ഭര്‍ത്താവിന്റെ സ്വന്തം ഭാര്യ – കഥ
ഇതൊരു ദമ്പതികളുടെ കഥയാണ്. ദമ്പതികളില്‍ ഒരാളായ ഭര്‍ത്താവ് ഒരു പ്രവചനം നടത്തി ‘ എന്റെ മരണ ശേഷം ദൈവ ദൂതര്‍ വരുമെന്നും അന്നത്തെ ഭരണാധികാരി ആയ രാജാവിന്റെ ഭരണാധികാരം പിടിച്ചെടുക്കുമെന്നും ഒരു പ്രവചനം നടത്തി.. ഇത് കേട്ടറിഞ്ഞ രാജാവ് ഈ ഭര്‍ത്താവിനെ വധിക്കാന്‍ ഉത്തരവിട്ടു. ഭര്‍ത്താവിനെ പിടിച്ചു കെട്ടാന്‍ രാജാവിന്റെ പടയാളികള്‍ തലങ്ങും വിലങ്ങും ഓടി നടന്നു അവസാനം പടയാളികള്‍ക്ക് അയാളെ കണ്ടു കിട്ടി. പക്ഷെ പടയാളികള്‍ക്ക് അയാളെ ഏതു വിധേനയും കീഴടക്കാന്‍ കഴിഞ്ഞില്ല.
139 total views

ഇതൊരു ദമ്പതികളുടെ കഥയാണ്. ദമ്പതികളില്‍ ഒരാളായ ഭര്‍ത്താവ് ഒരു പ്രവചനം നടത്തി ‘ എന്റെ മരണ ശേഷം ദൈവ ദൂതര്‍ വരുമെന്നും അന്നത്തെ ഭരണാധികാരി ആയ രാജാവിന്റെ ഭരണാധികാരം പിടിച്ചെടുക്കുമെന്നും ഒരു പ്രവചനം നടത്തി.. ഇത് കേട്ടറിഞ്ഞ രാജാവ് ഈ ഭര്‍ത്താവിനെ വധിക്കാന്‍ ഉത്തരവിട്ടു. ഭര്‍ത്താവിനെ പിടിച്ചു കെട്ടാന്‍ രാജാവിന്റെ പടയാളികള്‍ തലങ്ങും വിലങ്ങും ഓടി നടന്നു അവസാനം പടയാളികള്‍ക്ക് അയാളെ കണ്ടു കിട്ടി. പക്ഷെ പടയാളികള്‍ക്ക് അയാളെ ഏതു വിധേനയും കീഴടക്കാന്‍ കഴിഞ്ഞില്ല.
കുറച്ച് നാള് കഴിഞ്ഞ് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞു
‘എടി ഭാര്യയെ…. ഞാന്‍ ഇന്ന് ഒരാളെ ഈ വീട്ടുപ്പറമ്പിന്റെ തെക്കേ മൂലയില്‍ കൊന്ന് കുഴിച്ചു മൂടി’ ഈ വിവരം നാട്ടുകാരോ, രാജാവോ അറിയരുത് എന്നും അയാള്‍ തന്റെ ഭാര്യയോട് പറഞ്ഞു . പക്ഷെ ഭാര്യക്ക് കുറച്ചു ദിവസം പിടിച്ചു നില്ക്കാനായെങ്കിലും അയല്‍ പക്കത്തെ വീട്ടയോടു പറയാതിരിക്കാന്‍ ഭാര്യക്ക് കഴിഞ്ഞില്ല.. ആ വീട്ടമ്മ ,വീട്ടമ്മയുടെ അനിയത്തിയോട് പറഞ്ഞു അവസാനം രാജ്യം ഭരിക്കുന്ന ഭരണാധികാരിയും അറിഞ്ഞു. രാജാവ് പടയാളികളെ അന്വേഷിക്കാന്‍ പറഞ്ഞു വിട്ടു, അങ്ങനെ ഒരു സഭവം നടന്നിട്ടില്ല എന്നും പടയാളികള്‍ രാജാവിനെ ബോധിപ്പിച്ചു. അപ്പോള്‍ രാജാവിനെ കബിളിപ്പിച്ച ഭാര്യയെ തുറുങ്കിലടക്കാന്‍ രാജാവ് ഉത്തരവിട്ടു. പടയാളികള്‍ ഭാര്യയെ പിടിച്ചു കെട്ടുകയും തടങ്കില്‍ അടക്കാന്‍ രാജാവിന്റെ മുന്പില് എത്തിക്കുകയും ചെയ്തു. രാജാവിന്റെ മുന്നിലെത്തിയ ഭാര്യ , രാജാവിനോട് കേണപേക്ഷിച്ചു .അപ്പോള്‍ ഭരണാധികാരി,പ്രവചനം നടത്തിയ അയാളുടെ ഭാര്യയോട് പറഞ്ഞു
‘ നിന്റെ ഭര്‍ത്താവ് ഒരു പ്രവചനം നടത്തിയത് നീ അറിഞ്ഞു കാണുമല്ലോ?’
