Featured
ഭര്‍ത്താവിനാല്‍ വായില്‍ ചാട്ടുളി കയറ്റപ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു
ഒരു ഹാര്‍പൂണ്‍ ഗണ്‍ അല്ലെങ്കില്‍ ഒരു ചാട്ടുളി വായില്‍ കയറിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നു. 28 കാരിയായ ബ്രസീല്‍ സ്വദേശിനിയാണ് സ്വന്തം ഭര്‍ത്താവിനാല്‍ ആക്രമിക്കപ്പെട്ടത്. യുവതിയുടെ വായിലൂടെ കടന്നു തലയോട്ടിക്കു അടിയിലൂടെ അപ്പുറം കടന്ന നിലയിലായിരുന്നു ഇവരെ ആശുപത്രിയിലാക്കിയത്.
181 total views

ഒരു ഹാര്‍പൂണ്‍ ഗണ്‍ അല്ലെങ്കില്‍ ഒരു ചാട്ടുളി വായില്‍ കയറിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നു. 28 കാരിയായ ബ്രസീല്‍ സ്വദേശിനിയാണ് സ്വന്തം ഭര്‍ത്താവിനാല്‍ ആക്രമിക്കപ്പെട്ടത്. യുവതിയുടെ വായിലൂടെ കടന്നു തലയോട്ടിക്കു അടിയിലൂടെ അപ്പുറം കടന്ന നിലയിലായിരുന്നു ഇവരെ ആശുപത്രിയിലാക്കിയത്. എലിസംഗേല ബോര്ബോറെമ റോസായുടെ താടിയെല്ല് തകര്‍ത്തായിരുന്നു ഇത് അപ്പുറം കടന്നത്.
ഭര്‍ത്താവ് അബദ്ധത്തില്‍ ചെയ്ത പ്രവര്‍ത്തി ആണ് ഇത്രയും അപകടകരമായ അവസ്ഥയില്‍ അവരെ എത്തിച്ചത്. അവസാനം തീവ്ര പരിശ്രമം നടത്തി ന്യൂറോ സര്ജന് ഇത് നീക്കം ചെയ്തത്രേ. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയേനെ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
182 total views, 1 views today