ബ്ലോഗ്ഗ് എന്താണെന്ന് അറിയണമെങ്കില്‍ !!

376

ടോയ്ലെറ്റ്‌  സാഹിത്യമെന്നു നീയിപ്പോ പരിഹസിച്ചില്ലേ?

മലയാളം നേരെ ചൊവ്വേ എഴുതി വെക്കാന്‍ അറിയാത്തവന്റെ ഷിറ്റ്‌ എന്നും ഒമിറ്റ്‌ ചെയ്യുന്ന നോസ്ടാല്‍ജിക് മെമ്മറീസ് എന്നും നീ വിളിച്ച ബ്ലോഗ്ഗിന്റെ സോള്‍.. ആത്മാവ്‌ തൊട്ടറിയണമെങ്കില്‍ ആദ്യം ബ്ലോഗ്‌ എന്താനെന്നറിയണം..!

ബ്ലോഗിങ്ങ് എന്താനെന്നറിയണം..!!

എഡിറ്റരുടെ കത്രിക തുമ്പില്‍ ചാരിത്ര്യം നഷ്ടപ്പെട്ട് പേപ്പറില്‍ അച്ചടിച്ച്‌ വരുന്ന സവര്‍ണ സാഹിത്യകാരന്റെ രൂപമാറ്റം വന്ന ഉച്ചിഷ്ടമല്ല ബ്ലോഗ്‌..

നട്ടെല്ല് നിവര്‍ന്നു നിന്നെഴുതി സെല്‍ഫ്‌ പബ്ലിഷ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ വായനക്കാരന്റെ മനസ്സ് തോട്ടരിയുന്നവന്റെ ബ്ലോഗ്‌..!!

അനോണി തെറി കേട്ട് ചോര തുപ്പി ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലുസിലും കുടിയേറിയവന്റെ ബ്ലോഗ്ഗല്ല, മറിച്ചു ആയിരവും പതിനായിരവും ഹിറ്റ്‌സും കമന്റ്സും ഫോളോവെറുമുള്ള ബെര്‍ളിയുടെയും വള്ളിക്കുന്നിന്റെയും ബ്ലോഗ്ഗ്..!!നീയിപ്പോ വായിച്ചു പൊട്ടിച്ചിരിച്ചു കമന്റടിക്കാതെ ഇറങ്ങിപ്പോന്നില്ലേ ആ പാവം “എന്റെ വര” ക്കാരന്റെ ബ്ലോഗ്‌….

ബ്ലോഗില്‍ പുതു വസന്തം! ചിലയിടങ്ങളില്‍ ബള്‍ബുകള്‍ കത്താന്‍ തുടങ്ങിയിരിക്കുന്നു..

Comments are closed.