fbpx
Connect with us

ഭൂമിയില്‍ നരകജീവിതം തീര്‍ക്കുന്നവര്‍

റൂംമേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്. സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന ‘കാരിഫൌര്‍’ ല്‍പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. കണ്ടാല്‍ പഴയ ഹിന്ദി സിനിമാ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപം. ഹൃദ്ദ്യമായ പുഞ്ചിരി. ആകര്‍ഷകമായ പെരുമാറ്റം. വശ്യമാര്‍ന്ന കണ്ണുകള്‍. പക്ഷെ ആ കണ്ണുകളില്‍ ഒരു വിഷാദ ഗാനത്തിന്റെ ഭാവം കാണാം. പരിജയപ്പെടല്‍ യാദ്രിശ്ചികമായിരുന്നങ്കിലും റാമിയും, അവന്റെ ഇപ്പോഴത്തെ അവസ്ഥയും, മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.

 110 total views

Published

on

റൂംമേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്. സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന ‘കാരിഫൌര്‍’ ല്‍പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. കണ്ടാല്‍ പഴയ ഹിന്ദി സിനിമാ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപം. ഹൃദ്ദ്യമായ പുഞ്ചിരി. ആകര്‍ഷകമായ പെരുമാറ്റം. വശ്യമാര്‍ന്ന കണ്ണുകള്‍. പക്ഷെ ആ കണ്ണുകളില്‍ ഒരു വിഷാദ ഗാനത്തിന്റെ ഭാവം കാണാം. പരിജയപ്പെടല്‍ യാദ്രിശ്ചികമായിരുന്നങ്കിലും റാമിയും, അവന്റെ ഇപ്പോഴത്തെ അവസ്ഥയും, മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.

പരിചയപ്പെടലിനിടയില്‍ ഇന്ത്യയെ കുറിച്ചും, ഇന്ത്യക്കാരെ കുറിച്ചും എല്ലാം അവന്‍ ഉത്സാഹ പൂര്‍വ്വം സംസാരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയും ഹിന്ദി സിനിമകളും എല്ലാം നന്നായിട്ടറിയാം രാമിക്ക്. ഇന്ത്യന്‍ ചരിത്രത്തെയും, വര്‍ത്തമാനത്തെ കുറിച്ചും, എല്ലാം നല്ല അവഗാഹം ഉണ്ട് അവന്‌. അവന്റെ സ്വപ്ന രാജ്യം ആണത്രേ ഇന്ത്യ. ഗാന്ധിജിയുടെ മഹത്ത്വം, ഷാരൂഖ്-ഖാന്റെ അഭിനയം, താജ് മഹലിന്റെ സൌന്ദര്യം, ഇങ്ങിനെ വിവിധ വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. തിരിച്ചു റാമി യോട് ഞാനും ചോദിച്ചു വിശേഷങ്ങള്‍. സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്. വീട്ടുകാരെ കുറിച്ച്, എല്ലാം. വീട്ടുകാരെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോഴെക്കും റാമിയുടെ കണ്ണുകളില്‍ ആ വിഷാദ ഭാവം തിരിച്ചെത്തി. തീര്‍ത്തും നിര്‍വികാരതയോടെ അവന്‍ അവന്റെ കഥ പറഞ്ഞു തുടങ്ങി.

സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ ഗോലാന്‍ കുന്നുകളുടെ താഴ്വരയില്‍ അല്‍-ഹിംസ് നഗരത്തിന്റെ ഉല്‍-നാടന്‍ പ്രവിശ്യയായ ഇഖ്ധാദ് എന്ന ഗ്രാമത്തിലെ ഒരു സുന്നി കുടുംബത്തില്‍ ആയിരുന്നു റാമിയുടെ ജനനം. ഉപ്പ പണ്ട് മുതലേ ബിസിനസ്സുകാരന്‍.അത് കൊണ്ട് തന്നെ പഠിത്തത്തില്‍ മിടുക്കനായിട്ടും, ഉപ്പയുടെ വഴിയെ സഞ്ചരിക്കാന്‍ ആയിരുന്നു റാമിയുടെ നിയോഗം. ഉപരി പഠനത്തിനു വിദേശങ്ങളില്‍ പോയി പഠിക്കാന്‍ സിറിയയിലെ ഷിയാ–സുന്നി ആഭ്യന്തര കലഹങ്ങള്‍ റാമിയെ അനുവദിച്ചില്ല. അതിനാല്‍ ഉപ്പയുടെ ചുവടു പിടിച്ചു അവനും, ഹിംസ് നഗരത്തിലെ ബാബു-അമ്ര് തെരുവില്‍ സ്വന്തമായി ഒരു മൊബൈല്‍ ബിസിനസ്സ് തുടങ്ങി.

