01

ഭാവിയെപ്പറ്റി പ്ലാന്‍ ചെയ്യണമെന്നു നമുക്കെല്ലാം അറിയാം. എങ്കില്‍ മാത്രമേ ജീവിതത്തിലെ പല ലക്ഷ്യങ്ങളിലും എത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ. എന്നാല്‍ ഒരാള്‍ കൂടുതലായി ഒരു കാര്യം പ്ലാന്‍ ചെയ്യുവാന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ.., ചില അബദ്ധങ്ങള്‍ക്കു അത് ചിലപ്പോള്‍ വഴി വച്ചേക്കാം. അപ്പോള്‍ എങ്ങിനെ ഒരു കാര്യം പ്ലാന്‍ ചെയ്യാം? ഇതിനെപ്പറ്റി നടന്ന ഒരു പഠനം ആസ്പദമാക്കിയാണ് ഇതെഴുതുന്നത്.

നമുക്കില്ലാത്ത കഴിവുകള്‍

ഭാവിയെപ്പറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ പലപ്പോഴും നമ്മുടെ തന്നെ കഴിവുകളെ അല്പം കൂട്ടി കാണുകയാവും നാം ചെയ്യുക എന്ന് റിസര്ച്ചുകള്‍ കാണിച്ചു തരുന്നു. എല്ലാ കാര്യങ്ങളും നമുക്ക് സാധ്യമാണ് എന്ന ചിന്ത ചിലപ്പോള്‍ അപകടം വരുത്തി വയ്ക്കാം. ഇതിന്റെ ഫലമായി ഭാവിയെപ്പറ്റിയുള്ള ചിന്തകള്‍ക്ക് ഒരു ആവരണം കൈവരുകയും അതിന്റെ തെളിച്ചം നഷ്ടപ്പെടുന്നതും നമ്മള്‍ പലപ്പോഴും അറിയാതെ പോവുകയും ചെയ്യുന്നു.

ഭാവിയെപ്പറ്റി ചിന്തിക്കുക തന്നെ വേണം. അതിനു യാതൊരു സംശയവും വേണ്ട.

പ്ലാനിംഗ് പിഴവുകള്‍

ചെയ്യുവാന്‍ കഴിയുന്നതിലും കൂടുതലായി നേട്ടങ്ങള്‍ കൈവരിക്കാനാവും എന്ന ചിന്ത മനുഷ്യരില്‍ കണ്ടു വരുന്നു. പ്ലാനിംഗ് പിഴവുകള്‍ തന്നെയാണ് ഇത്. ഒരാള്‍ ഒരു കാര്യം ചെയ്യണമെന്നു കൂടുതലായി ചിന്തിക്കും തോറും, ആ പ്ലാനില്‍ നിന്നും അയാളുടെ ചിന്തകള്‍ ചിലപ്പോള്‍ വഴുതിമാറിപ്പോയി എന്ന് വരാം.

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന പഴഞ്ചൊല്ല് നമുക്കറിയാം. ഏതാണ്ട് ഈ അര്‍ത്ഥം വരുന്ന പേരുള്ള ഒരു പഠനവും നടന്നിരുന്നു. ആളുകളുടെ ആത്മ വിശ്വാസത്തെ പറ്റിയുള്ള ധാരണ പലപ്പോഴും തെറ്റാണ് എന്ന വസ്തുത ഇതില്‍ അടിവരയിട്ടു പറയുന്നുണ്ട്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഭാവിയില്‍ നല്ലത് വരും എന്ന് കൂടുതല്‍ ആളുകളും വിശ്വസിക്കുന്നു.കഴിഞ്ഞ കാര്യങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പൊതുവേ ആളുകള്‍ വിമുഖത കാട്ടുന്നു എന്നും ഈ പഠനങ്ങള്‍ പറയുന്നു. ആത്മ വിശ്വാസമുണ്ടെങ്കില്‍ ജീവിത വിജയം കൈവരിക്കാം എന്ന ചിന്ത ചിലപ്പോള്‍ നമ്മളെ പരാജയത്തിലേക്ക് തന്നെ നയിച്ച് എന്ന് വരാം. കഠിന പ്രയത്‌നം വേണം എന്ന കാര്യം നമ്മള്‍ ചിലപ്പോള്‍ ഓര്‍ത്തു എന്ന് വരില്ല.

പലരും ഭൂതകാലത്ത് നടന്ന കാര്യങ്ങളെ അവഗണിക്കുന്നു. ഇത് ഭാവിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള നേട്ടങ്ങള്‍ക്ക് വിലങ്ങുതടിയാകുവാന്‍ സാധ്യതയുണ്ട്. നാളെ നടക്കുവാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി കൂടുതല്‍ കൃത്യതയോടെ നാം ചിന്തിക്കാറുണ്ട്. എന്നാല്‍ അടുത്ത വര്ഷം നടക്കുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യതയോടെ ഒരിക്കലും നമ്മള്‍ ചിന്തിക്കാറില്ല. നാളെ നമുക്ക് ഒരു മീറ്റിങ്ങിനു പോകണം എന്ന് ചിന്തിക്കുക..ഏതു ഉടുപ്പാണ് ഇടേണ്ടത് ,ഏതു ട്രെയിനില്‍ ആണ് പോകേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ആവും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ രണ്ടു മാസം കഴിഞ്ഞുള്ള മറ്റൊരു മീറ്റിംഗ് ഇങ്ങിനെ ആവില്ല നമ്മുടെ മനസ്സില്‍ വരുന്നത്. അപ്പോള്‍ നമ്മള്‍ വരാന്‍ പോകുന്ന ഒരു മനോഹരമായ യാത്രയെപ്പറ്റിയോ, നമ്മള്‍ അവിടെ ഷെയര്‍ ചെയ്യുവാന്‍ പോകുന്ന നൂതന ആശയങ്ങള്‍ ഭയങ്കര സംഭവങ്ങള്‍ ആയി മാറും എന്നൊക്കെയോ ആവും സ്വപ്നങ്ങള്‍ കാണുക.

