Weird News
ഭക്ഷണം വേണോ അതോ മദ്യം വേണോ? ഈ വീഡിയോ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍!!!
വഴിയരുകില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളോട് ഭക്ഷണം വേണോ അതോ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങളെ അത്ഭുതപ്പെടുത്തും!
141 total views

അനേകായിരം പട്ടിണിപ്പാവങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ഭാരതം. ഒന്നോ രണ്ടോ ദിവസം ഭക്ഷണം ലഭിക്കാതെ വരുന്ന ഒരാള്‍ക്ക് അതിനു ശേഷം നല്ല ഭക്ഷണം നല്കിയാല് ആര്‍ത്തിയോടെ കഴിക്കുന്നത് കാണാം. അത് അയാളുടെ കുഴപ്പമല്ല. വിശപ്പ് അത്രയേറെ സഹിച്ചിട്ടുണ്ടാവണം അയാള്‍ ആ രണ്ട് ദിവസങ്ങളില്‍. എന്നാല്‍ സ്ഥിരം പട്ടിണിയില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങള്‍ ഉണ്ട് നമ്മുടെ രാജ്യത്ത്. അവര്‍ക്ക് പട്ടിണി മാത്രമല്ല പ്രശ്നം. പണമില്ലായ്മ, അരക്ഷിതാവസ്ഥ എന്നിങ്ങനെ അവരെ അലട്ടുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ടാവും. അങ്ങനെ ജീവിക്കുന്ന ഒരാള്‍ക്ക് ഒരു നേരം നല്ല ഭക്ഷണം ലഭിക്കുന്നതിനേക്കാള്‍ താല്പര്യം ചിലപ്പോള്‍ അല്പ നേരത്തേയ്ക്ക് എങ്കിലും ഈ സങ്കടങ്ങള്‍ ഒക്കെ ഒന്ന് മറക്കുക എന്നതായിരിക്കും. ‘ഫങ്ക് യു’ എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ ഇതിനെ അടിസ്ഥാനമാക്കി ഒരു പരീക്ഷണം നടത്തി നോക്കി. പരീക്ഷണം എന്നാല്‍ തെരുവിലേയ്ക്ക് ഇറങ്ങിചെന്നുള്ള ഒരു വന്‍ പരീക്ഷണം. വഴിയരുകില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണവും ബിയറും വച്ച് നീട്ടിയിട്ട് ഏതെങ്കിലും ഒന്ന് മാത്രം എടുത്ത്തുകൊള്ളന് പറയുകയാണ് അവര്‍ ചെയ്തത്. എന്തായി ഈ പരീക്ഷണത്തിന്റെ അന്ത്യം എന്ന് നിങ്ങള്‍ തന്നെ കണ്ടു നോക്കൂ.
142 total views, 1 views today