ഭൂകമ്പങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കാന്‍ തുടങ്ങിയത്കൊണ്ട്:മുസ്‌ലിം പണ്ഡിതന്‍

  240

  fazlur-rahman

  ഭൂചലനം ഉണ്ടാകാന്‍ കാരണം സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെ എങ്ങനെയാണ് കാണേണ്ടത്. സംഗതി സത്യമാണ്. പാകിസ്താനില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതനും ജമാഅത്ത് ഉലമ ഇ ഇസ്ലാമി ഫസലിന്റെ നേതാവും ആയ ഫസലുര്‍ റഹ്മാന് ഇങ്ങനെയാണ് അഭിപ്രായം.

  സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതുകൊണ്ട് ഭൂചനം മാത്രമല്ലത്രെ ഉണ്ടാകുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിനുള്ള കാരണവും ഇത് തന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ധാന്യം ചാക്ക് കെട്ടില്‍ സൂക്ഷിക്കുന്നതുപോലെ വേണം സ്ത്രീകള്‍ വസ്ത്രം ധരിയ്ക്കാന്‍ എന്നും ഫസലുര്‍ റഹ്മാന്‍ പറയുന്നു. ജീന്‍സ് ധരിച്ച് നടക്കുന്ന സ്ത്രീകള്‍ ചലിച്ചുകൊണ്ടിരിയ്ക്കുന്ന ആയുധം പോലെയാണ്. വന്‍ നാശത്തിന് ഇത് കാരണമാകും എന്നും ശരീരം മുഴുവന്‍ മറച്ച് സ്ത്രീകള്‍ വീട്ടിലിരിയ്ക്കകുയും ശരിയത്ത് നടപ്പാക്കുകയും ചെയ്താല്‍ പിന്നെ ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നും ഇദ്ദേഹം പറയുന്നു.

  ജീന്‍സ് ധരിയ്ക്കുന്ന സ്ത്രീകളെ ന്യൂക്ലിയാര്‍ മിസ്സൈലുകളോടും ഇദ്ദേഹം ഉപമിയ്ക്കുന്നുണ്ട്. പാകിസ്താന്റെ പല നഗരങ്ങളിലും ഇത്തരം മിസൈലുകള്‍ ഇഷ്ടംപോലെ ഉണ്ടത്രെ. ജീന്‍സ് ധരിയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെ സൈനിക നീക്കം നടത്തം എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്

  Advertisements