തിയേറ്റര്‍: കോഴിക്കോട് കൈരളി
status: houseful with heavy returns
വിഷു ദിവസം രാവിലത്തെ ഷോ നു ആള് തീരെ ഉണ്ടാകില്ല കരുതിയാണ് കുറച്ചു വൈകി ഇറങ്ങിയത്. പക്ഷെ തിയേറ്ററിനു മുന്നിലെ ജനസാഗരം എന്നെ ഞെട്ടിച്ചു കളഞ്ഞു ! അവസാനം എങ്ങനെയൊക്കെയോ ടിക്കറ്റ് ഒപ്പിച്ചു അകത്ത് കയറി.
ആര്‍ഭാടങ്ങള്‍ക്കു വകുപ്പ് കൊടുക്കാതെ സിമ്പിള്‍ ആയി എടുത്തവയായിരുന്നു മെഗാ സ്റ്റാര്‍ എന്ന ടൈറ്റിലും അദ്ധേഹത്തിന്റെ ഇന്ട്രോയും. പിന്നീടങ്ങോട്ട് ആദ്യ പകുതി വരെ സിനിമ ശരം വിട്ട പോലെ ഒരു പോക്കാണ്. ഒരുപാട് ചിരിക്കാനും എന്ജോയ് ചെയ്യാനും ഉള്ളതായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലോട്ടു കടക്കുമ്പോ കഥ കുറച്ചുകൂടി സീരിയസ് ആവുകയാണ്. എങ്കിലും കഥയുടെ ഒഴുക്കിനെ കോട്ടം തട്ടിക്കുന്നും ഇല്ല. ഇനി അഥവാ കല്ലുകടി ഉണ്ടാക്കിയെങ്കില്‍ അത് ഇടയില്‍ തിരുകിയ ചില കോമഡി നമ്പരുകളും ഒരു വെടിവെപ്പ് സീനുകളും മാത്രമാണ്.
സിദ്ധിക്ക് എന്ന സംവിധായകന്റെ മേക്കിംഗ് ആണ് ഈ സിനിമയെ ബോര് അടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഗാന രംഗങ്ങള്‍ അടക്കം എല്ലാം മനോഹരമായി ചെയ്തിട്ടുണ്ട് അദ്ദേഹം. മമ്മുക്കയുടെ ഈ അടുത്ത് ഇറങ്ങിയതില്‍ വെച്ച് മികച്ച ഒരു എന്റര്‍ടെയിനര്‍ ആണ് ഈ സിനിമ. അദ്ധേഹത്തിന്റെ കോമഡിയും ആക്ഷനും ഗ്ലാമറും എല്ലാം സിനിമയില്‍ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്.
നയന്‍താര തന്റെ റോള്‍ ഗംഭീരമാക്കി. മമ്മുക്കക്ക് നന്നായി ചേരുന്ന ജോഡി ആയി തോന്നി. കൂട്ടത്തില്‍ ബാലതാരങ്ങളും നന്നായി തിളങ്ങി. കോമഡി ചെയ്യുന്നവര്‍ക്ക് ആദ്യപകുതിയില്‍ നല്ല കയ്യടി കിട്ടുന്നുണ്ടെങ്കിലും ചിലയിടത്ത് വേണ്ടായിരുന്നെന്നു തോന്നി.
രണ്ടര മണിക്കൂര്‍ നല്ല രസമായി എന്ജോയ് ചെയ്തു സിനിമ കാണാന്‍ പോകുന്ന എല്ലാവര്ക്കും ധൈര്യമായി കാണാവുന്ന സിനിമയാണ് ഭാസ്കര്‍.
അവസാന വാക്ക്: ഒരു പക്കാ വെക്കേഷന് എന്റര്‍ടെയിനര്‍