ശരീരത്തിന്റെ ഭാരം കുറയ്കുവാന്‍ നമ്മള് എത്ര നേരം വ്യായാമം ചെയ്യേണ്ടി വരും എന്ന കാര്യം എന്നും ഒരു സമസ്യ തന്നെ ആയിരുന്നു. എന്നാല്‍ ഈയിടെ യൂണിവേഴ്സിറ്റി ഓഫ് കൊപ്പന് ഹേഗനില്‍ നടന്ന ഒരു പഠനം അതിനു വ്യക്തമായ ഒരു ഉത്തരം നല്‍കിയിരിക്കുകയാണ്.
ഒരാള്‍ക്ക് കാര്യമായ രീതിയില്‍ ഭാരം കുറയ്ക്കുന്നതിന് ദിവസവും അര മണിക്കൂര്‍ വ്യായാമം മതിയാവും. ഒരു മണിക്കൂറില്‍ അധികം കഠിന വ്യായാമം ചെയ്യുന്ന ആളുകളെ അപേക്ഷിച്ച് കൂടുതല്‍ ഭാരം ഇവരില്‍ കുറഞ്ഞതായി കണ്ടു.
എങ്ങിനെയാണ് ഇത് സംഭവിച്ചത്? കാര്യം വളരെ ലളിതം.
ഒരു മണിക്കൂറിലധികം വ്യായാമം ചെയ്ത ആളുകള്‍ ശാരീരികമായും മാനസികമായും തളരുന്നു. പിന്നീട് അവര്‍ക്ക് ഒന്നും ചെയ്യുവാനുള്ള പ്രേരണ ഉണ്ടാകില്ല. അരമണിക്കൂര്‍ വ്യായാമ ചെയ്തവര്‍ ആകട്ടെ നടന്നോ സൈക്കിളിലോ ജോലിക്ക് പോവുക, ലിഫ്റ്റുകളില്‍ കയറാതെ പടികള്‍ ഉപയോഗിക്കുക, വെറുതെ നടക്കുവാന്‍ പോവുക തുടങ്ങിയ കാര്യങ്ങളില്‍ എര്പ്പെടുന്നു. ഇത് മൂലം ഇവരുടെ ഭാരവും കുറയുന്നു!