മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്

170

01

ഹജ്ജ് കാലത്തിനു തുടക്കമായതോടെ സൌദിയുടെ തന്നെ വിവിധ പ്രവിശ്യകളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് ജവാസാത്ത് വിലക്കേര്‍പ്പെടുത്തി. താമസാനുമതി രേഖയായ ഇഖാമ ഉള്ള വിദേശികള്‍ക്കും സൗദികള്‍ക്കും മാത്രമാണു ചെക്ക് പോസ്റ്റില്‍ മക്കയിലേക്കുള്ള പ്രവേശനാനുമതി നല്‍കുക.

ഇഖാമ ഇല്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നതു തടയാന്‍ ശക്തമായ പരിശോധനയും ജവാസാത്ത് ഒരുക്കിയിട്ടുണ്ട്..

അതേസമയം ജോലിയുടെ ഭാഗമായി മക്കയില്‍ പോകേണ്ടവര്‍ ജവാസത്തില്‍ നിന്നും പ്രത്യേക അനുമതിപത്രം വാങ്ങുകയും പരിശോധനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണം.

അനധികൃതമായി മക്കയില്‍ പ്രവേശിച്ചതു കണ്ടെത്തിയാല്‍ കര്‍ശന ശിക്ഷയാകും വിദേശികള്‍ക്കു ലഭിക്കുക.