ഭാര്യ പറഞ്ഞു ‘അറിയാം’
അപ്പോള്‍ ഭരണാധികാരി പറഞ്ഞു ‘എന്നാല്‍ നിന്റെ ഭര്‍ത്താവിനെ വധിക്കാന്‍ എന്റെ പടയാളികള്‍ക്ക് സാധിച്ചില്ല’ നിന്റെ ഭര്‍ത്താവിനെ വധിക്കാന്‍ പറ്റാത്തത് എന്ത് കൊണ്ടാണെന്നറിയുകയും , വധിക്കുകയും ചെയ്യുകയാണെങ്കില്‍ നിന്നെ കൊല്ലാതെ വിട്ടയക്കാം’ ഇത് കേട്ട ഭാര്യ , രാജാവിന്റെ മനസിലിരുപ്പ് അറിയാതെ, ഉത്തരവ് അനുസരിക്കുകയും, രാജാവ് അയാളുടെ ഭാര്യയെ വീട്ടിലേക്കു പറഞ്ഞയക്കുകയും ചെയ്തു
വീട്ടിലെത്തിയ ഭാര്യ , രാജാവിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുകയും, ശ്രമം വിഫലമാകുകയും ചെയ്തു .. രാജാവിന്റെ ഉത്തരവ് നടപ്പിലാക്കാതെ പോയാല്‍ എന്റെ മരണം ഉറപ്പാണെന്ന് ഭാര്യക്ക് അറിയാം , സഹികെട്ട് അവസാനം ഭര്‍ത്താവിനോട് തന്നെ ഭാര്യ ചോദിച്ചു, രാജാവിന്റെ ഉത്തരവ് അറിയാതെയും ഭാര്യയെ പൂര്‍ണമായും വിശ്വസിക്കുകയും ചെയ്ത ഭര്‍ത്താവ് സ്വന്തം മരണം എങ്ങനെ ആണെന്ന് ഭാര്യയോട് പറയുകയും ചെയ്തു..
‘എടി ഭാര്യേ ‘ഞാന്‍ മരിക്കണമെങ്കില്‍ ദൈവം മാലാഖ മാരോട് കല്‍പ്പിച്ച് മരണപ്പെടുത്തുകയോ? മറ്റാര്‍ക്കെങ്കിലും എന്നെ വധിക്കണമെങ്കില്‍ ‘എന്റെ തലയിലെ വലത് വശത്തെ നല്ല നീളമുള്ള സ്വര്‍ണ നിറമുള്ള ഒരു മുടി കൊണ്ട് കെട്ടി വരിഞ്ഞു മുറുക്കി കൊല്ലുകയോ ചെയ്താല്‍ മാത്രമേ എന്നെ വധിക്കാന്‍ സാധിക്കുകയുള്ളൂ’
ഭര്‍ത്താവ് ഭാര്യയെ പറഞ്ഞ് മനസിലാക്കി കൊടുത്ത കാര്യങ്ങള്‍ സത്യം ആണോ എന്നറിയാന്‍.. ഭര്‍ത്താവിന് വേണ്ടി എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കുകയും, ഭര്‍ത്താവ് അറിയാതെ ഭര്‍ത്താവിന്റെ തലയിലെ സ്വര്‍ണ മുടി അയാള്‍ അറിയാതെ പിഴുതെടുക്കുകയും, ആ രാത്രി തന്നെ ഭര്‍ത്താവിനെ സ്വര്‍ണ മുടി കൊണ്ട് വരിഞ്ഞു മുറുക്കി വധിക്കുകയും ചെയ്തു …
ഈ വാര്‍ത്ത അറിഞ്ഞ ഭരണാധികാരിയുടെ മനസ്സലിയുകയും, ഭാര്യയെ തുറുങ്കില്‍ അടക്കുകയും വധിച്ച് കളയാന്‍ കല്‍പ്പിക്കുകയും ,
‘ഇനി മുതല്‍ ഭര്ത്താക്കന്മാര് ഭാര്യമാരോട് അത്യാവശ്യ കാര്യങ്ങളോഴിച്ച്, സ്വന്തം ജീവിത നിലനില്‍പ്പിന് ബാധകമാകുന്ന ഒരു രഹസ്യങ്ങളും പറയാന്‍ പാടില്ലാ’ എന്ന ഉത്തരവ് പുറപ്പെടുവിക്കുകയും അയാളുടെ ഭാര്യയെ ഭരണാധികാരി വധിക്കുകയും ചെയ്തു…
140 total views, 1 views today
