മകന്‍ അച്ഛനെ വെല്ലും : കമല്‍ഹാസന്‍

    147

    movie-pranav1

    നമ്മുടെ സ്വന്തം ലാലേട്ടന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ പറ്റിയാണ് ഉലകനായകന്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നത്.

    തമിഴില്‍ ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം റീമേക്കായ പാപനാശത്തില്‍ താരരാജാവിന്റെ മകന്‍ എന്ന ജാഡയൊന്നും കാണിക്കാതെ സഹസംവിധായകനായി ഒതുങ്ങി കഴിയുകയാണ് പ്രണവ്.

    എല്ലാവരോടും ഇടപഴകുന്ന മറ്റുള്ളവര്‍ക്കൊപ്പം ചെറിയ സാഹചര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യുന്ന പ്രണവ് ഇതിനകം ഉലകനായകന്‍ കമലിന്റെ പോലും ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രണവിനെ എങ്ങിനെ പുകഴ്ത്തണമെന്ന് അറിയാത്ത കമല്‍ തന്റെ സ്‌നേഹം മുഴുവന്‍ പ്രണവിന് ചൊരിയുന്നുണ്ട്. പിതാവ് മോഹന്‍ലാലിനെ പോലെ തന്നെ കഠിനാദ്ധ്വാനിയാണ് പ്രണവെന്നാണ് കമല്‍ഹാസന്റെ അഭിനന്ദനം. സെറ്റില്‍ എല്ലാവരുടേയും സ്‌നേഹം പിടിച്ചുപറ്റിയിരിക്കുന്ന പ്രണവ് നല്ല ഭാവിയുള്ളയാളാണെന്ന് പറയാന്‍ സംവിധായകന്‍ ജിത്തുജോസഫും മടിക്കുന്നില്ല.