മംഗള്‍യാന് ശേഷം ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങി ഇന്ത്യ..

297

mars_650_092114091725_09221

വികസിത രാജ്യങ്ങളിലെ സ്‌പേസ് ഏജന്‍സികളെ വരെ പിന്നിലാക്കി വളരെ തുച്ഛമായ തുകകൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയ മംഗള്‍യാന് ശേഷം വീണ്ടും ലോകരാജ്യങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2018 ഓടെ ലാന്ററും റോവറുമടങ്ങിയ രണ്ടാമതൊരു ചൊവ്വ പര്യവേഷണ പദ്ധതി നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് ഐ.എസ്.ആര്‍.ഒ

കൂടുതല്‍ പരീക്ഷണങ്ങള്ക്കും പര്യവേഷണങ്ങള്ക്കുമായാണ് രണ്ടാമതൊരു ചൊവ്വാ ദൗത്യം കൂടി ഇസ്രോ ഏറ്റെടുക്കുന്നത്.’ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി 2018ല്‍ രണ്ടാമതൊരു ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. മിക്കവാറും ലാന്ററും റോവറും ഉള്‍പ്പെടുന്ന പദ്ധതി. അതിനായി കൂടുതല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ട്’ ഇസ്രോ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്.ശിവകുമാര്‍ ബാംഗ്ലൂരില്‍ പറഞ്ഞു

കഴിഞ്ഞ നവംബര്‍ 5ന് മംഗള്‍യാന്‍ പേടകത്തെ വിജയകരമായി ചൊവ്വയുടെ ഭ്രമണ പദത്തിലെത്തിക്കാന്‍ ഇസ്രോയ്ക്ക് കഴിഞ്ഞിരുന്നു. ചൊവ്വയില്‍ ജീവനുണ്ടോ എന്ന് പഠിക്കുന്ന 5 വ്യത്യസ്ത ഉപകരങ്ങളാണ് മംഗള്‍യാനില്‍ ഉള്ളത്. 2016 ല്‍ ഉദ്ദേശിക്കുന്ന ചാന്ദ്രയാന്‍-2 നു ശേഷം മംഗള്‍യാന്‍-2 നു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പ്രാഥമിക ധാരണ