fbpx
Connect with us

Boolokam

ബ്‌ലോഗും ബ്ലോഗേര്‍സും

യുഗദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യം ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആ ശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം. നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം. വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പ്പാവങ്ങളെയും കാണാം. മാനവികതയുടെ മഹാശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്.

 103 total views

Published

on

യുഗദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യം ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആ ശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം. നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം. വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പ്പാവങ്ങളെയും കാണാം. മാനവികതയുടെ മഹാശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്‌നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ കുറിച്ചും ഒരുപാട് പറയാന്‍..

നൂതനമായ സംസ്‌കാര പ്രവാഹത്തില്‍ സ്വയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ബ്ലോഗ് സാഹിത്യം. വിശാലമായ മാനവികതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്നു. ലോക സാഹിത്യ ചിന്തകളുടെ പ്രകാശ കിരണങ്ങള്‍ ഉള്‍കൊള്ളാന്‍ പുതിയ ബ്ലോഗ് സാഹിത്യത്തിന് കഴിയുന്നു. അറബിക്കടല്‍ കടന്നു അങ്ങ് മരുഭൂമിയില്‍ കഴിഞ്ഞും ഹരിതാപയുടെ ചുവട്ടില്‍ മലയാളനാട്ടില്‍ ജീവിച്ചും ലോകത്തിന്റെ വിവിധ കോണുകളില്‍ മഞ്ഞിലും ചൂടിലും ഇരുന്നും മലയാളഭാഷയെ ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ ബ്ലോഗേര്‍സും അവരുടെ വിചാര വിത്തുകള്‍ ഇവിടെ വിതറുകയാണ്. ആ വിത്തുകള്‍ ചെടികളായി വളര്‍ന്നു പൂവായി പരിലസിക്കുന്നു. അത് തവളകള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ലങ്കിലും വണ്ടുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു എന്നത് ഒരു സത്യമാണ് .

പല ബ്ലോഗര്‍ മാരും ഗൌരവാഹമായ വിഷയങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. പലരും ഉത്തമ സാഹിത്യം സൈദ്ധാന്തിക തലത്തില്‍ നിര്‍വചിക്കാനും അംഗീകാരം നേടാനും ശ്രമിക്കുന്നു. ഓരോ എഴുത്ത് പോസ്റ്റ് ചെയ്യുമ്പോഴും പുതിയൊരു മൂല്യ ബോധം സൃഷ്ടിച്ചെടുത്ത സന്തോഷത്തോടെ ഓരോ കമന്റ്‌സിനായും ചര്‍ച്ചക്കായും കാത്തിരിക്കുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ഇവിടെ ബ്ലോഗേര്‍സ്, സമകാലിക പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്‌നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല പല സ്ത്രീ ബ്ലോഗേര്‍സും, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിച്ചിരിക്കുന്നു. ആധുനിക ടെക്‌നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല ബ്ലോഗേര്‍സും വിഷയമാക്കി മാറ്റിയതായി കാണുന്നു .

Advertisementകഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും മനുഷ്യര്‍ എന്ന വികാരത്തില്‍ ഒതുങ്ങുന്നു. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു കഥകള്‍ അധികവും. മത വിഷയങ്ങള്‍കപ്പുറം യഥാര്‍ത്ഥ മനുഷ്യരുടെ കഥകളിലേക്ക് നീങ്ങുന്നു, കഥാ പാത്രങ്ങളോടും തന്റെ ആദര്‍ശ വാദത്തോടും ആത്മാര്‍ഥത കാണിച്ചു കൊണ്ടുള്ള സുന്ദരമായ ആവിഷ്‌കാരങ്ങള്‍ പലരുടെയും എഴുത്തിലൂടെ വായിക്കാന്‍ നമുക്ക് കഴിയുന്നു. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ ബ്ലോഗ് എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബ്ലോഗിലൂടെ വരുന്ന ഇത്തരം എഴുത്തുകള്‍ ബ്ലോഗിനെ പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നു.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്‌നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ കുറിച്ചും ഒരുപാട് പറയാന്‍ ബ്ലോഗേര്‍സിന് കഴിയുന്നു. രാഷ്ട്രീയത്തിലെ സാമുദായിക സന്തുലിതയെ പോലും നേര്‍ കാഴ്ചയൊടെ വിവിധ അഭിപ്രായത്തിലൂടെ പ്രതികരിക്കാന്‍ ബ്ലോഗേര്‍സ് ശ്രമിച്ചതായി കണ്ടു.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ബ്ലോഗറുടെ ധര്‍മ്മം, നല്ല ബ്ലോഗര്‍ സ്വന്തം ബാല്യകാല ഭാവനയില്‍ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യുന്നു. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്‌കരിക്കാന്‍ കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഇത്തരം ബ്ലോഗേര്‍സിനും കഴിയുന്നു. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറ്റുന്നു, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ ഇത്തരം എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍ നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ് എന്നവര്‍ മനസ്സിലാക്കുന്നു. സമൂഹമനസ്സില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‌കേണ്ടത്. അദ്വൈത പ്രസ്ഥാനങ്ങളില്‍ കേന്ദ്രീകൃതമായ ചില പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരുന്നതും ജാതിയത തിരിച്ചു വരുന്നതും, മലയാള ഭാഷ ദുര്‍ബലമാകുന്നതും, ഇന്ന് കേരളീയ നവോത്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളായി പലരും ചൂണ്ടി കാണിക്കുന്നു. നവോത്ഥാനത്തിന്റെ ഇത്തരം പ്രതി സന്ധിയെ മുമ്പില്‍ കണ്ടു കൊണ്ട് നമ്മുടെ സ്വപ്നത്തെ രൂപപ്പെടുത്തുന്നതില്‍, സമൂഹത്തിന്റെ നവോത്ഥാനത്തെ കുറിച്ച് ആലോചിക്കുകയും അതിനനുയോജ്യമായ എഴുത്തുകള്‍ കൂടുതലായി കൊണ്ട് വരേണ്ടതുമായ ബാധ്യത ഓരോ ബ്ലോഗേര്‍സിനുമുണ്ടന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങിനെ ചെയ്യുമ്പോള്‍ എങ്ങിനെ നമുക്ക് വിഷയദാരിദ്ര്യം ഉണ്ടാവും, എങ്ങിനെ നമ്മെ പരിഹസിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയും…

പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ആശയ ദാരിദ്ര്യം എഴുത്തിനെ ബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ ചിന്തയില്‍നിന്നും ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി. ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്‌നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു. എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില ബ്ലോഗുകള്‍ വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം അങ്ങിനെ കാതോര്‍ത്താല്‍ നമുക്ക് ഒരിക്കലും ആശയ ദാരിദ്ര്യം ഉണ്ടാവില്ല. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

Advertisementവാക്കുകള്‍ കൊണ്ട് മനസ്സിനെ വലയ്ക്കുന്ന തത്വജ്ഞാനമാണ് കവിത. ചിന്തയുടെ ഗാനങ്ങള്‍ ആലപിക്കുന്ന കവിതയാണ് തത്വജ്ഞാനം. ചിന്തയുടെ മരങ്ങളില്‍നിന്ന് കൊഴിയുന്ന ഇലകളാണ്. നമ്മുടെ ഓരോ വാക്കുകളും കവിതയുടെ വഴിയിലെ ഗിരി മാര്‍ഗമാണ് ചിന്ത. അത്തരം ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ് സംവിധാനം സംസ്‌കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. യുഗദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യം ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം, നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുംമ്പോള്‍ ഒരു ജനതയുടെ നാശമാണ് ഇവിടെ സംഭവിക്കുന്നത്. അത് കൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും ബ്ലോഗ് മാധ്യമത്തിലൂടെ കഴിയണം, ദിനേന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പാടു ബ്ലോഗേര്‍മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെ ശബ്ദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന പതിനായിരങ്ങള്‍ വായിക്കുന്ന ബ്ലോഗ് ആയി അവരുടെ ബ്ലോഗുകള്‍ മാറി ക്കൊണ്ടിരിക്കുന്നു, കാലത്തിന്റെ ശബ്ദമായി മാറാന്‍ അവര്‍ക്ക് കഴിയുന്നു ..

വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, ടാഗോറിന്റെയും കൃതികളിലെ അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ഥത്തിലും പദപ്രയോക ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍ അവര്‍ക്ക് കഴിയുന്നു?

 104 total views,  1 views today

AdvertisementAdvertisement
Entertainment7 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy8 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment8 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment8 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment9 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured9 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized12 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment12 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment13 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment15 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment16 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement