Narmam
ഭാര്യ !!
കാലില്‍ ഒരു തണുത്ത സ്പര്‍ശനം അനുഭവപ്പെട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. പതിയെ കണ്ണുകള്‍ വലിച്ചു തുറന്നപ്പോ……………..!!!
അയ്യേ എന്റെ …ഭാര്യ !!
ഇവളെന്തിനാ എന്റെ കാലില്‍ പിടിച്ചത് ??????
കാലുവാരിയതാണോ എന്നൊരു സംശയം !! എന്നിട്ടും മിണ്ടിയില്ല….
എന്താ ഇവള് ചെയ്യാന്‍ പോകുന്നെ എന്ന് ഒന്ന് അറിയണമല്ലോ ???
പിന്നേം അവള് കാലില്‍ തൊട്ടു…. പഞ്ഞിപോലിരിക്കുന്ന കൈക്കു ചെറിയ തണുപ്പ് തോന്നി
കൈകള്‍ അവള് നെറുകയില്‍ ചേര്‍ത്ത് ഒരുനിമിഷം കണ്ണുകള്‍ അടച്ചു….. ഈശ്വരാ……!
76 total views

കാലില്‍ ഒരു തണുത്ത സ്പര്‍ശനം അനുഭവപ്പെട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. പതിയെ കണ്ണുകള്‍ വലിച്ചു തുറന്നപ്പോ……………..!!!
അയ്യേ എന്റെ …ഭാര്യ !!
ഇവളെന്തിനാ എന്റെ കാലില്‍ പിടിച്ചത് ??????
കാലുവാരിയതാണോ എന്നൊരു സംശയം !! എന്നിട്ടും മിണ്ടിയില്ല….
എന്താ ഇവള് ചെയ്യാന്‍ പോകുന്നെ എന്ന് ഒന്ന് അറിയണമല്ലോ ???
പിന്നേം അവള് കാലില്‍ തൊട്ടു…. പഞ്ഞിപോലിരിക്കുന്ന കൈക്കു ചെറിയ തണുപ്പ് തോന്നി
കൈകള്‍ അവള് നെറുകയില്‍ ചേര്‍ത്ത് ഒരുനിമിഷം കണ്ണുകള്‍ അടച്ചു….. ഈശ്വരാ……!
എവിടെയോ വായിച്ചു മറന്ന ഒരു ഓര്‍മ്മ….. ഭര്ത്താക്കന്മാരെ വന്ദിക്കുന്ന ഭാര്യമാരെ.!!!
ഹൊ ! എന്റെ ഒരു ഭാഗ്യം! എനിക്കിങ്ങനെ ഒരു ഭാര്യയെ കിട്ടിയത്……!
അതിസുന്ദരി, വിദ്യാസമ്പന്ന, എല്ലാ ഗുണങ്ങളും അവളിലുണ്ട്!!!
ഒരു നിമിഷം ഞാന്‍ എന്റെ ഭാഗ്യത്തെയോര്‍ത്ത് നിര്‍വൃതിപൂണ്ടു.
എനിക്കാനുള്ള മടികൊണ്ടു വീണ്ടും തിരിഞ്ഞു കിടന്നു.
ഉറക്കം വരുന്നില്ല, എന്നാലും കുറച്ചു നേരം കൂടി കിടക്കാം….!
മുറിയിലാകെ ഒരു സുഗന്ധം പകരുന്നപോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോള്‍ അവളാണ്…! കുളികഴിഞ്ഞു മുടിയിലെ ഈറന്മാറ്റുന്നു…. പനങ്കുല പോലെ നിറഞ്ഞു കവിഞ്ഞ മുടി.!
കാച്ചിയ എണ്ണയുടെയും വാസന സോപ്പിന്റെയും സുഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു…..
ജനലിലൂടെ വെളിയിലേക്ക് നോക്കിയാണ് നില്പ്….!
പെട്ടെന്ന് അവള് തിരിഞ്ഞു….! ഞാന്‍ കണ്ണടച്ചു കിടന്നു….!
അവള് എന്റെ അരികിലെത്തി എന്റെ മുകളിലൂടെ കുനിഞ്ഞു എനിക്ക് അപ്പുറമായി കട്ടിലില്‍ കിടന്ന മൊബൈല്‍ എടുത്തു……
നനഞ്ഞ മുടിയുടെ തുമ്പ് എന്റെ മുഖത്ത് വീണു……….!!
എന്റെ ഉറക്കോം പോയി കണ്ട്രോളും പോയി………!
വയറില്‍ കൈ ചുറ്റി വലിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചാലോ ………?
കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ്……. പ്രതീക്ഷിക്കാതെ അങ്ങനെ ചെയ്താല്‍ അവള് അലച്ചുകൂവിയാലോ ?????
ആകെ നാണക്കേടാകും വീട്ടുകരെന്തു വിചാരിക്കും ?? ഇവനെന്തൊരു………
മുഖത്തെ വെള്ളമയം കൈകൊണ്ടു തുടയ്ക്കുന്നത് അവള് കണ്ടു
ആഹാ ഉണര്‍ന്നോ…..
എഴുന്നേല്ക്കു ……കട്ടന്‍കാപ്പി തരാം ……. ഇനി മതി ഉറങ്ങിയത്……..!
ഡാ…… എഴുനെല്ക്കാന്
ഞാന്‍ അങ്ങോട്ട് വന്നാല്‍ തലവഴി വെള്ളംകോരിയോഴിക്കും………
???????
ഇവള്‍ക്ക് എന്താ പറ്റിയേ ???? ശബ്ദത്തിനു എന്താ ഒരു ഗാംഭീര്യം ???
എനിക്ക് ഒന്നും മനസിലായില്ല …… ആയാസപ്പെട്ട് കണ്ണ് വലിച്ചു തുറന്നു നോക്കുമ്പോള്‍… വാതില്ക്കല് അച്ഛന് !!!!!
ദേഷ്യപ്പെട്ടു നില്ക്കുന്നു…….!!! ഇനി ഒരു തവണകൂടി വിളിക്കില്ല….. തീര്‍ച്ച….! അതിനുമുമ്പേ അടി പൊട്ടും !!!!
ഒരു പരീക്ഷണത്തിന് മുതിരാതെ ഇടത്തേക്ക് തിരിഞ്ഞു എഴുനേറ്റു ………………! !!!
തലേദിവസം കിടക്കുന്നതിനു മുമ്പായി എവിടെനിന്നോ ഒരു കല്യാണക്കുറി വന്ന കാര്യം സംസാരിച്ചിരുന്നു….
അതിങ്ങനേം സംഭവിക്കുമെന്ന് ഇപ്പഴാ മനസിലായത് !
കട്ടളപ്പടിയേല് കുത്തിയിരുന്ന് ചൂടുകാപ്പി കുടിക്കുമ്പോഴും എന്റെ മനസ് ആ സുന്ദരിയുടെ മുഖം തേടി അലയുകയായിരുന്നു
കൂട്ടം എന്നാ മലയാളി സോഷ്യല്‍ നെറ്റ്വര്ക്കില് മെമ്പര്‍ ആയിരുന്ന കാലത്ത് എനിക്കേറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഒരു
സൃഷ്ടിയാണ് ഇത്. മറവികാരണം ഒരുപാട് വരികള്‍ നഷ്ടപ്പെട്ടു. പകരം കുറെയൊക്കെ പുതുതായി ചേര്‍ത്തിട്ടുണ്ട്. …..
77 total views, 1 views today