ഭുമിയില്‍ അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടി ഒരു കത്തു പെട്ടി!!!

  0
  457

  01

  വെറുതെ ഒന്ന് മോടി കൂട്ടാന്‍ വേണ്ടി ഉള്ള തലക്കെട്ടല്ല ഇത്. നെവേദയിലെ സ്റ്റേറ്റ് റുട്ട് 375 ല്‍ ഒരു വെള്ള നിറമുള്ള കത്തു പെട്ടി ഉണ്ട്. ഒന്നല്ല രണ്ടെണ്ണം, ഒന്നിന്നു മുകളിലായി മറ്റൊന്ന് എന്ന് പറയുന്നതാണ് സത്യം. മുകളില്‍ ഉള്ളത് ‘സ്റ്റീവ് മെഡ്ലിന്‍’ എന്ന ആളുടെയും താഴത്തേതു അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടിയും !!!

  കുറച്ച വര്‍ഷങ്ങള്‍ക്ക് മുന്‍ബ് നെവേദ പരിസരത് ജീവിച്ചിരുന്ന വ്യക്തി ആയിരിന്നു സ്റ്റീവ് മെഡ്ലിന്‍. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് അവിടെ താമസിച്ചപ്പോള്‍ തങ്ങള്‍ക്ക് വരുന്ന കത്തുകള്‍ സ്വീകരിക്കാന്‍ സ്റ്റേറ്റ് റുട്ട് 375 ല്‍ ഒരു കത്തു പെട്ടി സ്ഥാപിച്ചു. ഈ സമയത്താണ് ബോബ് ലാസര്‍ എന്ന വ്യക്തി ഒരു ടെലിവിഷന്‍ പരിപാടിയില്‍ നെവേദയില്‍ ഉള്ള ഏരിയ 51 എന്ന വ്യോമയാന കേന്ദ്രത്തില്‍ ഒരു അന്യഗ്രഹ പേടകം ഉണ്ട് എന്ന പ്രസ്താവന നടത്തുന്നത്. കുടുത്തല്‍ തെളിവുകളോ മറ്റോ വിവരങ്ങളോ നല്‍കാന്‍ ബോബിനെ കൊണ്ട് സാധിച്ചിലെങ്കിലും ഒരു മുന്‍ ഏരിയ 51 ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എല്ലാവരും ബോബിന്റെ വാക്കുകളെ വിശ്വസിച്ചു. പലരും നെവേദയിലേക്ക് ഈ അന്യഗ്രഹ പേടകം തേടി യാത്രയും ആരംഭിച്ചു.

  02

  ഇങ്ങനെ നെവേദയില്‍ എത്തുന്ന യാത്രക്കാര്‍ ഒത്തുകൂടുന്നതും സംഭാഷണങ്ങളില്‍ മുഴുകുന്നതും ഒക്കെ നമ്മുടെ പാവം സ്റ്റീവ് സ്ഥാപിച്ച ആ കറുത്ത കത്തു പെട്ടിക്ക് അടുത്ത് വെച്ചായിരുന്നു. അങ്ങനെ പതിയെ പതിയെ അവിടെ വരുന്ന ആള്‍ക്കാര്‍ ഇത് അന്യ ഗ്രഹ ജീവികള്‍ക്ക് കത്തയക്കാന്‍ ഉള്ള കത്ത് പെട്ടി ആണെന്ന് പറഞ്ഞു പരത്തി. പിന്നെ പിന്നെ ആ കത്ത് പെട്ടി ചൊവ്വയിലേക്കും മറ്റും ഉള്ള കാതുകള്‍ കൊണ്ട് നിറഞ്ഞു. ഇത് കൊണ്ട് പണി കിട്ടിയതാകട്ടെ പാവം സ്റ്റീവിനും. ആള്‍ക്കാര്‍ പെട്ടിയില്‍ കത്ത് കൊണ്ട് അഭിഷേകം നടത്തുന്നത് പോട്ടെ, ചില വിരുതന്മാര്‍ പെട്ടിയില്‍ വെടി വയ്ക്കാനും അടിച്ചോണ്ട് പോകാനും വരെ ശ്രമിച്ചു.

  03

  ഒടുവില്‍ സ്റ്റീവ് അത് തീരുമാനിച്ചു. ഒരു പുതിയ കത്ത് പെട്ടി കൂടി സ്ഥാപിക്കുക, അന്യ ഗ്രഹ ജീവികള്‍ക്ക് വേണ്ടി ഒരു പ്രതേക പെട്ടി. അങ്ങിനെ തന്റെ കത്ത് പെട്ടിക്ക് താഴെ മറ്റൊരു ചെറിയ കത്ത് പെട്ടി കൂടി സ്റ്റീവ് സ്ഥാപിച്ചു, രണ്ട് പെട്ടിയിലും വ്യക്തമായി ‘സ്റ്റീവ് മെഡ്ലിന്‍’ എന്നും ‘അന്യ ഗ്രഹ ജീവി’ എന്നും എഴുതി വച്ചു.

  ഇന്നും ഇപ്പോഴും ആ പെട്ടികള്‍ അവിടെ തന്നെ ഉണ്ട്, അന്യഗ്രഹ ജീവികളെ തേടി വരുന്നവരെ സ്വീകരിക്കാന്‍ വേണ്ടി അപ്പോഴും സജ്ജരായി ആ രണ്ടു പെട്ടികള്‍ അവിടെ കാത്തിരിക്കുന്നു