മംഗള്‍യാനെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട 10 സുപ്രധാന കാര്യങ്ങള്‍….

153

Untitled-1

ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചൊവ്വാദൌത്യം വിജയകരമായ നിമിഷത്തില്‍, നമ്മള്‍ ഈ ദൌത്യത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.. അതെന്തോക്കെയാണെന്ന് നോക്കാം..

1. ഇന്ത്യക്ക് മുന്‍പ് 51 തവണ ചൊവ്വയുടെ ഭ്രമണ പഥം ലക്ഷ്യം വെച്ച് പല ദൌത്യങ്ങള്‍ നടന്നെങ്കിലും 21 തവണ മാത്രമേ ലക്ഷ്യം കണ്ടുള്ളൂ. ഇന്ത്യ ആദ്യത്തെ ശ്രമത്തില്‍ തന്നെ വിജയം കണ്ടു എന്നത് തന്നെയാണ് പ്രത്യേകത. ഇതോടെ യു എസ്, റഷ്യ, യുറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവരോടൊപ്പം ഇന്ത്യയുടെ പേരും എഴുതി ചേര്‍ക്കപ്പെട്ടു.

2. മംഗള്‍യാന്‍റെ വിജയത്തില്‍ യു എസ് സ്പേസ് ഏജന്‍സിയായ നാസ ആദ്യം തന്നെ അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐ എസ് ആര്‍ ഒ ശാസ്ത്രഞ്ജരുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ചുകൊണ്ട് ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

3. മംഗള്‍യാനു ശേഷം ചൈനയുമായി സഹകരിച്ച് നിരവധി ബഹിരാകാശ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ഐ.എസ്.ആര്‍.ഒ ചീഫ് കെ രാധാകൃഷ്ണന്‍റെ ഉദ്യോഗ കാലാവധി 2014 ഓടെ അവസാനിക്കുന്നതിനു മുന്‍പായിട്ടാണ് ഈ വിജയം.

4. ചൊവ്വയിലെ വാതക സാന്നിധ്യം പരിശോധിക്കാനുള്ള സെന്‍സറും, ചിത്രങ്ങള്‍ പകര്‍ത്താന്‍ പര്യാപ്തമായ ക്യാമറയും മംഗള്‍യാനില്‍ സജ്ജമാണ്. കൂടാതെ ചൊവ്വയിലെ ചൂട് കൃത്യമായി രേഖപ്പെടുത്താനും ചൊവ്വയിലെ ധാതുലവണങ്ങളുടെ സാന്നിധ്യമറിയാനുമുള്ള സെന്‍സറുകളും ഉണ്ട്.

5. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ഗ്രഹാന്തര ദൌത്യമാണ് മംഗള്‍യാന്‍. ‘നാസ’യുടെ ‘മേവന്‍’ വേണ്ടി ചിലവായതില്‍ പത്തില്‍ ഒന്ന് മാത്രമാണ് ഇന്ത്യക്ക് ചിലവായത്. ചുരുക്കി പറഞ്ഞാല്‍ ഹോളിവുഡ് സിനിമയായ ‘ഗ്രാവിറ്റി’യെക്കാളും ചിലവ് കുറവ്.

6. ഇന്ത്യയുടെ വിജയമായ ‘ചന്ദ്രയാന്‍ 1’ ന്‍റെ ഘടന തന്നെയാണ് മംഗള്‍യാന്.

7.മംഗള്‍യാന്‍റെ സുപ്രധാന ദൌത്യം ഏതെങ്കിലും തരത്തിലുള്ള ജീവന്റെ തുടിപ്പ് ഉണ്ടോയെന്നു അറിയുകയാണ്.

8. മംഗള്‍യാന്‍ കഴിഞ്ഞ 300 ദിവസം കൊണ്ട് സഞ്ചരിച്ചത് 680 മില്ല്യണ്‍ കിലോമീറ്ററാണ്.

9. മംഗള്‍യാന്‍റെ ഭ്രമണപഥവും ചോവ്വയുംയുള്ള കുറഞ്ഞ ദൂരം ഏകദേശം 420 കിലോമീറ്ററും കൂടിയ ദൂരം 80000 കിലോമീറ്ററുമാണ്.

10. മംഗള്‍യാന്‍ വഹിക്കുന്ന അഞ്ച് ഉപകരണങ്ങളുടെ ആകെ ഭാരം 15 കിലോഗ്രാം ആണ്.