fbpx
Connect with us

മഞ്ചാടിക്കുരു

സൂര്യന്‍ ജാലകം വഴി അകത്തു കടന്നിരിക്കുന്നു ഇനി ഉറങ്ങിയാല്‍ ശെരിയാവില്ല. എണീറ്റു ഉമ്മറത്ത് തൂക്കിയ വട്ടിയില്‍ കയ്യിട്ട് ഇത്തിരി ഉമ്മിക്കരി കൈക്കലാക്കി ..മുറ്റത്തെ ഒടിഞ്ഞു തൂങ്ങിയ തെങ്ങോലയില്‍ നിന്ന് ഒരു ഈര്‍ക്കിലിയും പറിച്ചെടുത്ത് അഴലില്‍ തൂങ്ങിയ തോര്‍ത്തും കോഴിക്കൂടിനു മുകളിലെ സോപ്പ് പെട്ടിയുമെടുത്ത് ഒരോട്ടം പുഴക്കരയിലേക്ക് ….കാടുകള്‍ മൂടിയ നടവഴിയിലെ കാട്ടുചെടികളെ ചവിട്ടി മെതിച്ച് ..കാടിനുള്ളിലെ കുറച്ചുയരമുള്ള ചെടിക്ക് മറപറ്റി കാര്യം സാധിച്ചു ….ആരെങ്കിലും വരും മുമ്പേ തേക്കില കൊണ്ട് മൂടി മുണ്ടും പൊക്കി ഒരു ചാട്ടം പുഴയിലേക്ക് ….പിന്നെ എല്ലാം പുഴയുടെ മാറില്‍ …കുളിക്കടവിനു കുറച്ചകലെ ഒരു പറ്റം പെണ്ണുങ്ങള്‍ കുടവുമായി വരുന്നുണ്ട് കുറച്ചു മുമ്പായിരുന്നെങ്കില്‍ ഓര്‍ക്കാനേ വയ്യ …മണലില്‍ ചെറു കുഴികള്‍ കുഴിച്ച് കുഴികളില്‍ ചിരട്ട മുക്കി അവര്‍ വെള്ളമെടുക്കുകയാ

 196 total views

Published

on

സൂര്യന്‍ ജാലകം വഴി അകത്തു കടന്നിരിക്കുന്നു ഇനി ഉറങ്ങിയാല്‍ ശെരിയാവില്ല. എണീറ്റു ഉമ്മറത്ത് തൂക്കിയ വട്ടിയില്‍ കയ്യിട്ട് ഇത്തിരി ഉമ്മിക്കരി കൈക്കലാക്കി ..മുറ്റത്തെ ഒടിഞ്ഞു തൂങ്ങിയ തെങ്ങോലയില്‍ നിന്ന് ഒരു ഈര്‍ക്കിലിയും പറിച്ചെടുത്ത് അഴലില്‍ തൂങ്ങിയ തോര്‍ത്തും കോഴിക്കൂടിനു മുകളിലെ സോപ്പ് പെട്ടിയുമെടുത്ത് ഒരോട്ടം പുഴക്കരയിലേക്ക് ….കാടുകള്‍ മൂടിയ നടവഴിയിലെ കാട്ടുചെടികളെ ചവിട്ടി മെതിച്ച് ..കാടിനുള്ളിലെ കുറച്ചുയരമുള്ള ചെടിക്ക് മറപറ്റി കാര്യം സാധിച്ചു ….ആരെങ്കിലും വരും മുമ്പേ തേക്കില കൊണ്ട് മൂടി മുണ്ടും പൊക്കി ഒരു ചാട്ടം പുഴയിലേക്ക് ….പിന്നെ എല്ലാം പുഴയുടെ മാറില്‍ …കുളിക്കടവിനു കുറച്ചകലെ ഒരു പറ്റം പെണ്ണുങ്ങള്‍ കുടവുമായി വരുന്നുണ്ട് കുറച്ചു മുമ്പായിരുന്നെങ്കില്‍ ഓര്‍ക്കാനേ വയ്യ …മണലില്‍ ചെറു കുഴികള്‍ കുഴിച്ച് കുഴികളില്‍ ചിരട്ട മുക്കി അവര്‍ വെള്ളമെടുക്കുകയാ ….വേനലിന്റെ വരവോടെ കിണറുകളില്‍ വെള്ളമില്ല ….കുടിക്കാന്‍ ഈ കുഴിയിലെ വെള്ളം ശുദ്ധമാ …പക്ഷെ നേരം വഴികിയാല്‍ പിന്നെ കുഴികുത്താനൊരിടം കാണില്ല …കുറച്ചു ദിവസമായി കുറച്ചു തമിയന്മാര്‍ വന്നു കൂട്ട് കൂടിയിട്ട് അവരുടെ വരവോടെ പുഴപോലും കലങ്ങി മറിയും …..ആമയെ പിടിച്ചു ചുടുന്നതും ഈ പുഴക്കരയില്‍ തന്നെ …..ആമ കരിഞ്ഞ് ദുര്‍ഗന്തം വമിക്കും …..കുളികഴിഞ്ഞു കയറി തിരികെ വരുമ്പോള്‍ ചവിട്ടിയ കാട്ടുചെടികള്‍ വീണ്ടും ഉണര്‍ന്നിരിക്കുന്നു മെല്ലെ കൈകൊണ്ടു ഇരു ഭകത്തേക്കും ഒതുക്കി കാട് കടന്നു മുറ്റത്തെത്തി …

ഉമ്മ രാത്രിയിലെ എച്ചില്‍ പാത്രങ്ങള്‍ ഇല കരിയില്‍ മുക്കി തേച്ചു മിനുക്കുകയാ ..അടുക്കളയില്‍ എളാമമാര്‍ പ്രാതലിനുള്ള ഗുസ്തി പിടുത്തത്തിലും …ഓരോരുത്തരായി മദ്രസയിലേക്കുള്ള ബുക്കും തൊപ്പിയും മെല്ലാം ഒരുക്കി കാത്തിരിക്കുകയാ …ഹൈവേ കടന്നു വേണം മദ്രസയിലെത്താന്‍ അത് കൊണ്ട് തന്നെ ഉമ്മമാര്‍ക്ക് എല്ലാവര്ക്കും ഭയമാ ..ഞങ്ങള്‍ കുട്ടികള്‍ പക്ഷെ എന്നും പോകുന്നത് കാരണം അതൊരു ഭുദ്ധിമുട്ടായി തോന്നാറില്ല …..മദ്രസ വിട്ടു വന്നാല്‍ പിന്നെ സ്‌കൂളിലേക്ക് ..അതും ഒരു യാത്രതന്നെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ….പിന്നെ കളിയും ചിരിയും വൈകുന്നേരം ആര് വീട്ടില്‍ ആദ്യ മെത്തുമെന്ന വാശി ഓടിയും ചാടിയും എല്ലാവരും ഏകദേശം ഒരേ സമയത്ത്… ഉമ്മറത്ത് തന്നെ വലിയുമ്മ ഞങ്ങളുടെ വരവും കാത്ത് നില്‍പ്പുണ്ടാവും ..പിന്നെ കുറേ വഴക്കാ കാരണം യൂണി ഫോമില്‍ അപ്പാടേ മണ്ണ് പുരണ്ടിട്ടുണ്ടാവും ..പിന്നീടുള്ള ഓട്ടം തോര്‍ത്തുടുത്ത് പുഴക്കരയിലേക്ക് ..കൂലി പണിക്കാരായ കുറച്ചാളുകള്‍ മെഡിമിക്‌സ് സോപിന്റെ മനോഹര ഗന്ധം …മണല്‍ വാരുന്നവര്‍ അവസാന വട്ട മിനുക്ക് പണിയില്‍ .. വള്ളം പുഴയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കാട്ടു വള്ളിയില്‍ കെട്ടിയിടും …പുഴക്കക്കരെ മനോഹരമായ ഒരു പേര മരമുണ്ട് അതില്‍ നല്ല മധുരമുള്ള പേരക്കയും …വേനല്‍ കാല സമയമായതിനാല്‍ ഒഴുക്ക് കുറവായതിനാല്‍ നീന്തി അക്കരെ കടന്ന് പേരക്കയുമായി ഇക്കരേക്ക്….നേരും വഴുകും മുമ്പേ ഉമ്മമാര്‍ ആരെങ്കിലും വടിയുമായി എത്തും ……കുളി കഴിഞ്ഞ് ഒരോട്ടമാ ….സന്ധ്യ സമയം ഖുറാന്‍ പാരായണം പിന്നീട് പഠനം എല്ലാത്തിനും കാവല്‍ നില്‍ക്കാന്‍ മണ്ണെണ്ണ വിളക്കും വലിയുമ്മയും……

