ഭൂമിയുടെ സമാനമായ സാഹചര്യങ്ങളുള്ള ഗ്രഹം നാസ കണ്ടെത്തി.നാസയുടെ കെപ്ലെര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഭൂമിയില്‍ നിന്നും 1400 പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹത്തെ കണ്ടെത്തിയത്.കെപ്ലെര്‍-452b എന്ന ഈ ഗ്രഹം വലം വെയ്ക്കുന്നത് സൂര്യന്‍റെ അതേ സ്വഭാവ സവിശേഷതകളുള്ള ഒരു നക്ഷത്രത്തെയാണ്‌.385 ദിവസം കൊണ്ടാണ് ഒരു പ്രദക്ഷിണം പൂര്‍ത്തി ആക്കുന്നത്.

_84449889_84449888
Earth 2.0

എങ്കിലും നക്ഷത്രത്തിന് സൂര്യനെക്കാള്‍ 1.5 ബില്ല്യന്‍ വര്‍ഷം അധികം  പ്രായം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.അത് കൊണ്ട് തന്നെ നക്ഷത്രം പുറത്ത് വിടുന്നത് വളരെ അമിതമായ  ഊര്‍ജം മൂലം, പാറക്കെട്ടുകള്‍ കൊണ്ട് മൂടപ്പെട്ടത് എന്ന് അനുമാനിക്കുന്ന, ഈ ഗ്രഹത്തില്‍ എന്തെങ്കിലും ജാലംശം ഉണ്ടെങ്കില്‍ തന്നെ അതെല്ലാം ബാഷ്പീകരിച്ചു പോകാന്‍ ആണ് സാധ്യത.

 


ഭൂമിയുടെ 1.6 ഇരട്ടി വലിപ്പമുണ്ട് ഗ്രഹത്തിന്. ‘എര്‍ത്ത് 2.0’ എന്നാണു ശാസ്ത്രഞ്ജര്‍ ഗ്രഹത്തിനു നല്‍കിയ ഓമനപ്പേര്

Advertisements