ഭാര്യ മറ്റൊരുത്തിയുടെ ഭര്‍ത്താവുമായി ഒളിച്ചോടി; എങ്കില്‍ ഭാര്യമാരെ കൈമാറ്റം ചെയ്തൂടെ എന്ന് പഞ്ചായത്ത് !

277

01

തീര്‍ത്തും വിചിത്രമായ ഒരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നത്. തന്റെ ഭാര്യ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ പരാതി പറയാനെത്തിയ ഭര്‍ത്താവിനോടാണ് അവിടത്തെ ലോക്കല്‍ പഞ്ചായത്ത്‌ തീര്‍ത്തും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഭാര്യമാരെ പരസ്പരം മാറ്റാനാണ് പഞ്ചായത്ത്‌ ഉത്തരവിട്ടിരിക്കുന്നത്.

[one_half][ads2][/one_half]

ഒരേ ഗ്രാമത്തിലെ തന്നെ ഒരു ഭര്‍ത്താവിനും മറ്റൊരു കുടുംബത്തിലെ ഭാര്യക്കും ആണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. അവര്‍ രണ്ടു പേരും തുല്യ ദുഖിതര്‍ ആണെന്ന കാര്യമാണ് പഞ്ചായത്ത് പരിഗണിച്ചത്. അത് പോലെ അവരുടെ ഇണകള്‍ തുല്യ സന്തോഷിതരും. അതോടെ പഞ്ചായത്തിന് പിന്നൊന്നും ചിന്തിക്കേണ്ടി വന്നില്ല.

യുവാവ്‌ ആദ്യം പോലിസിനെ സമീപിച്ചെങ്കിലും മറ്റൊരുത്തന്റെ കൂടെ പോയ സ്വന്തം ഭാര്യയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് അയാള്‍ പഞ്ചായത്തിനെ സമീപിച്ചത്. ഭര്‍ത്താവിനെ നഷ്ടമായ യുവതിക്ക് 10,000 രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്.

എന്ത് വിചിത്രമായ ഉത്തരവ്.. അല്ലെ..