മക്കാനിയിലെ സുലൈമാനി ……

652

പണ്ടത്തെ മക്കാനിയില്‍ (ചായക്കട) സമാവറിൽ വെള്ളം തിളക്കുന്നു , ചായക്കാരന്‍ ബീരാന്‍ തല ചൊറിഞ്ഞു പുറത്തേക്ക് നോക്കുന്നു….

ചില്ലലമാരക്കുള്ളിൽ ഉണ്ട പൊരിയും
കായപ്പവും നെയ്യപ്പവും , കലത്തപ്പവും
പുതുനാരി കണക്കെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു .

ബീരാന്‍റെ ബീവി ആയിശു അടുക്കളയില്‍ ദോശക്കു
മാവു ആട്ടുന്ന തിരക്കിലാണ് . . .

റേഡിയോയിൽ നിന്നും പ്രഭാത ഗീതം ………..

പുറത്തുള്ള ബെഞ്ചില്‍ മമ്മദും , ഹമീദും അപ്പു നായരും പത്ര വായനില്‍ മുഴുകിയിരിക്കുന്നു . ഹമീദ് തുടങ്ങി വെച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ പടിഞ്ഞാറേ പുരയിലെ ഗള്‍ഫ് കാരന്‍ സൈഫുന്‍റെ മണിയറയില്‍ വരെയെത്തി, ഓളുടെ പോക്കും വരവും , ജാര കഥകള്‍ വരെ ചട്ടിയില്‍ പൊരിച്ചെടുത്ത് മുന്‍പില്‍ വെച്ചു .

ചുരുക്കി പറഞ്ഞാല്‍ “പച്ച എറച്ചി തിന്നണ സ്ഥലം” .

അതിനിടക്കാണ് ബീരാന്‍ ഒരു കുറിപ്പടിയെടുത്ത് മമ്മദിന്‍റെ നേരെ നീട്ടിയത്ത് . കൊടുക്കാനുള്ള പറ്റിന്‍റെ കണക്കാണ് . മമ്മദ് നെറ്റി ചുളിച്ച് ബീരാനെ നോക്കി ,
ഇജ്ജു നോക്കൊന്നും വേണ്ട മമ്മദെ കണ്ടോന്‍റെ പച്ച എറച്ചീം തിന്ന് ചായ ബലിച്ച് കേറ്റിയപ്പോ ആനക്ക് കായിന്‍റെ കണക്കൊന്നും ഓര്‍മ്മ ബരൂല .

മമ്മദിന്റെ മുണ്ടാട്ടം നിന്ന് , പേപ്പറില്‍ മുഖം പൂയ്തി ഓനിരിപ്പായി . അപ്പു നായരും ഹമീദും വീണ്ടും പേപ്പര്‍ വായനയില്‍ മുഴുകി………..

സമാവറിലെ കണലിൽ നിന്ന്
ബീടിക്കു തീ കൊളുത്തുന്ന ബീരാന്‍ ………… .. റേഡിയോയിൽ നിന്നും പ്രധാന വാര്‍ത്തകള്‍ …….. പിന്നെ വയലും വീടും ………..
വീണ്ടും ചര്‍ച്ചകള്‍ ……. ശുഭം
(ഹാശി മുഹമ്മദ്‌)

Advertisements