ഭീകരരെ ഒതുക്കാന്‍ ഭീകരരെ തന്നെ ഏല്‍പ്പിക്കണം; ഇന്ത്യന്‍ പ്രസ്താവനയില്‍ പാകിസ്ഥാന് ആശങ്ക

  211

  PTI10_29_2014_000085B

  ഇന്ത്യ-പാക് ബന്ധത്തിന്റെ ഇടയിലെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ഭീകരവാദം തന്നെയാണ്. അതിര്‍ത്തികളിലെ വെടിവയ്പ്പും നുഴഞ്ഞു കയറ്റവും ഒക്കെ ഭീകരവാദവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  ഈ സാഹചര്യത്തിലാണ് കള്ളന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്ന എന്നത് പോലെ ഭീകരരെ ഒതുക്കാന്‍ വേണ്ടി ഭീകരരര്‍ക്ക് തന്നെ ചുമതല കൊടുക്കുക എന്നാ പ്രസ്താവനയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത് എത്തിയത്. പ്രസ്താവന ചര്‍ച്ച വിഷയമായപ്പോള്‍, ഇതില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് പാകിസ്ഥാന്‍ രംഗത്ത് എത്തി.

  ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്നാ തങ്ങളുടെ സംശയത്തെ ബലപ്പെടുത്തുന്ന പ്രസ്താവനയാണ് പരീക്കര്‍ നടത്തിയിരിക്കുന്നത് എന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ മന്ത്രി ഇങ്ങനെ പറയുന്നത് തീര്‍ത്തും അപലപനീയമാണ് എന്നും പാകിസ്താന്‍ പറയുന്നു.

  മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ഭീകരവാദത്തെ കുറിച്ച് പരീക്കര്‍ നടത്തിയ പ്രസ്താവന.