ബ്ലോഗര്‍ പ്രവാഹിനി നിങ്ങളോട് പറയുന്നത്

211

1

പ്രിയരെ

ബോഗര്‍ പ്രവാഹിനിയെ അറിയില്ലേ ?

പ്രവാഹിനി എന്ന ബ്ലോഗിലെ പ്രൊഫൈലില്‍ അവര്‍ ഇങ്ങനെ പറയുന്നു .

ഞാന്‍ പ്രീത.തിരുവനതപുരം ജില്ലയിലെ തോന്നയ്ക്കല്‍ കുടവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്നു . എന്റെ വീട്ടില്‍ അച്ഛനും , അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല . 12 വര്ഷമായി ഇങ്ങനെയായിട്ടു . പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് . പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ടുമര്‍ വളരുകയാണ് എന്നും അത് ശസ്ത്രക്രിയ ചെയ്യണം എന്നും പറഞ്ഞു അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുീ ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ് ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത് മാല . കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക് ഒക്കെ ചെയ്യും.ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതാണ് .ആ പ്രശ്‌നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതിക്ഷിക്കുന്നു. സ്‌നേഹത്തോടെ പ്രീത കുടവൂര്‍ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.

തനിക്ക് നേരിട്ട വിധിയെ പഴിക്കാതെ പ്രവാഹിനി ജീവിക്കുന്നു ദൈവം നല്‍കിയ വരദാനത്തിലൂടെ ,,, വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് അവര്‍ ഹാന്‍ഡ് മൈഡ് ആയി നിര്‍മ്മിച്ച ധാരാളം ഉല്‍പ്പന്നങ്ങള്‍ ബ്ലോഗില്‍ കാണാം , യന്ത്രങ്ങളില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളെ വെല്ലുന്ന കരകൌശലങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ് .അലക്ക് സോപ്പ് , കുളിക്കാനുള്ള സോപ്പ് ,ലോഷന്‍ ,വാഷിംഗ് പൌഡര്‍ , എന്നിവക്ക് പുറമേ ,മാല ,കമ്മല്‍ ,നെക്ലേസ് ,പാദസരം , വിവിധ തരം പ്ലാസ്ടിക്ക് പൂക്കള്‍ അങ്ങിനെ ഒരു പാട് ഉത്പന്നങ്ങള്‍ സ്വന്താമായി അത് വിപണിയിലെത്തിച്ചാണ് ചികിത്സക്കും മരുന്നിനുമുള്ള തുക കണ്ടെത്തുന്നത് ,

ഇത്രയും പറഞ്ഞത് ,ആരുടേയും സഹതാപത്തിലുള്ള ഒരു ലൈക്കോ കമന്റോ കിട്ടാന്‍ വേണ്ടിയല്ല മറിച്ചു അവര്‍ നിസ്സരമായ ഒരു സഹായം
കൂട്ടുകാരായ നമ്മളോട് ആവശ്യപ്പെടുന്നു ,അതായത് അവര്‍ ഉണ്ടാക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്ര ഉപഭോക്താക്കളെ കിട്ടുന്നില്ല ,തന്‍മൂലം സാമ്പത്തികമായി അല്‍പ്പം പ്രയാസത്തിലാണ് . മറ്റുള്ളവര്‍ നല്‍കുന്ന സംഭാവനകള്‍ ഒന്നും അവര്‍ക്ക് വേണ്ട മറിച്ച്
ഈ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു ചെറിയ സഹായം വേണം , അതിനായി നമ്മളെല്ലാരും കൂടി ഒന്ന് ശ്രമിച്ചാല്‍ നിഷ്പ്രയാസം സാധിക്കും .കഴിയുന്ന ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുക ,സ്വന്തം സ്ടാട്ടസിലും നിങ്ങള്‍ അംഗങ്ങളായ വിവിധ ഗ്രൂപ്പിലും ഇത് ഷെയര്‍ ചെയ്യുക ,ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇവരുടെ ഉത്പന്നങ്ങളും പരിചയപെടുത്തുക. ഇങ്ങനെയൊക്കെ ചെയ്താല്‍ അത് അവര്‍ക്കൊരു വലിയ ഉപകാരമാവും ,

ദിവസവും എത്രയോ ബ്ലോഗുകളിലും ഫേസ്ബുക്കിലും സമയം ചെലവഴിക്കുന്ന നമ്മള്‍ക്ക് ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യുന്ന വഴി ഗുരുതരമായ രോഗം ബാധിച്ച നമ്മുടെ സഹോദരിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഈ എളിയ ശ്രമത്തില്‍ പങ്കാളികളായിക്കൂടെ ?? താഴെയുള്ള ലിങ്കില്‍ പോയാല്‍ പ്രവാഹിനിയെകുറിച്ച് കൂടുതല്‍ അറിയാം

http://pravahiny.blogspot.in/2012/11/blog-post.html

Advertisements