എങ്ങിനെ ശരിയായി നമുക്ക് പ്ലാനുകള്‍ ഉണ്ടാക്കാം?

ഭാവിയെപ്പറ്റി നമ്മള്‍ ഉണ്ടാക്കുന്ന പ്ലാനുകള്‍ ശരിയുമാവാം, ചിലപ്പോള്‍ തെറ്റും ആവാം. രണ്ടു രീതിക്കും അതിന്റേതായ പരിണിത ഫലങ്ങളും ഉണ്ടാവാം. കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ വരുത്തി വച്ച തെറ്റുകള്‍ ഇപ്പോഴും നമ്മുടെ മനസ്സുകളില്‍ ഉണ്ടായിരിക്കണം.

നമ്മുടെ മിത്രങ്ങള്‍ നമ്മളെപ്പറ്റി എന്താണ് പറയുന്നത്?

 

നമ്മളെപ്പറ്റി നാം കരുതുന്നത് പലപ്പോഴും അത്ര ശരിയായിരിക്കാന്‍ വഴിയില്ല എന്ന് ചില പഠനങ്ങള്‍ പറയുന്നു. നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുവാന്‍ കഴിയും. അവരോടു ചോദിക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ്. അതുപോലെ നമ്മളുടെ ഒരു അടുത്ത ചങ്ങാതിയെ നമ്മുടെ സ്ഥാനത്ത് ങ്കല്‍പ്പിക്കുക. അയാള്‍ എങ്ങിനെയാവും ഈ സാഹചര്യത്തെ നേരിടുന്നത് എന്ന് സങ്കല്‍പ്പിച്ചു നോക്കുക. നമ്മളില്‍ നിന്നും മറ്റുള്ളവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ആലോചിക്കുന്നതും നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണോ ഇത് എന്ന് മറ്റാരോടെങ്കിലും ആരായുന്നതും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിലെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആലോചിക്കാവുന്നതാണ്.

കഴിഞ്ഞ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.

കഴിഞ്ഞ കാര്യങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളത് തന്നെയാണ്.വിജയങ്ങളോ പരാജയങ്ങളോ എന്ത് തന്നെ ആയിരുന്നാലും ശരി നമ്മുടെ ഭാവിയിലും അത് തന്നെ ആവര്ത്തിക്കുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഭൂത കാലത്ത് വന്ന തെറ്റുകള്‍ ഭാവിയിലും ആവര്‍ത്തിക്കാം. ഭാവിയെപ്പറ്റി നമ്മള്‍ ആലോചിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമേ നാം പലപ്പോഴും ചിന്തിക്കുകയുള്ളൂ . ഈ റിസര്‍ച് പേപ്പര്‍ വായിക്കാന്‍ കഴിയുന്നവര്‍ വായിക്കുക. അതിലെ ഡിസ്‌കഷന്‍ സെക്ഷന്‍ വളരെ രസകരമാണ്.

വിശദമായ വിശകലനം വേണം.

 

നമ്മുടെ പ്ലാനുകളെക്കുറിച്ച് നല്ല രീതിയില്‍ ചിന്തിക്കുകയും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന തിരിച്ചടികള്‍ മുന്നില്‍ കാണുകയും വേണം. നമ്മുടെ ഇപ്പോഴത്തെ പ്രവര്‍ത്തികളെ വേണ്ട രീതിയില്‍ നിയന്ത്രിച്ചുകൊണ്ട് ഭാവിയെ നോക്കിക്കണ്ടാല്‍ ഒരു പരിധിവരെ ഭാവിയെ നമുക്ക് അനുകൂലമായി കൊണ്ട് വരാമെന്നാണ് ഈ പഠനങ്ങള്‍ പറഞ്ഞു തരുന്നത്.

You May Also Like

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Sherin Sherin കോണ്ടം നല്ലതിന്…പല തരം കോണ്ടങ്ങളെ കുറിച്ച് അറിയാം സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന…

കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

എന്താണ് നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് നിങ്ങളെപ്പറ്റി പറയുന്നത് ?

ഒരുപാട് മലയാളികള്‍ ഇന്ന് ഫേസ് ബുക്കിലുണ്ട്. എല്ലാ ദിവസവും ലക്ഷക്കണക്കിന്‌ സന്ദേശങ്ങളാണ് ഇന്ന് മലയാളത്തില്‍ ഫേസ് ബുക്കിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സഹോദരങ്ങള്‍ എന്ത് ചെയ്യുന്നു എന്നു നമുക്കറിയില്ല എങ്കിലും ഫേസ് ബുക്കിലെ സുഹൃത്ത്‌ എന്ത് ചെയ്യുന്നു എന്ന് നമുക്കറിയാം. ഒരുപാട് വികാര വിചാരങ്ങള്‍ ദിനം പ്രതി ഇങ്ങിനെ ഫേസ് ബുക്കുവഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ലഭിക്കുന്ന സൗജന്യ ചികിത്സകൾ ഏതെല്ലാം?

കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭിക്കാനുള്ള ആരോഗ്യ പദ്ധതി ആണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം(ആർബിഎസ്കെ). 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടുപിടി ക്കുന്നതിനുള്ള വിദഗ്ധ പരിശോധനയും, തുടക്കത്തിൽ തന്നെയുള്ള ചികിത്സയും, പരിചരണവും നൽകുന്നതിനുമുള്ള നൂതന പദ്ധതിയാണിത്.