മകളുടെ ഫാദേഴ്‌സ് ഡേ പോസ്റ്റിലൂടെ പോള്‍ വാക്കര്‍ വീണ്ടും ഓര്‍മ്മിക്കപ്പെട്ടപ്പോള്‍

    258

    paul_walker_boolokam

    മരിച്ചാലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പോള്‍ വാക്കര്‍ നമ്മെ വിട്ടുപോയത്. അതുകൊണ്ടുതന്നെ പോളിനെക്കുറിച്ച് എവിടെയൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാകുന്നുവോ അവിടെയെല്ലാം ആളുകളുടെ ഉള്ളില്‍ അടക്കാനാവാത്ത ഒരു നൊമ്പരം ഉണ്ടാകും. ഇന്നലെ ലോകം ഫാദേഴ്സ് ഡേ ആച്ചരിച്ചപ്പോഴും ഏവരുടെയും ഓര്‍മകളില്‍ നിറയെ പോള്‍ ആയിരുന്നു.

    പോള്‍ വാക്കറുടെ ഏക മകള്‍ പതിനാറുകാരിയായ മെഡോ വാക്കര്‍ ആണ് ഫാദേഴ്സ് ഡേയില്‍ ഹൃദയസ്പര്‍ശിയായ ആശംസാചിത്രത്തിലൂടെ ആരാധകരുടെ ഓര്‍മകളിലേയ്ക്ക് വീണ്ടും പോളിനെ കൊണ്ടുവന്നത്. ഫോട്ടോ ഷെയറിംഗ് സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ കുട്ടിക്കാലത്ത് അച്ഛന്റെ ഒപ്പം എടുത്ത മനോഹരമായ ഒരു ഫോട്ടോയും താഴെ ഹാപ്പി ഫാദേഴ്സ് ഡേ എന്ന സന്ദേശവും മെഡോ ഷെയര്‍ ചെയ്തത്.