ഭാഗ്യം വരുന്ന വഴി
ഒരു പേര് കേട്ട നാടക സംഘത്തില്‍ അപ്രധാനം അല്ലാത്ത വേഷം കെട്ടുന്ന ഒരാള്‍ ആണ് ഞാന്‍ മാനേജരും വേറെ വേണ്ട. നാടക കമ്പം ഉള്ളത് കൊണ്ട് ഒരു അവസരം തേടി അത് നടക്കാണ്ട്, സ്വന്തം ആയി തുടങ്ങാന്‍ കാശുള്ളത് കൊണ്ട് ഒരു സംഘം തുടങ്ങി. ഒട്ടനവധി നാടകങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പേരെടുത്തു.
60 total views
ഒരു പേര് കേട്ട നാടക സംഘത്തില്‍ അപ്രധാനം അല്ലാത്ത വേഷം കെട്ടുന്ന ഒരാള്‍ ആണ് ഞാന്‍ മാനേജരും വേറെ വേണ്ട. നാടക കമ്പം ഉള്ളത് കൊണ്ട് ഒരു അവസരം തേടി അത് നടക്കാണ്ട്, സ്വന്തം ആയി തുടങ്ങാന്‍ കാശുള്ളത് കൊണ്ട് ഒരു സംഘം തുടങ്ങി. ഒട്ടനവധി നാടകങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പേരെടുത്തു.
അങ്ങനെ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന നാടകം നന്നായി പോകുന്ന സമയത്ത് നായിക കാശു കുറവാണ് എന്ന് പറഞ്ഞു ചെറിയ ഉരസല്‍ തുടങ്ങി. അടുത്ത കളി ആകുമ്പോഴേക്കും കൂട്ടി തരാം എന്ന് പറഞ്ഞു പറഞ്ഞു കളി രണ്ടു മൂന്നെണ്ണം കഴിഞ്ഞു. നായിക ദേഷ്യപ്പെട്ടു രണ്ടു കളി ഉള്ള ഒരു ദിവസം ആദ്യത്തെ കളി കഴിഞ്ഞു ഇറങ്ങി പോയി. രണ്ടാമത്തെ കളി ഉള്ള സ്ഥലം അത്ര പന്തി അല്ല. ഒരു ഉത്സവം നടക്കുന്ന അമ്പലം. കഴിഞ്ഞ ദിവസം ഗാനമേളക്ക് ഒരു പാട്ട് പാടിയത് മോശം ആയി പോയി എന്നാ പേരില്‍ ഒരു രാത്രി മുഴുവന്‍ ആ ഗായകനെ കൊണ്ട് പാടിപ്പിച്ചു പഠിപ്പിച്ചു. വെളുപ്പാന്‍ കാലം ആകുമ്പോഴേക്കും അവന്റെ ഒച്ച അടഞ്ഞു. ഒച്ച അടഞ്ഞ അവന്റെ കൊരവള്ളിക്ക് പിടിച്ചു ഇനി മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആക്കി എന്നാണു ഇന്ന് കാലത്ത് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്.
ഇനി ഇപ്പോള്‍ എന്ത് ? ആകെ ധര്‍മ സങ്കടം. നായികയെ ആവുന്നത്ര സുഖിപ്പിച്ചു നോക്കി. ഇല്ല അവള് വഴങ്ങില്ല. അവള് ഇതാ പോകാന്‍ ആയി തയ്യാര്‍ ആകുന്നു. വിളിച്ചു പറഞ്ഞാലോ ഇന്ന് ഒരു ചെറിയ അസൌകര്യം ഉണ്ട് എന്ന്. ഫോണ്‍ എടുത്തു ..കമ്മട്ടീ ഓഫീസിലേക്ക് ഒന്ന് വിളിച്ചു .. ഹലോ കമ്മിറ്റി ഓഫീസ് അല്ലെ ? നാടക സംഘത്തില്‍ നിന്നാണ് ..ഇന്ന് ഒരു ചെറിയ അസൌകര്യം …നായകന്റെ അച്ഛന് പെട്ടെന്ന് മരിച്ചു പോയി അഡ്വാന്‍സ് തിരിച്ചു തരാന്‍ ആളെ വിടാം …അവിടെ നിന്ന് വന്ന മറുപടി …നീ ആരെട , എന്താ നിന്റെ വിചാരം ? പിന്നെ കുറച്ചു നേരത്തേക്ക് പ മ യും സംസ്കൃതവും , മലയാളവും , തമിഴും എല്ലാം കൂടി ഒരു പത്തു മിനിറ്റ് ..(.ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ കേട്ടതിനെക്കാള്‍ കേമം …വേറെ ഒരുത്തനെ പറഞ്ഞതാണെങ്കില്‍ എഴുതി എടുക്കാം ആയിരുന്നു പ്രയോജനം ചെയ്തേനെ ) അത് കഴിഞ്ഞു അടുത്ത ഡയലോഗ് ഇന്ന് കളിച്ചില്ലെങ്കില്‍ ചത്തവന്റെ പതിനാറു ഉണ്ണാന്‍ നീ കാണില്ല … എന്തും വരട്ടെ ഒരു കാര്യം ചെയ്യാം ഒരു സൂത്രം കാണിക്കാം …നായിക കുറെ രണ്കങ്ങള് കഴിഞ്ഞാണ് വരുന്നത് ..അപ്പോഴേക്കും ഒരു പണി ഉണ്ട് …അത്രയ്ക്ക് മനസാക്ഷി ഇല്ലാത്തവര്‍ ആകില്ല ആ നാട്ടുകാര്‍ …
അവിടെ ചെന്ന് നാടകം തുടങ്ങി …എല്ലാം ആസൂത്രണം ചെയ്ത പോലെ ചില രണ്കങ്ങള് കഴിഞ്ഞപ്പോള്‍ നായകന് നെഞ്ചില്‍ പിടിച്ചു ഒരു അലര്‍ച്ച …സഹ നടന് നേരത്തെ തന്നെ തീരുമാനിച്ച പോലെ അടുത്തേക്ക് ചെന്ന് നായകനെ പിടിച്ചു താഴെ കിടത്തി …കാണികള്‍ നാടകത്തില്‍ ഉള്ള രങ്കം ആണ് എന്ന് ആദ്യം ധരിച്ചു എങ്കിലും പിന്നീട് കര്ട്ടന് ഇട്ടു …ഒരു അറിയിപ്പ് മൈക്കില്‍ കൂടി നല്കി …നായക നടന് പെട്ടെന്ന് ഒരു നെഞ്ചു വേദന …അത് കൊണ്ട് നാടകം തുടരാന്‍ നിര്‍വാഹം ഇല്ല …ഞങ്ങളോട് സഹകരിക്കുക ..
