Featured
ഭര്‍ത്താവിനോട് പ്രേമത്തിന്റെ ഭാഷ വേണോ?
എല്ലാ ഭാര്യാ ഭര്ത്താക്കന്മാര്ക്കും തമ്മില്‍ സംസാരിക്കുന്നതിനും ആശങ്ങള്‍ കൈമാറുന്നതിനും അവരവരുടേതായ രീതികള്‍ കാണും. ജീവിതത്തില്‍ തമ്മിലുള്ള സ്നേഹം പരസ്പരം വേണ്ട രീതിയില്‍ കൈമാറിയില്ലെങ്കില്‍ വിവാഹ ബന്ധം തന്നെ അധിക നാള് നിലനില്‍ക്കില്ല. ഭാര്യാ ഭര്ത്താക്കന്മാര്ക്ക് പരസ്പരം മനസ്സിലാക്കുന്നതിനു എന്തായാലും കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരസ്പര സ്നേഹം വളര്‍ത്തുവാന്‍ സ്ത്രീകള്‍ ഭര്‍ത്താവിനോട് എങ്ങിനെ പെരുമാറണം എന്ന് അറിഞ്ഞിരിക്കണം.
140 total views, 2 views today

ഭര്‍ത്താവിന്റെ ശരീര ഭാഷ മനസ്സിലാക്കണം
ഭര്‍ത്താവിന്റെ ബോഡി ലാങ്ഗ്വേജ് ഏതു ഭാര്യയും അറിഞ്ഞിരിക്കണം. അവര്‍ ചിലപ്പോള്‍ എന്തുകൊണ്ടാണ് ഒരു പ്രത്യേക രീതിയില്‍ പെരുമാറുന്നതെന്ന് മനസ്സിലാക്കാന്‍ അതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പ്രവര്‍ത്തി ആയിരിക്കണം ഭാഷയെക്കാളും ഇമ്പോര്ട്ടന്റ്റ് ആയി നമ്മള് എടുക്കേണ്ടത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും അവര്‍ എങ്ങിനെ പൊസിഷന്‍ ചെയ്യുന്നു, മുഖത്തിലെ ഭാവം എങ്ങനെയാണ് എന്നൊക്കെ നോക്കണം. അവര്‍ക്ക് സന്തോഷം, വിഷമം, ദേഷ്യം ഇത്യാദി വികാരങ്ങള്‍ വരുമോള് എങ്ങിനെയാണ് പെരുമാറ്റം എന്നെല്ലാം നമ്മള് മനസ്സിലാക്കണം. അപ്പോള്‍ അതിനനുസരിച്ച് വേണം നമ്മള് പ്രതികരിക്കേണ്ടത്. ഭര്‍ത്താവിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞാല്‍ നല്ല ബന്ധങ്ങള്‍ നമുക്ക് ഉണ്ടാക്കുവാന്‍ കഴിയും.
ഭര്‍ത്താവിനോട് സത്യസന്ധത കാണിക്കണം
പ്രേമത്തിന്റെ ഭാഷയില്‍ ഉള്ള ബന്ധം ഭര്‍ത്താവിനോട് ഉണ്ടാക്കുവാന്‍ സത്യസന്ധതയോടെ പെരുമാറുകയാണ് ആദ്യം നമ്മള് ചെയ്യേണ്ടുന്നത്. ഭര്‍ത്താവിന്റെ സ്നേഹവും ആത്മാര്‍ഥതയും അങ്ങിനെയേ നമുക്ക് ആര്ജ്ജിക്കുവാന് കഴിയുകയുള്ളൂ. ഭര്‍ത്താവിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ തുറന്ന മനസ്സുമായി നമ്മള് സമീപിക്കണം. നല്ല ഒരു മാനസിക ബന്ധം ഉണ്ടാക്കി എടുക്കാതെ ബന്ധങ്ങള്‍ നിലനില്ക്കുകയില്ല.
ഭര്‍ത്താവുമായി കൂടുതല്‍ സമയം പങ്കിടണം
കൂടുതല്‍ സമയം ഭര്‍ത്താവുമായി ചിലവഴിക്കുവാന്‍ നമ്മള് ശ്രദ്ധിക്കണം. എങ്കിലേ അവര്‍ക്ക് നമ്മളെയും മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. സ്നേഹം കൂടുന്നതിനും ഇത് കാരണം ആവും. പരസ്പരം അറിയുന്നതിന് കുറെ നാളുകള്‍ എടുക്കും. കൂടുതല്‍ സമയം ഒരുമിച്ചു കഴിയുന്നത് എന്തുകൊണ്ടും നല്ലതേ വരുത്തു.
ഭര്‍ത്താവ് ആരായാലും അംഗീകരിക്കുക, സ്നേഹിക്കുക
ഭര്‍ത്താവ് എങ്ങിനെയുള്ള ആളായിരുന്നാലും അദ്ദേഹത്തെ സ്നേഹത്തോടെ അംഗീകരിക്കണം. അല്ലാതെ അവരുടെ സ്നേഹം നമുക്ക് കിട്ടുകയില്ല.പ്രേമത്തിന്റെ ഭാഷ പലര്‍ക്കും വ്യത്യസ്തങ്ങള്‍ ആയിരിക്കും. അറിഞ്ഞുള്ള പെരുമാറ്റം കൊണ്ട് സ്നേഹം കെട്ടിപ്പടുക്കാം.
141 total views, 3 views today