വീടിനടുത്താണ് തൊട്ടടുത്ത വഴലുകളിലേക്ക് വെള്ളമടിക്കുന്ന പമ്പ്‌ഹൌസ് …പുഴയില്‍ നിന്നും മോട്ടര്‍ ഘടിപ്പിച്ചു കനാലുവഴി വഴലിലേക്ക്….നെല്ലും പച്ചകറികളും ക്രഷി ചെയ്യുന്ന കര്‍ഷകരുടെ ഏക ആശ്രയം …കനാലിലേക്ക് വെള്ളം ചാടിക്കുന്ന പൈപ്പില്‍ ഒരു ചെറിയ വല ഘടിപ്പിക്കും അത് വഴി കിട്ടുന്ന മത്സ്യം നമ്മുക്ക് കിട്ടും …പിന്നെ എളാപ്പയുടെ വക കുളക്കോഴി പിടുത്തം ചൂണ്ടലില്‍ ജീവനുള്ള കൂറയെ കൊരുത്ത് പുഴക്കരയിലെ കാട്ടിലേക്ക് ഇടും കുറച്ചു കഴിഞ്ഞ് ചെന്നാല്‍ കുളക്കോഴി പിടിയില്‍ ….ഒഴിവു ദിനങ്ങളില്‍ ഓല മെടയല്‍ പെണ്‍കുട്ടികള്‍ക്കും , ആണ്‍ കുട്ടികള്‍ ദേവകി ചേച്ചിയുടെ വീട്ടില്‍ ടിവി കാണലും …വര്‍ഷക്കാലം വന്നാല്‍ പുഴയിലെ വെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങും നിറം മാറും ചുഴികള്‍ രൂപ പെടും കര കവിഞ്ഞു ഒഴുകും ….പിന്നെ പുഴക്കരയിലേക്ക് പോകാന്‍ വിലക്കാ….
മഴ പെഴ്ത് മുറ്റം നിറയെ ചെറു ചാലുകള്‍ രൂപ പെടും അതില്‍ കടലാസ് വള്ളങ്ങള്‍ ഒഴുകിതുടങ്ങും ….

വീടിനരികിലെ തോട്ടത്തില്‍ കുറച്ചതികം ഈന്ത് മരങ്ങള്‍ ഉണ്ട്.. ഈന്ത് കാഴ എടുത്തു പൊളിച്ചു ഉണക്കി മില്ലില്‍ കൊണ്ട് പോയി പൊടിക്കും (ഒരു എളാപ്പക്ക് മില്ലിലാ ജോലി അത് കൊണ്ട് തന്നെ വീട്ടിലെ പൊടികള്‍ സൌജന്ന്യമാ .) അത് ചെറു പലഹാരമായി ഇറച്ചിയോടപ്പം കഴിക്കും …ഈന്ത് മരങ്ങളില്‍ വലിയ വലിയ പൊത്തുകള്‍ കാണാം അതില്‍ തേനിച്ചകള്‍ കൂടുകുട്ടും …ഒരിക്കല്‍ ഒരു അബദ്ധം പറ്റി ഞാന്‍ കൂട്ടില്‍ കയ്യിട്ടു തേന്‍ കുടിക്കാന്‍ ശ്രമിച്ചു പിന്നീട് നടന്നത് ഒരു കിടിലന്‍ ആക്രമണം മായിരുന്നു എത്ര ദൂരമോടി എന്നെനിക്കറിയില്ല …മുഖമാസകലം നീര് വന്നു വീര്‍ത്തു , പച്ച മഞ്ഞള്‍ ഉരച്ച് ഉമ്മ തേനീച്ചയുടെ പല്ലുകള്‍ മുഖത്ത് നിന്നും പറിച്ചു നീക്കി ………

