ഇന്ത്യ കണ്ട ഏറ്റവും മികച്ച രണ്ടു ക്രിക്കറ്റ് കളിക്കാരാണ് സച്ചിന് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും. ഇവര്‍ രണ്ടു പേരും കളി നിര്‍ത്തിയിട്ട് കുറച്ചു നാള് ആയി. ഇപ്പോള്‍ അവരുടെ ശ്രദ്ധ അവരുടെ മക്കളിലാണ്. തങ്ങളുടെ മക്കളെ തങ്ങളെക്കാള്‍ മികച്ച കളിക്കാരാക്കാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് രണ്ടുപേരും.
രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡിന്റെ മകന് അന്‍വായ് ഐപിഎല്‍ മുഴവന്‍ അച്ഛന്റെ ഒപ്പം ഉണ്ടായിരുന്നു. പരിശീലനത്തിനിടെ രാജസ്ഥാന് റോയല്‍സ് ക്യാംപില്‍ ഫീല്‍ഡ് ചെയ്യുന്ന അന്‍വായ് ദ്രാവിഡിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.
ആറ് വയസ്സേ ആയിട്ടുള്ളൂ ജൂനിയര്‍ ദ്രാവിഡിന്. പക്ഷേ ഫീല്‍ഡിംഗ് കണ്ടാല്‍ അങ്ങനെയൊന്നും പറയില്ല. സ്ലിപ്പില്‍ പറന്ന് ഫീല്‍ഡ് ചെയ്യുന്ന അച്ഛന് ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്നു അന്‍വായ് എന്ന കൊച്ചുമിടുക്കന്. ദ്രാവിഡിന്റെ മൂത്ത മകനായ സമിതിനും ഉണ്ട് ക്രിക്കറ്റില്‍ കമ്പം.
സച്ചിന് ടെണ്ടുല്‍ക്കര്‍
സച്ചിന് ബാറ്റ്സ്മാനാണെങ്കിലും മകന് അര്ജുന് അക്രത്തെ പോലെ ഒരു ഇടംകൈ ഫാസ്റ്റ് ബൗളറാണ്. സച്ചിനെക്കാള്‍ ഉയരമുണ്ട്. മെലിഞ്ഞ് ഫാസ്റ്റ് ബൗളര്‍ക്ക് പറ്റിയ ശരീര ഘടനയാണ് അര്ജുന്.
അടികുറിപ്പ് : ഇതിഹാസ താരമായ സുനില്‍ ഗാവസ്കറിന്റെ മകനായ രോഹന് ഗാവസ്കറാണ് അച്ഛന്റെ തണലിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ ഒരു പ്രധാന കളിക്കാരന്. എന്നാല്‍ ഗാവസ്കറിന്റെ പേര് നിലനിര്‍ത്താന്‍ രോഹന് കഴിഞ്ഞില്ല