മകനെ കൊന്നവനെ അമ്മ വെറുതെ വിട്ടു !!!

204
01
തൂക്കാന്‍ സെക്കണ്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ മകന്റെ കൊലപാതകിക്ക് അമ്മ മാപ്പ് നല്‍കുന്നു

മകനെ കൊന്നവന്‍ കൊലമരത്തില്‍ തൂങ്ങിയാടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആ അമ്മയുടെ കരളലിഞ്ഞു. അബ്ദുള്ള ഹുസൈന്‍സദ്ദഹ് എന്ന തന്റെ പതിനെട്ടു വയസ്സുകാരന്‍ മകനെ നിഷ്‌കരുണം കത്തി കൊണ്ട് കുത്തി കൊന്ന ബലാലിനോട് അവസാന നിമിഷം ആ അമ്മ ക്ഷമിക്കുകയായിരുന്നു. കൊലക്കയറിട്ടു നിന്ന ബലാലിന്റെ അടുത്തേക്ക് ഓടിയെത്തിയ ആ അമ്മ അവന്റെ മുഖത്ത് ആഞ്ഞു ഒരു അടി കൊടുത്തു തളര്‍ന്നു വീണു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവു ബലാലിന്റെ കഴുത്തില്‍ നിന്നും കയര്‍ ഊരി മാറ്റി.

02
തൂക്ക് കയറിലെക്ക് കയറ്റുമ്പോള്‍ കരുണക്കായി കേഴുന്ന ബലാല്‍

ഏഴ് വര്‍ഷം മുന്‍പ് ഇറാനിലെ റോയന്‍ നഗരത്തില്‍ അബ്ദുള്ളയും ബലാല്ലും തമ്മില്‍ നടന്ന ഒരു വഴക്കാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.

03
കൊല്ലപ്പെട്ട ആളുടെ ഓടി വന്നു ബലാലിനെ അടിക്കുന്നു

ബലാലിനെ തൂക്കി കൊല്ലുന്നത് കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരിന്നു. ഈ തിരക്കിനിടയില്‍ നിന്നാണ് അബ്ദുള്ളയുടെ അച്ഛനമ്മമാര്‍ ഓടിയെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ട്ടിച്ചത്. ഒടുവില്‍ അബ്ദുള്ളയുടെ അമ്മയും ബലാലിന്റെ അമ്മയും കെട്ടി പിടിച്ചു കരയുന്ന കാഴ്ചയും ആ ആള്‍ കൂട്ടത്തിനു കാണാന്‍ സാധിച്ചു. അബ്ദുള്ള മാത്രമല്ല പണ്ട് പണ്ട് തന്റെ പതിനൊന്നു വയസായ മകനും ഒരു ബൈക്ക് തട്ടി മരിച്ചിട്ടുണ്ടെന്ന് പറഞ്ഞു ആ അമ്മ പൊട്ടി കരയുന്നുണ്ടായിരിന്നു.

04
2 പേരുടെയും അമ്മമാര്‍ ഒരുമിച്ചു കരയുന്നു !

മൂന്ന് ദിവസം മുന്‍പ് തങ്ങളുടെ മകന്‍ സ്വപ്നത്തില്‍ വന്നു തന്നെ കൊന്നവനെ വെറുതെ വിടാന്‍ തങ്ങളോടു ആവശ്യപ്പെട്ടെന്നും അത് കൊണ്ടാണ് അവസാന നിമിഷം അയാളെ കൊലമരത്തില്‍ നിന്നു രക്ഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെതെന്നും അബ്ദുള്ളയുടെ അച്ഛന്‍ പറഞ്ഞു.