ഭവന വായ്പ എടുത്തവര്‍ക്ക് സന്തോഷിക്കാം ; 8000 രൂപ വരെ അടവ് കുറയുന്നു

173

Home-Loan

ഭവന വായ്പയുടെ മാസഗഢു അടച്ച് നടുവൊടിഞ്ഞവര്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ റിപ്പോ നിരക്ക് 0.25 കുറച്ചത് ഭവന വായ്പ എടുത്തവര്‍ക്ക് വലിയ ആശ്വാസമാകും. റിപ്പോ നിരക്ക് കുറച്ചത് 8000 രൂപ വരെ വായ്പ ഇളവ് ലഭിക്കുന്നതിന് കാരണമാകും

റിപ്പോ നിരക്കുകള്‍ കുറച്ചത് ബാങ്കുകളുടെ വായ്പ ഗഢുക്കളില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അധീനതയിലുള്ള യുണൈറ്റഡ്, യൂണിയന്‍ ബാങ്കുകള്‍ വായ്പകളുടെ ബേസ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഉടന്‍ തന്നെ മറ്റ് ബാങ്കുകളും ഈ വഴിക്ക് നിരക്കുകള്‍ കുറയ്ക്കും.

‘വായ്പാ നിരക്കുകള്‍ കുറയുന്നതിന്റെ സൂചനയാണിതെന്നാണ്ഞങ്ങള്‍ വിശ്വസിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗതയില്‍ ബേസ് നിരക്കുകള്‍ കുറഞ്ഞു തുടങ്ങി.’ എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പരയുന്നു.

ബേസ് നിരക്കിലെ 0.25 ശതമാനത്തിന്റെ കുറവ് 20 വര്‍ഷത്തെ കാലാവധിയിലെടുത്ത 50 ലക്ഷത്തിന്റെ ഭവന വായ്പാ ഗഢുവില്‍ 831 രൂപയുടെ കുരവ് സൃഷ്ടിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോ നിരക്കുകള്‍ വീണ്ടു കുറയാനാണ് സാധ്യത. നിരക്ക് കുറവ് പൂര്‍ണ സംഖ്യയിലേക്ക് എത്തിയാല്‍ മാസം നാലായിരം രൂപയോളം ഗഢുക്കളില്‍ കുറവുണ്ടാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സന്തോഷ വാര്‍ത്ത ഇവിടം കൊണ്ട് അവസാനിക്കുന്നില്ല, ലോക കമ്പോള നിലവാരം കുറയുകയും, വിലക്കയറ്റം ഈ രീതിയില്‍ പിടിച്ച് നിര്‍ത്താനാകുകയും കഴിഞ്ഞാല്‍ രാജ്യത്ത് ഇനിയും പലിശനിരക്കുകള്‍ കുറയ്ക്കേണ്ടി വരുമെന്നാണ് വിദഗ്ദാഭിപ്രായം. 2010 ലെ പലിശ നിരക്കുകളേക്കാള്‍ 2.5 ശതമാനം കുറവാണ് നിലവിലത്തെ നിരക്കുകള്‍. അത് ഇനിയും താഴെ പോകാനുള്ള സാധ്യതകളാണുള്ളത്. അങ്ങനെയെങ്കില്‍ 8000 ത്തോളം രൂപ പലിശയിനത്തില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.