ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക വരുന്നു; വെള്ളിയാഴ്ച നിര്‍ണായകം

  246

   

  new

  2014വൈ ബി 35 വരുന്നു…ഇതാരപ്പാ എന്ന് ചോദിച്ചാല്‍ കക്ഷി ഒരു ഉല്‍ക്കയാണ്.

  2014വൈ ബി 35 ഭൂമിയോട് അടുത്തുകൊണ്ടിരിയ്ക്കുയാണ് എന്നും അത്  ഭൂമിയിലേയ്ക്ക് പതിച്ചാല്‍ ഒരു രാജ്യത്തെ   പൂര്‍ണമായും നശിപ്പിക്കുമെന്നും ശാസ്ത്ര ലോകം കരുതുന്നു.  ആശങ്ക വേണ്ടെന്ന് നാസയെന്ന്‍ നാസ അറിയിച്ചിട്ടുള്ളത് കൊണ്ട് നമുക്ക് ആശ്വസിക്കാമെങ്കിലും ഭൂമിയുടെ വളരെയടുത് കൂടിയാണ് ഈ ഉല്‍ക്ക കടന്നു പോകുന്നത് എന്നത് കൊണ്ട് ചെറിയ ആശങ്കകള്‍ ഇപ്പോഴും അവശേഷിക്കുന്നു.

  വെള്ളിയാഴ്ചയാണ് 2014വൈബി 35 ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് 1000 മീറ്റര്‍ വിസ്താരമുള്ള ഉല്‍ക്കയുടെ സഞ്ചാരം.

  നാസ പുറത്ത് വിട്ട ട്രാജക്ടറി മാപ്പില്‍ ഉല്‍ക്ക കടന്ന് പോകുന്ന ദിശ കൃത്യമായി പറയുന്നു. നേരിയ വ്യത്യാസത്തില്‍ ഭൂമിയെ ഇടിയ്ക്കാതെ കടന്നുപോകുന്നതായാണ് മാപ്പില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഉല്‍ക്ക ഭൂമിയെ സ്പര്‍ശിയ്ക്കാതെ പോകണമെന്നില്ല. ഭൂകമ്പം, സുനാമി, എന്നിവയുണ്ടാക്കുന്നിതിന് പുറമെ ഭൂമിയില്‍ കാലാസ്ഥാവ്യതിയാനം ഉണ്ടാക്കുന്നിതിനും കാരണമാകും.