അപ്പോഴാണ് ആ നാട്ടുകാരുടെ സ്നേഹം ശരിക്കും അവര്‍ പ്രകടിപ്പിച്ചത് ..അമ്പല പറമ്പില്‍ കിടന്നിരുന്ന ജീപ്പ് കൊണ്ട് വന്നു നായകനെ അതില്‍ കേറ്റി അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഒരു കൊണ്ട് പോക്ക് …കൂടെ പോകാന്‍ ഞാന്‍ ഒരു നടനെ വിട്ടു …കുറെ നേരം കഴിഞ്ഞു ഒരു വിവരവും ഇല്ലാതെ ഇരുന്ന സമയത്ത് ആ ജീപ്പില്‍ കയറി പോയ ഒരു നാട്ടുകാരന് വന്നു പറഞ്ഞു …ഹോ ഭാഗ്യം സമയത്ത് എത്തിച്ചത് കൊണ്ട് ജീവന് കിട്ടി എന്നാണ് ഡോക്ടര്‍ പറഞ്ഞത് ..ഒരു പതിനായിരം രൂപ ഇപ്പോള്‍ കേട്ടി വക്കണം ..എന്നിട്ട് എന്റെ മുഖത്ത് ഒരു നോട്ടം …ഇവിടെ നിന്ന് വല്ലതും കിട്ടിയാലേ എന്റെ കൈയില്‍ വല്ലതും ഉണ്ടാകൂ എന്നാ സത്യം ഞാന്‍ ആ കമ്മിറ്റി കരോട് പറഞ്ഞു ..നല്ല നാട്ടുകാര്‍ പതിനായിരം എടുത്തു അവന്റെ കൈയില്‍ കൊടുത്തു ..ഞാനും അവന്റെ കൂടെ ആശുപത്രിയില്‍ പോയി …
നമ്മുടെ നായകന് അവിടെ ഇവിടെ ഒക്കെ കുറെ വയറും ടുബും ഒക്കെയായി ഐ സി യു വില്‍ കിടക്കുന്നു ..അവന് എന്നെ ഒന്ന് തുറിച്ചു നോക്കി …ഭാഗ്യം കെട്ടിയിട്ട പോലെ കിടക്കുന്നത് കൊണ്ട് എന്നെ ഒന്നും ചെയ്യില്ല …ഞങ്ങളുടെ പ്ലാനില്‍ ഒരു ചെറിയ മാറ്റം കൊണ്ടുന്നത് നാട്ടുകാര്‍ ആണ് …ഞങ്ങള്‍ നെഞ്ചു വേദന വന്ന നായകനെ ഞങ്ങളുടെ വാഹനത്തില്‍ തന്നെ കൊണ്ട് പോകാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് …പണി പാളി …രണ്ടു ദിവസം ആശുപത്രി വാസം കഴിഞ്ഞു നായകന് ട്രൂപ് വിട്ടു ..പുറത്തിറങ്ങിയ അവന് എന്നെ തല്ലാന്‍ കെല്പില്ലയിരുന്നു…അവിടെയും ഭാഗ്യം എന്റെ പക്ഷത്താണ് .ആശുപത്രി ചെലവു മുഴുവന്‍ ആ കമ്മിറ്റി വഹിച്ചു …പക്ഷെ അതിനു പ്രത്യുപകാരം ആയി രണ്ടു കൊല്ലം നാടകം ആ നാട്ടില്‍ കളിക്കണം ഫ്രീ ആയി …ഒരു നൂറു രൂപ കൂട്ടി കൊടുക്കാന്‍ മടിച്ച എനിക്ക് ഇത് തന്നെ വരണം …
61 total views, 1 views today