Advertisementകുങ്കുമ നിറമുള്ള ആ പ്രകാശത്തില്‍ ഇരുളിമ പടരാന്‍ ഇനി നിമിഷങ്ങള്‍ മതി പകലിന്റെ അന്ത്യവും രാത്രിയുടെ തുടക്കവുമാണ് ഈ ത്രിസന്ധ്യ …ഇനി ചീവീടുകള്‍ സംഗീതം പൊഴിക്കും ..ഈയാന്‍ പാറ്റകള്‍ വിളക്കിന് ചുറ്റും കൂടും ….വലിയുമ്മയാണാ അ വിദ്യ പറഞ്ഞുതന്നത് വിളക്ക് വെള്ളം നിറച്ച തൊട്ടിപാത്രത്തില്‍ വെക്കുക കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഈയാന്‍ പാറ്റകള്‍ വെള്ളത്തില്‍ വീണ് മ്രതിയടയും……പടിഞ്ഞാറന്‍ ചക്രവാളങ്ങളെ തലോടി ഒരു കാറ്റ് വരാന്തയിലെ വിളക്കില്‍ ചുംബിച്ചു അന്തക്കാരം കൈവഷപെടുത്തിയ കുറച്ചു നിമിഷം ..(വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖ പ്രഥം )ഈയാന്‍ പാറ്റകള്‍ അടുത്ത വീട്ടിലെ വിളക്കുകളിലെ പ്രകാശം തേടി പോയി ….അങ്ങാടിയില്‍ പോയ എളാപ്പമാര്‍ എത്തി പിന്നീടു അത്തായം കഴിക്കല്‍ സുഖ നിദ്ര ……
ഒഴിവു ദിനങ്ങള്‍ മദ്രസ്സയില്‍ സ്‌പെഷല്‍ ക്ലാസ്സുകള്‍ ധാരാളം ….ഉച്ചയോടടുക്കും ഒന്ന് കഴിഞ്ഞു കിട്ടാന്‍ …പിന്നീട് ഓടിയെത്തി മട്ടല്‍ ബാറ്റും കെട്ടി പന്തുമായി ഒരു കിടിലന്‍ മാച്ച് …റബ്ബര്‍ പന്തുമായി കളിക്കുന്ന മുതിര്‍ന്ന ചേട്ടന്മാര്‍ നമ്മെ കൂട്ടില്ല …തെങ്ങും കമുകും നിറഞ്ഞ ഒരു തോട്ടം അടിച്ചാല്‍ അവിടെ ഇവിടേയും തട്ടി തെറിക്കുന്ന റബ്ബര്‍ പന്തുകള്‍ മുറ്റെതെത്തിയാല്‍ വലിയുമ്മ ഇറങ്ങി വരും അതിനു മുമ്പേ ചേട്ടന്മാര്‍ ഓടി വന്നു പന്തെടുക്കും ഇല്ലേല്‍ പിന്നെ ആ പന്ത് കിട്ടില്ല ….തൊടുവില്‍ നടുവിലായി ഒരു ചേരി മരമുണ്ട് അതില്‍ തൊട്ടാല്‍ ദേഹമാസകലം ചൊരിഞ്ഞു പൊന്തും അതാണ് കേട്ടറിവ് അത് കൊണ്ട് തന്നെ ആരും അതില്‍ തൊടാറില്ല ….പിന്നെ അപ്പ മരങ്ങള്‍ തുവര ചെടികള്‍ …കാറ്റടിക്കുമ്പോള്‍ തുവരചെടികള്‍ കാണാന്‍ നല്ല ഭംഗിയാ … സൂചിപുല്ല് അതില്‍ ഒരു അക്രമ പ്രത്യാക്രമണങ്ങള്‍ നടത്താറുണ്ട് …കമുകില്‍ അടക്ക പറിക്കാന്‍ വരുന്ന രാമുവേട്ടന്റെ കമുക് വളച്ചു മറ്റൊന്നിലേക്കു ചാടുന്ന കാഴ്ച്ച അത്ഭുദം നിറഞ്ഞതാണ് ….മുറ്റത്തിന്റെ ഒരു മൂലയില്‍ ഒരു തടിച്ചി പ്ലാവുണ്ട് അതിനു ചുവട്ടിലായി നാളികേരം കൂട്ടിയിട്ടിരിക്കും …കുറച്ചു ദിവസം കഴിഞ്ഞ് അതെടുക്കാനായി കാര്യസ്ഥന്‍ കുഞ്ഞിമുഹമ്മദിക്ക െ്രെഡവെര്‍ മജീദുമായി ജീപ്പ് ലോറിയില്‍ വരും അതിലേക്കു കയറ്റി പേട്‌തേങ്ങ വലിച്ചെറിയും ……………..
ഓലയും കൊതുമ്പും തേങ്ങ സൂക്ഷിപ്പുക്കാര്‍ എന്ന പരിഗണനയില്‍ വീട്ടില്‍ കിട്ടും …

