ഭരത് ഗോപിയെന്ന നടനവിസ്മയത്തിന്റെ ഏറ്റവും മികച്ച സീന്‍; വീഡിയോ

175

മലയാള സിനിമയിലെ ഒരു നടന വിസ്മയം തന്നെയായിരുന്നു ഭരത് ഗോപി എന്ന അതുല്യ പ്രതിഭ. മലയാള സിനിമയ്ക്ക് വേറിട്ട ഒരു മുഖം നല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌. ഈ മഹാനടന്റെ അഭിനയ ജീവിതത്തിലെ എല്ലാ രംഗങ്ങളും ഒന്നിനൊന്നു മികച്ചാതാണ് എങ്കിലും ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്നെ പോലെ നിങ്ങളും ഈ രംഗമാകും തിരഞ്ഞെടുക്കാന്‍ സാധ്യത.

ഭാഷ: മലയാളം

നടന്‍: ഭരത് ഗോപി

ചിത്രം: അക്കരെ

രംഗം: ഗള്‍ഫില്‍ നിന്നെത്തിയ ജോണിയെ (നെടുമുടി വേണൂ)വിനേക്കാണാന്‍ ഭരത് ഗോപിയും ഭാര്യയുമെത്തുന്നു.

ഗള്‍ഫില്‍പ്പോകാന്‍ ചില സര്‍ട്ടിഫിക്കറ്റുകളൊക്കെ തയ്യാറാക്കിക്കൊടുത്ത തഹസീല്‍ദാര്‍ ഗോപിയോട് ജോണിക്ക് ബഹുമാനമുണ്ട്, ആ ബഹുമാനം മുതലെടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്നറിയാനാണ് ഭാര്യ പത്മാവതിയുടെ നിര്‍ബന്ധപ്രകാരം അവര്‍ ജോണിയെക്കാണാന്‍ വീട്ടിലെത്തുന്നതാണ് രംഗം.

ജോണിയുടെ അപ്പന്‍ പണ്ടത്തെ ചകിരിക്കാരന്‍ വര്‍ഗ്ഗീസ് മാപ്പിള അല്ലേ എന്ന് പരിഹസിച്ചിരുന്ന പത്മാവതിയും തഹസീല്‍ദാറും ജോണിയുടെ വീട്ടിലെത്തുമ്പോള്‍ കാണുന്നത് വെസ്റ്റേണ്‍ മ്യൂസിക്ക് ആസ്വദിച്ചിരിക്കുന്ന ജോണിയുടെ അപ്പനേയാണ്..വേലക്കാരി പെണ്ണിനെ മുകളിലേക്കയച്ച് ജോണിയെ വിളിച്ച് കൊണ്ട് വരാന്‍ അപ്പന്‍ പറയുന്നു.

ഇനിയാണ് ഗോപി ചേട്ടന്റെ അഭിനയപാടവത്തെ നമ്മള്‍ നമിച്ചു പോകുന്നത്…

തെറിച്ച വേലക്കാരിപ്പെണ്ണൂം ജോണിയും തമ്മിലുള്ള പിടിവലിയും ബഹളവുമൊക്കെ കേള്‍ക്കുന്ന ഗോപിയും ഭാര്യ പത്മാവതിയും ജോണിയുടെ അപ്പനുമൊക്കെ ഇരുന്ന് ചൂളുകയാണ്…ആ രംഗത്തിനറുതിവരുത്താന്‍ അപ്പന്‍ കോണിപ്പടി കയറുന്നു.

ജോണിയോടുള്ള വിധേയത്വവും സൗഹൃദവും കാരണം ജോണിക്ക് സംഭവിക്കാവുന്ന അപമാനത്തില്‍ നിന്ന് രക്ഷിച്ചെടുക്കണം, അപ്പന്‍ കയറിവരുന്നുണ്ടെന്ന് അപ്പനറിയാതെ ജോണിയെ അറിയിക്കുകയും വേണം എന്ന വലിയ ധര്‍മ്മസങ്കടത്തിലകപ്പെടുന്ന തഹസീല്‍ദാര്‍ ഗോപി മുകളിലത്തെ നിലയിലേക്ക് നോക്കി രണ്ടും കല്‍പ്പിച്ച് ‘ജോണീ അപ്പന്‍ വരുന്നുണ്ടെടാ’ എന്ന് പറയുന്ന രംഗവും തുടര്‍ന്നുള്ള ജാള്യതയോടെയുള്ള ഇരിപ്പും ആ ശരീരഭാഷയും ഗോപി എന്ന അതുല്യ നടന്റെ പ്രതിഭ വ്യക്തമാക്കുന്നു.