ഭീമന്‍ ഖലിക്ക് 42; റെസ്ലിംഗ് സൂപ്പര്‍ സ്റ്റാറിനെ കുറിച്ച് കൂടുതല്‍ അറിയാം !

584

01

ഇന്ത്യയിലെ നമ്പര്‍ വണ്‍ റെസ്ലര്‍ ആരെന്നു ചോദിച്ചാല്‍ ആര്‍ക്കും ഒരു ഉത്തരമേ കാണൂ. ഭീമന്‍ ഖലി എന്ന്. അതെ, ദലിപ് സിംഗ് റാണ എന്ന പേര് പറഞ്ഞാല്‍ ആരും അറിയില്ല കക്ഷിയെ. എന്നാല്‍ ഖലി എന്ന പേര് ഏത് ഒന്നാം ക്ലാസുകാരനും പറയും. ആ ഖലി ഇന്ന് തന്റെ 42 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്.

03

1972 ആഗസ്റ്റ്‌ 27 നാണ് ഖലി ഹിമാചല്‍‌പ്രദേശില്‍ ജ്വാല രാമിന്റെയും ടാണ്ടി ദേവിയുടെയും മകനായി ജനിക്കുന്നത്. ഖലിക്ക് 6 സഹോദരന്‍മാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും നോര്‍മല്‍ ഉയരം തന്നെ. അച്ഛനും നോര്‍മല്‍. എന്നാല്‍ ഖലിയുടെ മുത്തച്ഛന്‍ ആറടി ആറിഞ്ചുണ്ടായിരുന്നു. അതാണ്‌ ഖലിയുടെയും ഉയരം കൂട്ടിയത്.

04

സത്യത്തില്‍ അത് ഖലിക്കുണ്ടായ ഒരു അസുഖം തന്നെയാണ്. ഭീമാകാരനാവുക എന്നത്. അതിന്റെ ഭാഗമായാണ് ഖലിയുടെ താടിയെല്ല് വളര്‍ന്നതും.

05

പ്രൊഫഷണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിലെക്ക് എത്തിപ്പെടും മുന്‍പേ ഖലി പഞ്ചാബില്‍ പോലിസ് ഓഫീസറായി ജോലി നോക്കുകയായിരുന്നു.

ഖലി ഇതിനകം 4 ഹോളിവുഡ് സിനിമകള്‍, 2 ബോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവയില്‍ അഭിനയിച്ചിട്ടുണ്ട്. ഖലിക്ക് ദി ഗ്രേറ്റ്‌ ഖലി എന്ന പേര് വരാന്‍ കാരണം ദി ഗ്രേറ്റ്‌ കാളി എന്ന ഹിന്ദു ദേവതയുടെ പേരില്‍ നിന്നുമാണ്.

പോലിസ് ഓഫീസറാകും മുന്‍പേ പാറ പൊട്ടിക്കാനും ചുമടെടുക്കാനും ആയിരുന്നു ഖലി പോയിരുന്നത്. ഒരു ദിവസം പാറ പൊട്ടിക്കുന്നതിനിടെ പഞ്ചാബ് പോലിസ് സൂപ്രണ്ട് ഖലിയെ പോലിസിലെക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

എന്നാല്‍ പിന്നീട് ഖലിയുടെ ജീവിതം മാറുന്നത് അദ്ദേഹം ഡല്‍ഹിയില്‍ വെച്ച് തന്റെ ആരാധന പുരുഷനായ ബോഡി ബില്‍ഡര്‍ ഡോരിയാന്‍ യേറ്റ്സിനെ കണ്ടു മുട്ടിയതോടെയാണ്. അധെഹമാണ് ഖലിയോടു റെസ്ലിംഗ് ട്രൈ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ദലിപ് സിംഗ് റാണയില്‍ നിന്നും ഖലിയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച നമുക്ക് ചിത്രങ്ങളിലൂടെ കാണാം

02

03

04

05

06

07

08

09

10

11

12

Advertisements