Connect with us

Society

ഭാവന ഷെട്ടി – കഥ

മെട്രോ സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകള്‍ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ് ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച് നോക്കുന്നത്

 95 total views,  1 views today

Published

on

1മെട്രോ സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകള്‍ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ് ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച് നോക്കുന്നത്

അവള്‍ എന്നെ തിരിഞ്ഞ് നോക്കിക്കൊണ്ട് പോയതിനാലാവണം ഫ്രിസ്‌കിംഗ് പോയന്റില്‍ നിന്ന കോണ്‍സ്റ്റബിള്‍ എന്നെ തറപ്പിച് ഒന്ന് നോക്കി

അടുത്ത ദിവസം വീണ്ടും വൈകുന്നേരം അഞ്ചര….

പുറത്തേക്ക് പോകുന്ന അവള്‍ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നു

ഇത്തവണ അവളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം ഉണ്ടായിരുന്നോ…?

കോണ്‍സ്റ്റബിള്‍ വീണ്ടും എന്നെ തിരിഞ്ഞു നോക്കി

‘ക്യാ ഹൈ സാബ്…? ക്യാ ചക്കര്‍ ഹൈ..?’

അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടിട്ട് അവനൊരു സംശയം

Advertisement

‘അവള്‍ സാറിനെ ലൈന്‍ അടിക്കാന്‍ നോക്കുകയായിരിക്കും’

അവന്റെ സംശയം ന്യായം

‘ഹേയ് അങ്ങനെ ഒന്നും ഇല്ല’

ഡെയിലി കാണുന്ന കൊണ്ട് പുഞ്ചിരിച്ചതാവും

രണ്ടു ദിവസങ്ങള്‍ക്കു ശേഷം നല്ല മഴയുള്ള ഒരു ദിവസം. അപ്രതീക്ഷിതമായിട്ടാണ് അവള്‍ നനഞ്ഞു കുതിര്‍ന്നു കയറി വന്നത്. നീല നിറമുള്ള സാരി ധരിച്ച് ‘സെക്‌സി’ ആയി ഉള്ള ആ വരവ്. പെട്ടന്ന് എനിക്ക് ഓര്‍മ വന്നത് പാലേരി മാണിക്ക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ ഡയലോഗ് ആണ്

നനഞ്ഞ പെണ്ണ് ശെരിക്കും സെക്‌സി തന്നെ

‘ഹലോ ഓഫീസര്‍ വാട്‌സ് അപ്…?’

Advertisement

അവള്‍ പരിചയപ്പെടാന്‍ ശ്രമിക്കുകയാണ്. ഞാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്രതീക്ഷിതമായി പെയ്ത മഴയെക്കുറിച് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലും മഴ പെയ്തു. രഞ്ജിത് എന്ന സംവിധായകന്റെ ആ ഡയലോഗ് എത്ര ശെരിയാണ് എന്ന് ആയിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍

അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടുകൊണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ നോക്കി പുഞ്ചിരിച്ചു

‘സാബിനോട് അവള്‍ക്ക് നല്ല താല്പര്യം ഉണ്ടെന്നു തോന്നുന്നു ‘

അത് പറഞ്ഞത് ഒരു ലേഡി കോണ്‍സ്റ്റബിള്‍ ആയിരുന്നു

ആണോ…? ആ..

ഒരു ഹിന്ദിക്കാരി പെങ്കൊച്ചിനു ഒരു മദ്രാസി ആയ എന്നോട് എന്ത് തോന്നാന്‍…?

Advertisement

അടുത്ത ദിവസം അവള്‍ എന്റെ നെയിം പ്ലേറ്റ് നോക്കി. പേര് പറഞ്ഞുകൊണ്ട് അവളുടെ കൈകള്‍ നീട്ടി

‘ഹലോ ഐ ആം ഭാവന ഷെട്ടി ‘

അവളുടെ മാര്‍ദവമുള്ള കൈകള്‍ കവരുമ്പോള്‍ എന്റെ കൈകളില്ലൂടെ കറന്റ് പാസ് ചെയ്‌തോ എന്നൊരു സംശയം. ഇത്രയും സോഫ്റ്റ് ആയ കൈകള്‍ ഞാന്‍ ആദ്യമായി ടച്ച് ചെയ്യുകയാണ്.

