ഉള്ളില്‍ എന്തോ അടങ്ങാത്ത മനപ്രയാസം..1 എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍….. ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..

എഴുത്തും കുത്തും നിര്‍ത്തിയിട്ട് കുറച്ച വര്‍ഷങ്ങളായു….. പണ്ടേ മറ്റു ഉളവരുടെ ആശയങ്ങള് കൈയിട്ട് വാരി സ്‌കുള്‍ മത്സരങ്ങളില്‍ സമ്മാനം വാങ്ങാന്‍ നല്ല കഴിവായിരുന്നു. അന്ന് എഴുത്ത് ധാരാളം ‘കപ്പു’ വാങ്ങല്‍ ചടങ്ങിന്റെ ഒരു പ്രക്രിയ ആയിരുന്നു.. ഏതു ആശയം തന്നാലും ഒരു വേദതലേ ശ്ലോകം അങ്ങ് വച്ചങ്ങലക്കും.. പിന്നെ കൂടെ ഉള്ള ബുജികള്‍ ഈ അടവ് കണ്ടുപിടിച്ചു പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ നെഞ്ചില്‍ ഒരു തീ .. പിന്നെ സ്വയം ‘ഉണ്ടാക്കി’ എഴുതുക എന്നാ പ്രക്രിയ തുടങ്ങേണ്ടി വരുമെനായ്.. അങ്ങനെ സ്വയം എഴുതി വന്നപ്പോള്‍ അതില്‍ ഒരു കോപ്പുമില്ലതായ് .. അത് കൊണ്ടുതന്നെ വീടിലെ ചില്ല് അലമാരികളിലെ ‘കപ്പു’കളുടെ സന്ഗ്യ വര്‍ധനവ് നിലച്ചു .. തുലിക താഴെ വച്ച മടങ്ങണം എന്നതിന്റെ വലിയ തെളിവായിരുന്നു അത്.

ശേഷം സ്‌കൂള്‍ പടവുകള്‍ ഇറങ്ങി അങ്ങ് കലാലയ ജീവിതം തുടങ്ങി… അവിടെ എഴുതാന്‍ അവസരം കിട്ടിയപ്പോള്‍ കൂടെ ഉള്ളെ സ്വതന്ത്ര ചിന്തഗതികരുടെ ആശയങ്ങളുമായ് എന്റെ ആശയങ്ങള്‍ക്ക് പിടിച്ചു നില്‍കാന്‍ കേള്‌ല്പില്ലയിരുന്നു.. വായന എന്നത് പാടെ ഉപേക്ഷികപെട്ട അവസ്ഥയായിരുന്നു അന്ന്.സ്വയം എന്തക്കയോ കുത്തി കുറിച്ച എഴുതുമ്പോള്‍ അവയ്ക്ക് യാതൊരു ഓഒജിത്യവും ഉണ്ടായിരുന്നില്ല.. വെറുതെ വാക്കുകള്‍ കൊണ്ടുള്ള ഒരുതരം വിഡ്ഢിത്തം.. അറിവ് പരീക്ഷകള്‍ ജയ്കുവാന്‍ വേണ്ടി ഉള്ള മനപാടമാക്കല്‍ മാത്രമായിരുന്നു. പക്ഷെ എവിടെ നിന്ന ‘കപ്പു’കല്‍ ഒന്നുമല്ല എന്ന പാഠം ഞാന്‍ മനസിലാകി..

അങ്ങനെ കുറെനാള്‍ തുലിക വിശ്രമം നല്‍കി ഇരികുമ്പോള്‍ ആണ് നെറ്റ്‌വര്‍ക്ക് ബ്ലോഗിങ്ങും കണ്ണില്‍ പെട്ടത്..’ കപ്പു ‘ കിട്ടിലെലും കുറെ കമ്മന്റും ല്യ്ക്കും കിട്ടും.. ഇന്നാനെങ്ങില്‍ അതാണ് ‘കപ്പിനെ’ കാലും വലുത്.എങ്കില്‍ ഒന്ന്! അലക്കാമെനു വച്ച്.. പണ്ട് സ്‌കുളില്‍ കാച്ചിയ വിഷയം ഓടില്ല.. പിന്നെ സമകാലികം താല്പര്യമില (അറിയില്ല),പിന്നെ അവിടന്നും ഇവിടന്നും ചിക്കി ചെകഞ്ഞു എഴുതി. അറിയവുനവരെ വിളിച്ചു പറഞ്ഞ കെഞ്ചി ലികും ചെയിപ്പിച്ചു.. സ്വയം സമാധാനിച്ചു.. പിന്നെ എഴുതുനത്തില്‍ സമുഹ്യ നന്മ ആഗ്രഹിച്ചു മനസ്ഥിതി വന്നു.. അവയ്‌കൊന്നും എന്റെ അറിവ് മതിയായിരുന്നില്ല. പിന്നെ തോന്നുന്ന വിഷയങ്ങള്‍ അറിയാവുന്ന രിവില്‍ പോസ്റ്റ് ചെയ്ത് ജീവിച്ചു.. ഏതായാലും നാലോ അഞ്ഞോ ലൈക് കിട്ടാതെ വരില്ല അലമാരിക്കാതെ കപ്പുകളെകാല്‍ എത്രമാടങ്ങ് സന്തോഷമാണ് അത്.. ഉപ്പു തൊട്ടു കര്പുരം വരെ ഉള്ള എന്തെനെയും കുറിച്ച ബ്ലോഗാം.. കുടുതല്‍ ല്യ്കിനു സാമുഹ്യപ്രശ്‌നം .. ന്യൂ ജനറേഷന് സെക്‌സ് ആന്‍ഡ് ടെക്. ആകംശ്യയ്കു സെലബ്രിടി ന്യുസ്.. അങ്ങനെ എല്ലാ വിഷയവും തലയില്‍ ഓടി.. കപ്പുകള്‍ ഇല്ലാത്ത ലോകത്തെ ‘ബ്ലോഗര്‍’ ആയ മാറാന്‍ ഞാന്‍ യോഗ്യയനെന്നു പൂര്‍ണ തിരിച്ചരിവ്വുണ്ടായ്..

ഇപ്പോള്‍ എഴുതാനുള്ള വെമ്പല്‍ കൊണ്ട് ഇത്രയും എഴുതിവന്നു.. ‘കപ്പുകള്‍’ തുരുമ്പിച്ചു.. ല്യ്കുകള്‍ തുരുംബിക്കില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ മനസില്‍ തോന്നുനത് ബ്ലോഗ് ചെയാന്‍ തുടരുന്നു.. ഇവിടെ എനിക്ക് തുലിക താഴെ വയ്‌കേണ്ടി വരില്ലലോ.. ആര് മൈന്‍ഡ് ചെയ്തിലെലും.. കൂടുകരെ വിളിച്ച ശോകമടിച്ചാല്‍ അവര്‍ ല്യ്ക് ചെയ്‌തോളും.. ഇപ്പൊ അതും വലിയ ‘കപ്പ’ആണേ…!!

Advertisements