01

ഭൂമിയില്‍ ആദ്യമായി ഉണ്ടായത് ഓക്‌സിജനാണെന്ന് ആരുമിനി പടിക്കേണ്ട. കാരണം ഭൂമിയില്‍ ആദ്യമുണ്ടായത് ഓക്‌സിജനല്ലത്രെ. ഭൂമിയില്‍ ആദ്യമുണ്ടായ വസ്തു സ്‌പോഞ്ചാണ്. സ്‌പോഞ്ചില്‍ നിന്നാണ് ഓക്‌സിജനുണ്ടായത്. ജൈവവൈവിധ്യത്തിന് കാരണം ഓക്‌സിജനാണെന്ന ശാസ്ത്രനിഗമനം തെറ്റാണെന്ന് പറയുന്നത് ഇംഗ്‌ളണ്ടിലെ എക്‌സീറ്റര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. പ്രമുഖ ശാസ്ത്ര ജേണലായ ‘നേച്ചര്‍ ജിയോ സയന്‍സിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

ഭൂമിയില്‍ ആദ്യമുണ്ടായ സ്‌പോഞ്ചില്‍ നിന്നാണ് ആദ്യമായി സമുദ്രത്തിലേക്കും അന്തരീക്ഷത്തിലേക്കും ഓക്‌സിജന്‍ വ്യാപിച്ചതെന്നാണ് ശാസ്ത്രസംഘത്തിന്റെ വിശദീകരണം. ഭൂമിയില്‍ ആദ്യമുണ്ടായത് സ്‌പോഞ്ചായിരുന്നെന്നും അതിന് ചെറിയ അളവില്‍ മാത്രമാണ് ഓക്‌സിജന്‍ വേണ്ടിയിരുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ആഴക്കടലില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. അവിടേക്ക് ഓക്‌സിജന്‍ എത്തിച്ചത് സ്‌പോഞ്ചാണെന്നും ഇതാണ് മറ്റ് ചലിക്കുന്ന ജീവികളുടെ ഉത്ഭവത്തിന് കാരണമായതെന്നുമാണ് കണ്ടത്തെല്‍.

700 ദശലക്ഷം വര്‍ഷം മുമ്പാണ് സ്‌പോഞ്ച് ആദ്യമായി ആവിര്‍ഭവിച്ചത്. 700-600 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടക്ക് മുമ്പ് സമുദ്രം പതിയെ ഓക്‌സിജനാല്‍ നിറഞ്ഞുതുടങ്ങി. ഇതിന് പിന്തുണയുമായി 650 ദശലക്ഷം വര്‍ഷം പഴക്കമുള്ള ജീവികളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ഉപയോഗിച്ചിരുന്ന സമുദ്രത്തില്‍ അടിഞ്ഞ മൃതമായ സൂക്ഷ്മ കണങ്ങളെ സ്‌പോഞ്ച് ഭക്ഷണമാക്കി സമുദ്രാന്തര്ഭാഗത്തെ ജലം ശുദ്ധീകരിച്ച് ഓക്‌സിജന്റെ അളവ് കൂട്ടുകയായിരുന്നു.

ഓക്‌സിജന്റെ അളവ് ആവശ്യത്തിനായതോടെ കൂടുതല്‍ സങ്കീര്ണമായ ജീവികള്‍ ആവിര്‍ഭവിച്ചു. ആദിമ ജീവികള്‍ മറ്റ് ജീവികളെ ഭക്ഷിച്ച് വളര്‍ന്നുു. അങ്ങനെ ആധുനിക സമുദ്ര ആവാസവ്യവസ്ഥ ജനിച്ചെന്നും പഠനം വ്യക്തമാക്കുന്നു. അങ്ങനെ സമുദ്ര ജീവികളില്‍നിന്ന് ജീവന്‍ ആവിര്‍ഭവിക്കുകയും ചെയ്തു.

 

You May Also Like

ജീനിയസ്സുകൾ ഉണ്ടാകുന്നത്

ജീനിയസ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ലത്തീൻ ഭാഷയിലെ വ്യാഖ്യാനം ആത്മാവ് നിവേശിക്കുക എന്നാണ്. ജീനി എന്ന ആത്മാവ് ഒരാളിലേക്കു പ്രവേശിക്കുമ്പോൾ അയാൾ മറ്റുള്ളവരേക്കാൾ വലിയ കഴിവുകൾ ഉള്ളവനായി മാറുന്നു എന്നാണ് പുരാതന മനുഷ്യൻ ചിന്തിച്ചിരുന്നത്….അതുകൊണ്ടുതന്നെ അയാളിലൂടെ വരുന്ന കാര്യങ്ങളുടെ കർതൃത്വം ശരിക്കും അയാൾക്ക്‌ ആയിരിക്കില്ല.

നിങ്ങളുടെ ഭർത്താവിന്റെ ദിനചര്യങ്ങൾ മാറുന്നത് അതിന്റെ ലക്ഷണമാകാം

വിവാഹിതനായ പുരുഷൻ ഒരു സ്ത്രീയെ പ്രണയിക്കുന്നതിൻ്റെ ലക്ഷണങ്ങൾ. ഓഫീസിൽ ജോലിക്ക് പോകുമ്പോൾ വളരെ സ്റ്റൈലിഷ് ആയിരിക്കാൻ…

കെട്ടു പിണയുന്ന ഹെഡ്‌ സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും!

ശരിക്കും അന്യഗ്രഹ ജീവികള്‍ ഉണ്ടോ???

ഈ ലോകത്ത്‌ നമ്മള്‍ ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്‍റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉത്തരം ഏലിയന്‍ എന്ന് മാത്രം വരുന്ന ചില തെളിവുകള്‍ക്ക് പിറകെയാണ് ശാസ്ത്രം. എവിടെയെങ്കിലും അന്യഗ്രഹജീവികല്‍ ഉണ്ടാവും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏലിയന്‍ നിലനില്‍പ്പിനെ സംബദ്ധിച്ച പ്രധാന തെളിവുകളില്‍ ചിലത് ഇതാ.