മനുഷ്യന്‍ ചോരവാര്‍ന്നു അങ്ങനെ റോഡില്‍ കിടന്നു.അവസാനം ആരൊക്കെയോ ചേര്‍ന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകട രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ കഴിഞ്ഞ സന്തോഷത്തോടെ അവന്‍ മടങ്ങി.കവലയില്‍ ചെന്ന് കൂട്ടുകാര്‍ക്കൊക്കെ ബ്ലുടൂത്ത് വഴി ആ വീഡിയോ രംഗങ്ങള്‍ അയച്ചു കൊടുത്തു.വീട്ടിലെത്തി അവന്‍ വീണ്ടും വീണ്ടും ആ രംഗങ്ങള്‍ ആസ്വദിച്ച് കണ്ടു കൊണ്ടേയിരുന്നു.

അല്‍പസമയം കഴിഞ്ഞു വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിച്ചു…
“ഹലോ”

“ഹലോ ഇത്______ന്‍റെ വീടല്ലേ?”
“അതെ”
“ഇത് ______ഹോസ്പിറ്റലില്‍ നിന്നാണ് ”
“നിങ്ങള്‍ എത്രയും പെട്ടെന്ന് ഇവിടം വരെ വരണം”

അവന്‍ ഉടനെ ആശുപത്രിയിലേക്ക് ഓടി.അവിടെ ചലനമറ്റു കിടക്കുന്നു നേരത്തെ കണ്ട അതേ മനുഷ്യന്‍.മുഖത്തെ ചോര തുടച്ചു വൃത്തിയാക്കിയിരിക്കുന്നു.ആ മുഖത്തേക്ക് അവന്‍ ഒന്നേ നോക്കിയുള്ളൂ അവന്‍റെ സകല നാഡീ ഞരമ്പുകളും തളര്‍ന്നു പോയി.രാവിലെ തനിക്ക് പുതിയ മൊബൈല്‍ സമ്മാനിച്ച തന്‍റെ അച്ഛന്‍!!!

അവന്‍റെ തോളില്‍ പിടിച്ചു ഡോക്ടര്‍ പറഞ്ഞു:

“ഐ ആം റിയലി സോറി… കൊണ്ടുവരാന്‍ അല്പം താമസിച്ചു ഒരു അരമണിക്കൂര്‍ മുന്‍പെങ്കിലും എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ…..”

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ആശുപത്രി വരാന്തയില്‍ ഒരു കൂട്ടം യുവാക്കള്‍ അവന്‍ ചിത്രീകരിച്ച ആ പുതിയ രംഗങ്ങള്‍ ബ്ലൂടൂത്ത് ചെയ്യുന്ന തിരക്കിലായിരുന്നു.

You May Also Like

ചെക്കന്‍റെ ഒരു നേരംപോക്ക് !!! എന്നാല്‍ ഇതാണ് സാഹസികത..

ഈ റഷ്യക്കാരന്‍ പയ്യന്റെ ഓരോ വിനോദങ്ങളെ !!! പക്ഷെ കാണുന്നവര്‍ക്ക് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാന്‍ പറ്റില്ല തീര്‍ച്ച . കാണാന്‍ വിട്ടുപോകരുത് ഈ സാഹസികത …

തമിഴ് സിനിമകളിലെ പതിവ് മലയാളി കഥാപാത്രങ്ങളും ചില ബിംമ്പങ്ങളും

ടീ കട നായർ ലുങ്കിയും,ഒരു വെള്ള ബനിയനും വേഷം നായകനും ഗാങ്ങും സ്ഥിരമായി ചായ കുടിക്കാൻ എത്തുന്നത് ഇദ്ദേഹത്തിന്റെ കടയിൽ ആളുടെ ഭാര്യ 90% പേര് ഓമനയെന്നോ

ചെറുകഥ. അപശകുനം – റഷീദ് തൊഴിയൂര്‍..

ഞാനൊരു തനി ഗ്രാമവാസിയാണ്. ഗ്രാമവാസിയായതില്‍ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .വാര്‍ക്ക കെട്ടിടങ്ങളോട് താല്‍പര്യമില്ലാത്ത ഞാന്‍ അതുകൊണ്ടുതന്നെയാണ് ഗ്രാമവാസികള്‍ വാര്‍ക്ക വീടുകള്‍ പണിതുയര്‍ത്താന്‍ അന്യോന്യം മത്സരിക്കുമ്പോഴും പുരാതനമായ മേല്‍കൂര ഓടുകളാല്‍ മേഞ്ഞ തറവാട് പൊളിക്കാതെ ഞാനും കുടുംബവും തറവാട്ടില്‍ തന്നെ വസിക്കുന്നത്. കുടുംബമെന്ന് പറഞ്ഞാല്‍ ഞാനും റിട്ടയര്‍ അദ്ധ്യാപകന്‍ ഗംഗാധരമേനോന്‍ എന്ന എന്‍റെ അച്ഛനും , അച്ഛന്‍റെ മാതാവ് ദാക്ഷായണിയമ്മയും, അനിയന്‍ ഉണ്ണികൃഷ്ണനും, അനിയത്തി കനകാംബികയും

മഞ്ഞുപാളികള്‍ക്കിടയില്‍ അകപ്പെടുന്ന കാര്‍ പുറത്തെടുക്കുന്ന റഷ്യന്‍ തന്ത്രം: വീഡിയോ

മഞ്ഞില്‍ അകപ്പെട്ട് താഴ്ന്നു പോകുന്ന കാറുകള്‍ എങ്ങനെയാണു പുറത്തെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?