നാളെ പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടി സിദ്ധിഖ് ചിത്രം ഭാസ്‌കര്‍ ദി റാസ്‌കലിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം.

ഈണം മാത്രമല്ല ഗാനരംഗങ്ങളും അറബി ഗാനമായ ‘ഐ ലവ് യു മമ്മാ’ എന്ന ഗാനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന് ആരോപണം ഉണ്ട്. അറബി ഗാനത്തിലെ ആദ്യ രംഗം മുതല്‍ പ്രധാനപ്പെട്ട അഞ്ചോളം രംഗങ്ങള്‍ വരെ സിദ്ധിഖ് തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

സംഗീത സംവിധായകന്‍ ദീപക് ദേവാണ് ഭാസ്‌കര്‍ ദി റാസ്‌കലിന്റെ സംഗീത സംവിധായകന്‍. റഫീക് അഹമ്മദിന്റേതാണ് വരികള്‍.

Advertisements