കുഴപ്പമില്ലാത്ത രൂപത്തില്‍ പെങ്ങളുടെ കല്യാണം നടത്താനും, അകന്ന ബന്ധത്തിലെ നൂറ എന്ന പെണ്‍കുട്ടിയുമായി തന്റെ വിവാഹ നിശ്ചയം നടത്താനും റാമിക്കായി. റാമിയെ സംബന്ധിച്ചിടത്തോളം അത് സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, നാളുകള്‍ ആയിരുന്നുവേത്രേ. പക്ഷെ സമാധാനത്തിന്റെ ആകാശങ്ങള്‍ക്കു മേല്‍ ദു;ഖത്തിന്റെയും സങ്കടത്തിന്റെയും കാര്‍മേഘങ്ങള്‍ മൂട് പടം കെട്ടിയത് പെട്ടന്നായിരുന്നു. സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ റാമിയുടെ സ്വപ്നങ്ങളെയും തകത്ത് കളഞ്ഞു.

Advertisementമുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ചു സിറിയയിലും രാഷ്ട്രീയ സങ്കര്‍ഷങ്ങള്‍ ശക്തമായി. ഏകാധിപതിയായ ഭരണാധികാരി ബഷര്‍-അല്‍-അസദിനെതിരെ ഭരണ വിരുദ്ധ വികാരം അലയടിച്ചുയര്‍ന്നു. റാമിയുടെ നഗരമായ സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള ഹിംസ് നഗരത്തിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തമായി ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ ആക്രമണ ത്തിലേക്ക് വഴിമാറിയതോടെ ഹിംസ് നഗരം യുദ്ധക്കളമായി മാറി. ബാശറിനെ അനുകൂലിക്കുന്ന കൂലി പട്ടാളം ഹിംസ് നഗരത്തെ ചുട്ടു ചാമ്പലാക്കി. റാമിക്കും എല്ലാം നഷ്ട്ടമായി. അവന്റെ വീട്, ബിസിനെസ്സ്, സമ്പാദ്യം, എല്ലാം. അതോടെ റാമിയുടെ കുടുംബം, അഭയാര്‍ത്തികളായി ദാമാസ്കസ്സിലേക്ക് പാലായനം ചെയ്തു.

ദാമാസ്കസ്സിലെ അഭയാര്‍ത്തി കാമ്പില്‍ നിന്നാണ് റാമി ഒരു പ്രവാസി യായി സൌദിയില്‍ എത്തുന്നത്. റാമി ഫേസ്ബൂക്കിലൂടെ കുറെ ചിത്രങ്ങളും കാണിച്ചു തന്നു. അവന്റെ നഷ്ട്ടങ്ങള്‍ എത്ര വലുതാണെന്ന് ആ ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്. ഇന്നും ഹിമ്സിലെ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല. പതിനൊന്നുമാസമായി തുടരുന്ന പ്രക്ഷോപത്തില്‍ പതിനായിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞത്രേ. കുറെ സഹോദരങ്ങള്‍, കൂട്ടുകാര്‍, പഠിച്ച സ്കൂളുകള്‍, ജോലി സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ആരാദനാലയങ്ങള്‍, എലാം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു. ആയിര കണക്കിന് സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുന്നു. പതിനായിര കണക്കിന് കുട്ടികള്‍ അനാധരാവുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചു കുട്ടികളുടെ ദയനീയത, പട്ടാളക്കാരുടെ കടന്നാക്രമണത്തില്‍ സ്ത്രീകള്‍ക്ക് നഷ്ട്ടപ്പെടുന്ന മാനത്തിന്റെ വില, എല്ലാം റാമിയുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു.

ഭൂമിക്കടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടി തെറിച്ച്‌ ദിനം പ്രതി നൂറു കണക്കിന് കുട്ടികള്‍ ആണെത്രെ മരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍പൊക്കെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു റാമി ക്ക്. എന്നാല്‍ ഭരണ കൂടത്തിന്റെ ഉപരോധം കാരണം ഇന്ന് അതിനും കഴിയുന്നില്ലത്രെ. ആ നിസ്സഹായതയാണ് ഇന്ന് റാമിയെ വല്ലാതെ അസ്വസ്ത്തപ്പെടുത്തുന്നത്. വീടും, നാടും നഷ്ട്ടപ്പെട്ട അവന്റെ കുടുംബം ദമാസ്കസ്സിലെ ഏതോ അഭയാര്‍ത്തി ക്യാമ്പില്‍ നരക ജീവിതം തീര്‍ക്കുകയാണ്. അവരെ തേടി എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാനും ഇപ്പോള്‍ കഴിയുന്നില്ല. ആക്രമണങ്ങള്‍ ഒന്ന് നിലച്ചു കിട്ടിയാല്‍ തിരിച്ചു പോകണം എന്നാണ് റാമി പറയുന്നത്. അതിനായി അവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.

സിറിയയിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍ ഏകാധിപതിയായ ബാഷര്‍ ഭരണത്തില്‍ നിന്നും മാറണം എന്നാണു റാമി പറയുന്നത്. ഭൂരിപക്ഷം വരുന്ന സുന്നീ ജനതയുടെ അസംത്രിപ്തിക്ക് മുകളിലാണ് ഭാഷരിന്റെ ഷിയാ പ്രീണന ഭരണം. സുന്നികള്‍ കടുത്ത അനീതിയാനെത്രേ സിറിയയില്‍ അനുഭവിച്ച്‌ തീര്‍ക്കുന്നത്. എന്തിലും ഏതിലും സുന്നികള്‍ കടുത്ത വിവേചനം അനുഭവിച്ച്‌ പോരുന്നു. ജോലിയിലും, ഭരണകൂട ആനുകൂല്യങ്ങളിലും, വിദ്യാഭ്യാസ അവസരങ്ങളിലും എല്ലാം. ആ അനീതിയാണ് ബാഷരിനെതിരായ പോരാട്ടമായി മാറിയത്. ഈ പോരാട്ടത്തിനു അന്തിമ ഫലം കാണും എന്ന് തന്നെയാണ് അവന്റെ പ്രത്യാശ. പക്ഷെ സിറിയയില്‍ പാശ്ചാത്യ ശക്തികളുടെ ഇട പെടല്‍ മറ്റൊരു അധിനിവേശത്തിന്റെ പശ്ചിമേഷ്യന്‍ അദ്ധ്യായം തീര്‍ക്കുമോ എന്നും റാമി ഭയപ്പെടുന്നുണ്ട്.

Advertisementതന്റെ കഥ പറഞ്ഞവസാനിപ്പിച്ച് റാമി ഇത് കൂടി പറഞ്ഞു,

നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ ആണ്. ബാശരിനെയും, ഗദ്ധാഫിയെയും, ഹോസ്നിയെയും, സാലെയെയും പോലുള്ള എകാധിപതികളെ സഹിക്കേണ്ടല്ലോ. സ്വന്തം രാജ്യത്ത് സമാധാന പൂര്‍ണമായ ഒരു ജീവിതം നിങ്ങള്ക്ക് കിട്ടുന്നുണ്ടല്ലോ. ഞങ്ങള്‍ക്കും വരുമായിരിക്കും ഒരു നല്ല കാലം. സ്വന്തം രാജ്യത്ത് അഭയാര്‍ഥികള്‍ ആവാതെ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സുന്ദര കാലം.

സത്യത്തില്‍ നമുക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്രത്തിന്റെ വില റാമിയെ പോലെ ഉള്ളവരിലൂടെയാണ് നാം അറിയുന്നത്. ഇടയ്ക്കു ഒരു ഗാന്ധിയന്‍ വധവും, ബാബരി ദ്വംസനവും, ഗുജറാത്ത് കലാപവും മറക്കുന്നില്ലന്കിലും, ശക്തമായ ജനാതിപത്ത്യ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യക്കാരന്‍ ആയതിലെ അഭിമാനം വാനോളം ഉയര്‍ന്ന അസുലഭ മുഹൂര്‍ത്തം ആയിരുന്നു അത്. ഒന്നാലോചിച്ചു നോക്കുക. റാമിയും നമ്മളും ഇവിടെ അനുഭവിച്ച്‌ തീര്‍ക്കുന്നത് നോവിന്റെ പ്രവാസം ആണ്. എന്നാല്‍ നമുക്ക് തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ സമാധാന പൂര്‍ണ്ണമായി ജീവിക്കാന്‍ സുന്ദരമായ ഒരു നാടുണ്ട്, കുടുംബം ഉണ്ട്, നല്ല ചുറ്റുപാടുകള്‍ ഉണ്ട്. എന്നാല്‍ അവനെ പോലുള്ളവര്‍ക്കോ….?

റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ..
സിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ.. ആമീന്‍.

 111 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement