Short Films
ഭാവം കിരാതം – മലയാളം ഷോര്‍ട്ട് ഫിലിം
തീര്‍ന്ന പെയിന്റ് വാങ്ങാന്‍ കടയിലേക്കു പോകുന്ന തോമസ് മാഷ് ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നു.
95 total views

ഗ്രാമത്തിലെ സ്കൂളിലെ ചിത്രകല അദ്ധ്യാപകനാണ് തോമസ്.കായലിന്റെ തീരത്തുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലുണ്ടായ തീവണ്ടി ദുരന്തം ഭാര്യയേയും മകനേയും നഷ്ടപ്പെടുത്തി. ഇന്ന് തോമസ് മാഷിന് ഒരു സ്വപ്നമുണ്ട്. ഒരു ചിത്രം. വര്‍ഷങ്ങളോളമായി അത് വരച്ചുകൊണ്ടിരിക്കുന്നു. അത് പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടി. തീര്‍ന്ന പെയിന്റ് വാങ്ങാന്‍ കടയിലേക്കു പോകുന്ന തോമസ് മാഷ് ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നു.
കേരളത്തിലെ ഇന്നത്തെ രാഷ്ടീയ സാഹചര്യങ്ങളാണ് ഭാവം കിരാതം. ശേഷിക്കുന്ന കലയെ പോലും അവര്‍ ഇല്ലാതാക്കുന്നു. എങ്കിലും നല്ല ഒരു നാളെ സ്വപ്നം കണ്ടുകൊണ്ട് 20 മിനിട്ടുള്ള സിനിമ പൂര്‍ത്തിയാകുന്നു.
ബാക്കി ഷോര്‍ട്ട് ഫിലിമില്‍ കാണൂ.
അഭിപ്രായം പങ്കുവെയ്ക്കുക …
96 total views, 1 views today