ഭാര്യ ‘ഹിജഡ’ എന്ന് വിളിച്ച് അപമാനിച്ചു. ഭര്‍ത്താവിനു കോടതി വിവാഹ മോചനം നല്‍കി.

382

hijada-big-2

ലൈംഗിക അസംതൃപ്തി കാരണം ഭാര്യ ഭര്‍ത്താവിനെ ഹിജഡയെന്നു വിളിച്ച് അപഹസിച്ചു . മനസികപീഡനമായി പരിഗണിച്ച് ഭര്‍ത്താവിനു കോടതി വിവാഹ മോചനം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കോടതില്‍ സമര്‍പ്പിച്ച ഭര്‍ത്താവിന്‍റെ ഹര്‍ജ്ജിയിലാണ് ഈ വിധി. 2011 ലാണ് ഇരുവരും വിവാഹിതരായത്.

ലൈംഗിക പരമായ കാര്യങ്ങളിലല്ലാതെ മറ്റൊരു ഗാര്‍ഹിക കാര്യങ്ങളിലും താല്‍പര്യമില്ലാത്ത ഭാര്യ തന്നെ നിരന്തരം കഴിവുകെട്ടവനെന്ന് വിളിച്ച് ആക്ഷേപിക്കുക പതിവാണന്ന് ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ പറയുന്നു. മാത്രമല്ല ദാമ്പത്യ ജീവിത്തിലുടനീളം ആധിപത്യമനോഭാവം പ്രകടിപ്പിച്ച ഭാര്യ, തന്നെ വിവാഹം ചെയ്തത് വലിയൊരു തെറ്റായിപോയെന്ന്  നിരന്തരം അഭിപ്രയപ്പെട്ടിരുന്നെന്നും പറയുന്നു.

ഭാര്യ തനിക്കെതിരെ കള്ള കേസു കൊടുക്കുമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത്തരത്തിലുള്ള മാനസിക പീഡനം കാരണം തന്‍റെ ജോലിയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു എന്നും ഹര്‍ജ്ജിയില്‍ പരാമര്‍ശിച്ചിരുന്നു.

കയിഞ്ഞ വര്‍ഷം മേയില്‍ തന്‍റെ സഹോദരന്‍റെ കൂടെ മാതൃ ഭവനത്തിലേക്ക് പോയ ഭാര്യ, തിരിച്ചു വന്നില്ലെന്ന് മാത്രമല്ല കേസിന്‍റെ വാദങ്ങളില്‍ ഒന്നും കോടതിയില്‍ ഹജരയുമില്ല. ആയതിനാലാണ് ഭര്‍ത്താവിന്‍റെ വാദങ്ങള്‍ ശരിയാണന്ന നിഗമനത്തില്‍ മുംബൈ കോടതി വിവാഹ മോചനം അനുവദിച്ചത്. മാനസിക പീഡനമായി പരിഗണിച്ചാണ് കോടതിയുടെ വിവാഹ മോചനം.