മക്കളുണ്ടായിട്ടും നായികമാരായി തിളങ്ങി നില്‍ക്കുന്ന മലയാളി താരങ്ങള്‍

  441

  ലോകം മാതൃദിനം ആയി ആഘോഷിക്കുന്നത് മെയ്‌ മാസം രണ്ടാമത്തെ ഞായറാഴ്ചയാണ്. ഇന്നാണ് ആ ദിവസം എന്ന നിലക്ക് മലയാളത്തിലെ മക്കള്‍ ഉണ്ടായിട്ടും അമ്മ നടിമാരാവാതെ ഇപ്പോഴും മുഖ്യ വേഷങ്ങളില്‍ തന്നെ അഭിനയിക്കുന്ന നടിമാരെ ആദരിക്കുകയാണ് ഇവിടെ. അത്തരം ചില സുന്ദരിമാരായ നടിമാരെ കുറിച്ച്

  ശ്വേത മേനോന്‍

  0

  കാമാസൂത്രയിലൂടെ കേരള അറിഞ്ഞു തുടങ്ങിയ ഹോട്ട് നായിക. രതിനിര്‍വേദം റീമേക്കില്‍ തകര്‍ത്ത് അഭിനയിച്ചു വീണ്ടും വിവാദം ക്ഷണിച്ചു വരുത്തി. അതിനിടെ വിവാഹം. ബ്ലെസ്സിയുടെ കളിമണണ് എന്ന ചിത്രത്തില്‍ പ്രസവം ലൈവായി ചിത്രീകരിച്ചു വീണ്ടും വിവാദത്തില്‍ . വിവാദങ്ങള്‍ക്ക്‌ ഇടയിലും തളരാതെ വിമര്‍ശനങ്ങളെ അതെ രീതിയിലെ നേരിട്ട നടി. നായികമാരായ അമ്മമാരില്‍ ആദ്യ സ്ഥാനം ശ്വേതക്ക് തന്നെ.

  കനിഹ

  വിവാഹിതയായ ശേഷം അറിയപ്പെടുന്ന നായികയായ താരം. മലയാളത്തില്‍ എത്തിയതും അതിനു ശേഷം തന്നെ. മുന്‍പ്‌ എന്നിട്ടും എന്ന ചിത്രത്തില്‍ അഭിയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമായുള്ള വിവാഹത്തിനു ശേഷം ഭാഗ്യദേവതയിലൂടെയും പഴശ്ശിരാജയിലൂടെയും കഥാപാത്രങ്ങളിലൂടെയാണ് ഉള്ള തിരിച്ചു വരവ്. മൂന്നുവയസ്സുള്ള മകനുണ്ട്. സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൂടെ വന്‍ തിരിച്ചുവരവ് തന്നെ കനിഹ നടത്തിയത്.

  ഗോപിക

  വന്‍ ഹിറ്റായിരുന്ന വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു തൊട്ടുപിറകെയാണ് അജിലേഷ് ചാക്കോമായുള്ള ഗോപികയുടെ വിവാഹം. ഇപ്പോള്‍ മൂന്നു വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണെങ്കില്‍ ഏറെ തിരക്കുള്ള നടി കൂടിയാണ് ഗോപിക. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. ചിത്രം ഹിറ്റായതോടെ ഈ അമ്മയായ നദിയുടെ മാര്‍ക്കറ്റും കൂടി.

  നദിയ മൊയ്തു

  തലശ്ശേരി സ്വദേശിനി ആയ നദിയ മലയാളികളെ കോരിത്തരിപ്പിക്കുന്ന താരമാണ്. ഒരു ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം. വിവാഹത്തിന് ശേഷം ദീര്‍ഘകാലം ലണ്ടനില്‍ . തമിഴ് ചിത്രമായ എം കുമാരിനിലൂടെ തിരിച്ചു വരവ് നടത്തി. രണ്ടു മക്കളുടെ അമ്മയായ നദിയ 2011ല്‍ ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം അഭിനയിച്ചു. സെവന്‍സ് എന്ന ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിലെത്തിയ നാദിയ 2013ല്‍ ആറു സുന്ദരികളുെ കഥയില്‍ പ്രമുഖ കഥാപാത്രമായെത്തുന്നുണ്ട്.

  നവ്യ നായര്‍

  നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന ഒറ്റ കഥാപാത്രം നവ്യ യെ കേരള അറിയുന്ന താരമാക്കി. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങള്‍ . വിവാഹവും അതിനു ശേഷം മകന്റെ ജനനവും. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ മടങ്ങി വന്നു.