ഭാവന ഷെട്ടി

നല്ല പേര്

മലയാളം നടി ഭാവനയുടെ മുഖവും ഹിന്ദി നടി ശില്പ ഷെട്ടിയുടെ ബോഡിയും ഉള്ളവള്‍…. ഭാവന ഷെട്ടി

ആരോ അറിഞ്ഞിട്ട പേര്

Advertisement

ഭാവനയുടെ ഓര്‍മകളില്‍ അങ്ങനെ വിരാജിക്കുമ്പോള്‍ ഒരു ദിവസം അവള്‍ എന്നോട് ചോദിച്ചു

‘വൈ ഡോണ്ട് യു ഗിവ് മി യോര്‍ മൊബൈല്‍ നമ്പര്‍…?’

അപ്പൊ ഇവര്‍ പറയുന്നത് ശെരിയാണ്. ഇവള്‍ എന്തോ കാര്യമായി തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്

ഒരു സുന്ദരി ആദ്യമായി ചോദിച്ചത് കൊണ്ട് ഒട്ടും മടിക്കാതെ മൊബൈല്‍ നമ്പര്‍ കൊടുത്തു. അവള്‍ ഉടന്‍ തന്നെ അത് അവളുടെ മൊബൈലില്‍ ഫീഡ് ചെയ്തു

‘സാര്‍… സാറിനു ഒരു ഡല്‍ഹിക്കാരിയെ കെട്ടാനാ യോഗം എന്ന് തോന്നുന്നു ‘

ലേഡി കോണ്‍സ്റ്റബിള്‍ സംശയം പ്രകടിപ്പിച്ചു

ഈ സംഭവങ്ങളും ഡയലോഗുകളും എന്റെ മനസ്സില്‍ തീ കോരിയിട്ടു

Advertisement

രാത്രിയില്‍ കിടന്നിട്ടു ഉറക്കം വരുന്നില്ല. ചിന്തകളിലും സ്വപ്നങ്ങളിലും എല്ലാം ഭാവന ഷെട്ടി….!!

അവള്‍ക്ക് നമ്പര്‍ കൊടുത്തപ്പോള്‍ എന്റെ ഫോണിലേക്ക് ഒന്ന് റിംഗ് ചെയ്യിക്കെണ്ടാതായിരുന്നു. എന്തായാലും അവള്‍ എപ്പോളെങ്കിലും വിളിക്കുമായിരിക്കും

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരമാണ് എന്റെ വാട്‌സ് ആപ്പില്‍ ഒരു മെസ്സേജ്

‘ഹായ് ദിസ് ഈസ് ഭാവന ‘

എന്റെ ഉള്ളം കുളിര്‍ത്തു

അങ്ങനെ ആ സുന്ദരിയുടെ ഫോണ്‍ നമ്പരും കിട്ടിയിരിക്കുന്നു

പിന്നീടുള്ള ദിവസങ്ങള്‍ ചാറ്റിംഗ് മഴയുടെതായിരുന്നു

Advertisement

രാവിലെ എണീക്കുന്നതിനു മുന്‍പേ അവളുടെ ഗുഡ് മോര്‍ണിംഗ് മെസ്സേജ്. ഇടക്കിടക്കൊക്കെ മറ്റു ചാറ്റുകള്‍

അങ്ങനെ ദിവസങ്ങള്‍ കൊഴിയുന്തോറും ഭാവന ഷെട്ടി എന്റെ മനസ്സിന്റെ മണിയറയില്‍ കയറിക്കൂടി

പ്രണയം എന്താണെന്ന് ഞാന്‍ അറിഞ്ഞു. ഭാവനയോട് ചാറ്റ് ചെയ്യാതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. അവളാണെങ്കില്‍ കേരളത്തെ കുറിച്ചും മലയാളികളുടെ നല്ല സ്വഭാവത്തെ കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചു. അവള്‍ സെറ്റില്‍ ആവാന്‍ ഉദേശിക്കുന്നത് കേരളത്തില്‍ ആണത്രേ

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ ഒരു മെസ്സേജ്

‘കാന്‍ വീ മീറ്റ് സംവെയര്‍…?’

‘വൈ നോട്ട് ‘

‘വെയര്‍..?’

Advertisement

‘യു ഡിസൈട് ‘

‘കഫെ കോഫി ഡേ…?’

