ബ്ലൂടൂത്ത് 4.1

183

Untitled-1

ബ്ലൂടൂത്ത് ന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ 4.1 വന്നു കഴിഞ്ഞു. ഡിസംബര്‍ 4, 2013 നു ആണ് അവതരിപ്പിച്ചത്. Bluetooth Special Interests Group ഈ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത് ഇതുപയോഗിച്ച് ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ക്ക് ഇനി നേരിട്ട് ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും എന്നായിരുന്നു. ഇത് മാത്രമല്ല പുതിയ വേര്‍ഷന്‍ അവകാശപ്പെടുന്ന പ്രത്യേകതകള്‍. ഇനി ഓടുന്നതിനിടയിലോ ചാടുന്നതിനിടയിലോ ഒക്കെ ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്ന തരത്തില്‍ ആണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. കുറവ് എനര്‍ജി മാത്രം ഉപയോഗിക്കുകയും ഇന്റെര്‍ഫെരന്‍സ് പരമാവധി കുറക്കുകയും ചെയ്യും എന്നതും ഇതിന്റെ വലിയൊരു മികവാണ്. ടൈം ഔട്ട്‌ സമയം കൂടുതല്‍ ആയതു കൊണ്ട് റീ കണക്റ്റ് ചെയുന്നതിന്റെ കുഴപ്പങ്ങളില്‍ നിന്നും ഒഴിവാകുകയും ചെയ്യാം.