Featured
ബ്ലോഗ്ഗര്‍ ഒരു ദിനം കൊണ്ട് ഉണ്ടാക്കിയത് 333,000 ഡോളര്‍
അമേരിക്കയില്‍ താമസിക്കുന്ന ബ്രിട്ടിഷ് എഴുത്തുകാരനും ബ്ലോഗ്ഗറും പൊളിറ്റിക്കല്‍ കമന്റെറ്ററും ആയ ആന്‍ഡ്ര്യൂ മൈക്കല്‍ സുള്ളിവന് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സാധാരണ പൊളിറ്റിക്കല്‍ കമന്റുകള്‍ കൊണ്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള ഇദ്ദേഹം പക്ഷെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് അതുകൊണ്ടൊന്നുമല്ല. സ്വന്തം വീട്ടിലിരുന്ന് ബ്ലോഗെഴുതി 24 മണിക്കൂര്‍ കൊണ്ട് ഇദ്ദേഹം പോക്കറ്റിലാക്കിയത് ഒരു മില്ല്യന്റെ മൂന്നിലൊന്നാണ് അഥവാ അക്കത്തില്‍ പറയുകയാണെങ്കില്‍ 333,000 ഡോളര്‍ . എന്താ ഞെട്ടിയോ?
87 total views

ഡെയിലി ബീസ്റ്റില്‍ കോളമിസ്റ്റ് ആയിരുന്ന സുള്ളിവന് കഴിഞ്ഞ ബുധനാഴ്ചയാണ് താന്‍ ഡെയിലി ബീസ്റ്റില്‍ നിന്നും രാജി വെക്കുകയാനെന്നും തന്റെ ബ്ലോഗായ ഡെയിലി ഡിഷില്‍ ആകും ഇനി മുതല്‍ ബ്ലോഗ് ചെയ്യുകയെന്നും അറിയിച്ചത്. തന്റെ ബ്ലോഗില്‍ നിന്നും പരസ്യങ്ങള്‍ എല്ലാം കട്ട് ചെയ്യുകയും ഫ്രീമിയം ബേസ്ഡ് മീറ്റര്‍ എന്ന് അദ്ദേഹം തന്നെ പേരിട്ടു വിളിച്ച പുതിയൊരു സംഭവം കൊണ്ട് വന്നതും.
അതെന്താണെന്ന് പറയാം. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ കിട്ടുന്ന ലിങ്കില്‍ കയറി നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിക്കാം. അതായതു അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നും ഒട്ടുമിക്ക പോസ്റ്റുകളും നിങ്ങള്‍ക്ക് വായിക്കാം. പക്ഷെ നിങ്ങള്‍ വായിക്കുന്നതിനിടെ ഇടയ്ക്കു എപ്പോഴെന്കിലും റീഡ് മോര് എന്ന ലിങ്ക് കണ്ടാല്‍ ഓര്‍മ്മിച്ചോളൂ പിന്നീട് വായിക്കുവാന്‍ കാശ് കൊടുക്കേണ്ടി വരുമെന്ന്. ഒരു മാസത്തില്‍ ഒരാള്‍ക്ക് കുറച്ചു തവണ മാത്രമേ ഈ റീഡ് മോര് ലിങ്ക് ലഭിക്കൂ.
ഇങ്ങനെ അദ്ദേഹത്തിന്റെ പുതിയ നിയമത്തില്‍ വീണു പോയവരുടെ എണ്ണം 12,000 ത്തോളം വരും. ഡോളര്‍ കണക്കിനാണ് ഇവരില്‍ പലരും ഇദ്ദേഹത്തിന് കാഷ് നല്‍കിയിരിക്കുന്നത്. 19 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെ ഇങ്ങനെ അടച്ചവര്‍ ഉണ്ട്.
ഇങ്ങനെ 24 മണിക്കൂര്‍ കൊണ്ട് ഇദ്ദേഹം ഉണ്ടാക്കിയത് 333,000 ഡോളര്‍ ആണ്. എങ്ങിനെയുണ്ട് ഇദ്ദേഹത്തിന്റെ ബുദ്ധി ? നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ഒരു പ്രീമിയം ബ്ലോഗിങ്ങിനെ കുറിച്ച്?
88 total views, 1 views today