ഭര്‍ത്താവിനെ കീഴടക്കാന്‍ എളുപ്പ വഴി..

383

ഭര്‍ത്താവിനെ കീഴടക്കാന്‍ എളുപ്പ വഴി അയാളുടെ വയറിലൂടെ ആണെന്ന് പഴമക്കാര്‍ പറയും ഒരു പരിധി വരെ ശരിയുമാണ്. നല്ല രുചിയുള്ള ഭക്ഷണമുണ്ടാക്കി സ്നേഹത്തോടെ ഊട്ടുന്ന ഭാര്യമാരെ ഒട്ടുമിക്ക ഭര്‍ത്താക്കന്മാര്‍ക്കും ഇഷ്ട്ടമുള്ളതും അവരുടെ സ്വപ്നവുമാണ്.

ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം അച്ഛന്‍ അമ്മ എന്ന് കരുതി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവ്‌ തള്ളി പറയുകയോ അവഹെളിക്കുകയോ ചെയ്യില്ല. ഏതൊരു പുരുഷനും അത് ഇഷ്ടമല്ലാത്ത കാര്യവുമാണ്. ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കുക വഴി ഭര്‍ത്താവിന്റെ സ്നേഹം സമ്പാതിക്കാനും, നിങ്ങളുടെ അച്ഛനമ്മ മാരെ ഭര്‍ത്താക്കന്മാര്‍ പരിഗണിക്കാനുള്ള വഴി കൂടി ആണത്.

ഓഫീസില്‍ പോകാനുള്ള വസ്ത്രങ്ങള്‍ അലക്കി തേച്ച് തയ്യാറാകി വെച്ചാല്‍ ഏതൊരു ഭര്‍ത്താവിനും ഇഷ്ട്ടപ്പെടും ഭര്‍ത്താവിനു നിങ്ങളോടുള്ള മതിപ്പ് കൂടുകയല്ലാതെ കുറയുകയില്ല. പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളില്‍ . നിങ്ങള്‍ക്ക്‌ എന്ത് സംഭാവിച്ചാലും അത് ഭര്‍ത്താവിനോട് തുറന്നു പറയുന്നതായിരിക്കും ഉചിതം. സമയം കിട്ടുമ്പോഴൊക്കെ സ്നേഹസംസാരങ്ങളില്‍ കൂടി ചേരുകയും വേണം.

ഭര്‍ത്താവ് ഡ്യുട്ടിയും കഴിഞ്ഞു വരുമ്പോള്‍ കുടിക്കാന്‍ എന്തെങ്കിലും കൊടുക്കകയോ, ഇപ്പൊ എന്തെങ്കിലും കഴിക്കാന്‍ വേണോ എന്ന് ചോദിക്കുകയോ, ഭര്‍ത്താവ്‌ കൊണ്ട് വന്ന സാധനങ്ങള്‍ എന്ത് തന്നെ ആയാലും ഭാര്യ സ്വകാര്യ വല്‍ക്കരിക്കാതെ പെതുവായി വക്കുമ്പോള്‍ ഭര്‍ത്താവിനും .ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ക്ക് നിങ്ങളോട് സിമ്പതി കൂടുകയും അച്ഛനമ്മ മാരുടെ സ്നേഹം നിങ്ങള്‍ കിട്ടുകയും ചെയ്യും.