അങ്ങനെ കാമുകി കാമുകന്മാര്‍ക്ക് കാപ്പി കുടിച്ചു കൊണ്ട് സൊള്ളാന്‍ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന കഫെ കോഫി ഡേ എന്ന ബ്രാന്‍ഡട് കാപ്പിക്കടയില്‍ വച്ച് സന്ധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അവള്‍ക്ക് എന്നോട് എന്തോ സീരിയസ് ആയി സംസാരിക്കാന്‍ ഉണ്ടത്രേ

ഹോ പ്രണയം തുറന്നു പറയാന്‍ അതേ ക്ലീഷേ ടയലോഗ്

രാവിലെ തന്നെ കുളിച്ച് ഷേവ് ചെയ്ത് മുഖത്ത് ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം പുരട്ടി ശരീരം മുഴുവന്‍ അടിടാസ് ഐസ് ബ്ലൂ പൂശി ലീ യുടെ ജീന്‌സും ലെവൈസിന്റെ പുതിയ ഷര്‍ട്ടും യെപ് മി യില്‍ നിന്നും ഓണ്‍ലൈന്‍ വാങ്ങിയ പുതിയ ഷൂസും ഇട്ടു ചുള്ളനായി ഞാന്‍ കഫെ കോഫി ഡേ ക്കുള്ള മെട്രോ കയറി

പോകുന്ന വഴിയില്‍ മുഴുവന്‍ എന്റെ മനസ്സില്‍ കണ്‍ഫ്യൂഷന്‍ ആയിരുന്നു

Advertisement

ഒരു ഹിന്ദിക്കാരിയെ കെട്ടണം എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ സമ്മതിക്കുമോ…? എന്തായാലും വരുന്നത് വഴിയില്‍ വച്ച് കാണാം

ഇളം നീല നിറമുള്ള സാരി ധരിച്ച് അഴിച്ചിട്ട മുടിയുമായി അവള്‍ വന്നു കയറി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം. ഏറ്റവും ഇഷ്ടമുള്ള അറ്റയര്‍

കോള്‍ഡ് കോഫി കുടിക്കുന്നതിനിടയില്‍ അവള്‍ എന്റെ മാസ വരുമാനം ചോദിച്ചു. കൊച്ചു കള്ളി ഫിനാന്‍ഷിയലി സെക്യുവര്‍ ആണോ എന്ന് അറിയാനായിരിക്കും. അവള്‍ ഇവിടുത്തെ പ്രശസ്തമായ ഒരു ബാങ്കിലെ സീനിയര്‍ എക്‌സിക്യൂട്ടിവ് ആണ്.

‘എന്താണ് സീരിയസ് ആയി സംസാരിക്കണം എന്ന് പറഞ്ഞത്..?’

ആകാംഷ അടക്കാനാവാതെ ഇരുന്ന ഞാന്‍ ചോദിച്ചു

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളില്‍ നിന്നും വീഴുന്ന മധുമൊഴികള്‍ കേള്‍ക്കാന്‍ ഞാന്‍ അതില്‍ തന്നെ നോക്കിയിരുന്നു. ഒരു സിപ് എടുത്തിട്ട് അവള്‍ എന്നെ നോക്കി. ടിഷ്യു പേപ്പര്‍ കൊണ്ട് ചുണ്ട് തുടച്ചിട്ട് പറഞ്ഞു

‘ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. നോ എന്ന് പറയരുത് ‘

Advertisement

നിന്നോട് നോ എന്ന് പറയാനോ. നീ ധൈര്യമായി പറയൂ എന്റെ സുന്ദരീ

പിന്നീട് അവള്‍ പറഞ്ഞ ഓരോ ഡയലോഗും ഓരോ ഇടിവെട്ട് ആയിട്ടാണ് എന്റെ കാതില്‍ വന്നു വീണത്

‘സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ക്ക് വേണ്ടി ഞങ്ങളുടെ ബാങ്ക് ഒരു പുതിയ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ഒരു വണ്‍ ലാക് ടിപോസിറ്റ് ചെയ്യണം’

വലിച്ചെടുത്ത കോള്‍ഡ് കോഫി ഞാന്‍ പോലും അറിയാതെ നേരെ എന്റെ തലയിലേക്ക് കയറി എന്നെ ചുമപ്പിച്ച് മൂക്കിലൂടെ പുറത്തു വന്നു

‘ആര്‍ യു ഓക്കേ…?’

‘അപ്പൊ ഇതാണോ ആ സീരിയസ് മാറ്റര്‍…?’

‘യെസ് ‘

Advertisement

‘മറ്റൊന്നും പറയാനില്ലേ…?’

‘മറ്റെന്തു പറയാന്‍…?’

ഇതില്‍ തീരെ താല്‍പര്യം ഇല്ല എന്ന് പറഞ്ഞു അവിടെനിന്നു പോരുമ്പോള്‍ കഫെ കോഫി ഡേ യുടെ പുറത്ത് പാന്റീന്‍ ഷാമ്പു പരസ്യത്തില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒറിജിനല്‍ ശില്പ ഷെട്ടിയുടെ പോസ്റ്റര്‍ ഉണ്ടായിരുന്നു

 96 total views,  2 views today

Advertisement
cinema12 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment13 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement