Featured
ഭാര്യയേയും ഭര്‍ത്താവിനെയും അകറ്റുന്ന അഞ്ചു കാര്യങ്ങള്‍
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹ ബന്ധം എല്ലാ ദിവസവും കാത്തു രക്ഷിക്കണം. എങ്കില്‍ മാത്രമേ അത് വളര്‍ന്നു പന്തലിച്ചു, പൂത്തുലഞ്ഞു മനസ്സില്‍ നിറയു. അതുകൊണ്ടാണ് ആ സ്നേഹ ബന്ധത്തെ നശിപ്പിക്കുന്ന ചില സിമ്പിള്‍ ആയുള്ള കാരണങ്ങളെ പറ്റി ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത്.
85 total views, 1 views today

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹ ബന്ധം എല്ലാ ദിവസവും കാത്തു രക്ഷിക്കണം. എങ്കില്‍ മാത്രമേ അത് വളര്‍ന്നു പന്തലിച്ചു, പൂത്തുലഞ്ഞു മനസ്സില്‍ നിറയു. അതുകൊണ്ടാണ് ആ സ്നേഹ ബന്ധത്തെ നശിപ്പിക്കുന്ന ചില സിമ്പിള്‍ ആയുള്ള കാരണങ്ങളെ പറ്റി ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത്.
അകലം.
കാശ് പ്രശ്നങ്ങള്‍
എല്ലാ ഭാര്യാ ഭര്ത്താക്കന്മാര്ക്കും എന്നും കാശ് പ്രശ്നങ്ങള്‍ ഉണ്ട് എന്നത് അറിയാമല്ലോ. അതിനെ കുറിച്ച് പറഞ്ഞു നമ്മള് എന്നും ചിലപ്പോള്‍ വഴക്ക് കൂടാറും ഉണ്ട്. അത് കൂടുതല്‍ പ്രശ്നം ആവുന്നെങ്കില്‍ ചിലപ്പോള്‍ ഭാര്യയേയും ഭര്‍ത്താവിനെയും ഭിന്നിപ്പിക്കുന്നതിന്റെ ഒരു കാരണം ആവാം അത്. ഒരാള്‍ ചിലപ്പോള്‍ അധികം കാശ് ചിലവാക്കുന്ന ആളായിരിക്കാം. രണ്ടു പേരില്‍ ഒരാള്‍ ആയിരിക്കാം കൂടുതല്‍ പൈസ ഉണ്ടാക്കുന്നത് എന്നും വരാം.രണ്ടു പേരും കാസ് ചിലവാക്കുന്ന രീതിയിലെ വ്യത്യാസങ്ങള്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നും വരാം. അതിനെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം തകരുന്ന ബന്ധങ്ങളും ഉണ്ട്.
ലൈംഗിക പ്രശ്നങ്ങള്‍
എല്ലാ ഭാര്യയും ഭര്‍ത്താവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ലൈംഗിക പ്രശ്നങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ നശിപ്പിച്ചേക്കാം. ഒരാള്‍ക്ക് സെക്സിനോട് അമിതമായ ആസക്തി ചിലപ്പോള്‍ ഉണ്ടായി എന്ന് വരാം. മറ്റൊരാള്‍ അങ്ങിനെ അല്ല എന്നും വരാം. കാര്യങ്ങള്‍ തുറന്നു പറഞ്ഞു ഒരു തീരുമാനത്തില്‍ എത്തുവാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തില്‍ ആവും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഇന്ന് ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ബന്ധുക്കള്‍ ശത്രുക്കള്‍
ചിലപ്പോള്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ല പ്രശ്നക്കാര്‍. ബന്ധുക്കള്‍ ശത്രുക്കളുടെ രൂപത്തിലും വരാമല്ലോ. ചിലപ്പോള്‍ ബന്ധുക്കള്‍ വന്നു വീട്ടില്‍ കുറ്റിയടിക്കാം. അവര്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ നിമിഷങ്ങളില്‍ ഒരു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് പോലെ അസ്വസ്ഥത വിതക്കാം. പിന്നെ പഴയ കൂട്ടുകാര്‍ വന്നു ഒരു കുരിശായി മാറുകയും ചെയ്യാം. അവധി ദിവസങ്ങളില്‍ ഇവരെല്ലാം വന്നു വീട്ടില്‍ താമസിച്ച് ഭാര്യക്കും ഭര്‍ത്താവിനും ഒരുപാട് പ്രോബ്ലംസും ഉണ്ടാക്കുകയും ചെയ്യാം. ഇതെല്ലാം ചിലപ്പോള്‍ ഭാര്യക്കോ അല്ലെങ്കില്‍ ഭര്‍ത്താവിനോ ഇഷ്ടമായി എന്ന് വരില്ല. പിന്നെ അമ്മായി അമ്മ , അമ്മായി അപ്പന് പ്രശ്നങ്ങള്‍ വേറെയും. നമ്മള് ഇതില്‍ ഒരു ധാരണയില്‍ എത്തിയില്ലെങ്കില്‍ എല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവയെ ഒക്കെ നേരിടുവാന്‍ വ്യക്തമായ അതിര്‍ത്തികള്‍ ജീവിതത്തില്‍ ഉണ്ടാവണം.
സൌന്ദര്യ സംരക്ഷണം
ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളത് പോലെ നമ്മുടെ എല്ലാവരുടെയും സൌന്ദര്യം കാലം കഴിയുന്തോറും കുറഞ്ഞു വരും.എന്ന് കരുതി വൃത്തിയും വെടിപ്പും ഇല്ലാതെ നമ്മള് ജീവിക്കരുത്. സ്വന്തം പങ്കാളിയില്‍ ഒരു ആകര്‍ഷകത്വം എന്നും ആണും പെണ്ണും ആഗ്രഹിക്കും. പ്രായം ആയില്ലേ , ആല്ലെങ്കില്‍ പിള്ളാരൊക്കെ ആയില്ലേ..ഇനി എന്ത് വേണം എന്ന ചിന്താഗതി മാറ്റി, സ്വന്തം ശരീരവും സൌന്ദര്യവും ആണും പെണ്ണും സംരക്ഷിക്കണം. മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ എല്ലാവര്ക്കും അതും ഒരു പ്രശ്നം ആണെന്ന് ഓര്‍ക്കുക. കാണാന്‍ ചേലുള്ള ഭാര്യയും ഭര്‍ത്താവും എന്നും രണ്ടു പേരുടെയും മനസ്സിന് സന്തോഷം തരും.
86 total views, 2 views today