ഭൂലോകത്തെ വിരല്‍ തുമ്പിലേക്ക് ചുരുക്കിയ വ്യക്തി

0
174

01

വേള്‍ഡ് വൈഡ് വെബ്ബിന്റെ സ്ഥാപകനായ സര്‍ ടിം ബര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്നു ലോകത്തോട് തന്റെ പുതിയ ആശയങ്ങളെ പറ്റിയും സംരംഭങ്ങളെ പറ്റിയും സംസാരിച്ചു. ഇന്നത്തെ ഓണ്‍ ലൈന്‍ ലോകത്തെ കുറിച്ച തനിക്ക് പ്രതീക്ഷകളും ആശങ്കകളും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

എഡ്വേര്‍ഡ് സ്‌നോഡനെ കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയ സര്‍ ടിം ബര്‍ണേഴ്‌സ് ലീ സ്‌നോഡനെ നമ്മള്‍ സംരക്ഷിക്കണമെന്നും അദേഹത്തെ പോലുള്ള വ്യക്തികള്‍ ഇന്നു ഈ സമൂഹത്തിനു ആവശ്യമാണെന്നും പറഞ്ഞു.

കുറ്റ കൃത്യങ്ങള്‍ തടയാന്‍ കഴിയുമെങ്കില്‍ വേള്‍ഡ് വൈഡ് വെബ്ബിന്റെയ്യും അതിന്റെ ഉപഭോക്താക്കളുടെയും പ്രവര്‍ത്തനത്തെ കൂടുതല്‍ സൂക്ഷ്മമായി നിരിക്ഷിക്കുന്ന വിവിധ സുരക്ഷ ഏജന്‍സികളുടെ രീതികളോട് തനിക്ക് യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.