വേനലിലാണ് വീട് ഓലമേഴുന്നത് ഓല ഉമ്മമാര്‍ തന്നെ മൊടയും …ഓല മൊടയാനുള്ള യോഗ്യത തീരുമാനിക്കുന്നത് വലിയുമ്മയാണ് അതിനു ഒരു പരിശീലനമുണ്ട് …ഓലയുടെ ഏറ്റവും അറ്റത്തെ കുറച്ചു ഭാകം മൊടയുന്നതിനായി വെട്ടി മാറ്റും അതിലാണ് ആദ്യത്തെ ഓലമൊടയല്‍ പരിശീലനം അതില്‍ വിജയിച്ചാല്‍ യഥാര്‍ത്ഥ ഓലമൊടയാന്‍ യോഗ്യത നേടും …ആദ്യം കമുക് പലതായി കീറും അത് മേല്‍കൂരയില്‍ ചൂടി ഉപയോഗിച്ച് കെട്ടും ,അതിനു ശേഷം പച്ചോല ചീളുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ അഗ്ര ഭാഗങ്ങള്‍ കൂര്‍പ്പിക്കും അതുപയോഗിച്ചാണ് ഓല കമുകിന്റെ തറിയില്‍ കെട്ടി പിടിപ്പിക്കുക ….പഴകിയ ഓല അടുപ്പിലേക്ക് തിരിക്കും …മുറ്റത്ത് വളഞ്ഞു തിരിഞ്ഞു വളരേ ഉയരത്തില്‍ നില്‍ക്കുന്ന ഒരു തെങ്ങുണ്ട് അതില്‍ നല്ല പോലെ നാളികേരവും മുണ്ട് പക്ഷെ അതില്‍ കയറാന്‍ പല തിയ്യന്മാര്‍ക്കും ഭയമാണ് …അത് കൊണ്ട് തന്നെ നാളികേരം മുഴുവനും സ്വൊയം നിലത്തേക്കു ചാടാറാണ് പതിവ് …അതില്‍ എനിക്ക് കിട്ടിയിട്ടുണ്ട് ഒരു കിടിലന്‍ തട്ട് ഭാഗ്യത്തിന് കാലിലാണ് വീണത് കുറച്ചു ദിവസം തൈലം തേച്ചു നടന്നു …

മുനിയന്‍ പാറയിലിരിന്നു ചൂണ്ടയിടലാണ് മറ്റൊരു വിനോദം …പടിഞ്ഞാറന്‍ കാറ്റിന്റെ കുളിര്‍മ്മയും പന മരങ്ങളുടെ തണലും നേരം നീങ്ങുന്നതറിയുകയേ ഇല്ല ….പക്ഷെ മുനിയന്‍ പാറക്ക് പത്ത് മീറ്റര്‍ അകലെ ഒരു അപകട മേഖലയാണ് …ആഴമേറിയ ഒരു പാട് പ്രദേശങ്ങള്‍ ഉണ്ട് ..ആകയാല്‍ കുട്ടികള്‍ക്ക് ആ ഭാകത്തേക്ക് തന്നെ വിലക്കാ …..പന മരങ്ങളില്‍ കാട്ടു വള്ളികള്‍ പിണഞ്ഞു കിടക്കുന്നത് കാണാം … ചില കാട്ടു പഴങ്ങള്‍ അണ്ണാന്റെ വിക്രതിക്ക് വിധേയമായി കാണാം … പണാമ്പഴം എന്ന പേരുള്ള ഒരു കാട്ടു പഴമുണ്ട് … ചെറു വള്ളികളില്‍ പഴുത്ത് റോസ് നിറത്തിലുള്ള പഴങ്ങള്‍ അതെടുക്കാന്‍ തേക്കിലയുടെ രണ്ടു ഭാകവും ഇര്‍ക്കിളി കൊണ്ട് തുന്നി കെട്ടി ഒരു ചെറു വട്ടിയാക്കും അതിലാണി പഴം നിറക്കുന്നത് ..പഴത്തിന്റെ തോല്‍ ഭാകാമാണ് തിന്നാനുപയോഗിക്കുക ഉള്ളിലെ കുരു കളയും…..

ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ പെറുക്കിയ മഞ്ചാടി കുരുവിന്റെ ഓര്‍മ്മകളില്‍ കൌമാരവും കടന്ന് യവ്വനത്തിലേക്കുള്ള മാറ്റത്തില്‍ ജീവിത പരിണാമങ്ങളില്‍ പുഴയുടെ സുഷ്‌കിച്ച രൂപവും … കാലത്തിന്റെ മാറ്റങ്ങളില്‍ മണ്ണുകള്‍ പങ്കു വെക്കാന്‍ ആളുകള്‍ വന്നപ്പോള്‍ നശിച്ച കാട്ടുചെടികളും ….വെട്ടി തെളിച്ചു വേലി കെട്ടി മണിമാളികകള്‍ പൊന്തി നിന്ന ഭൂപ്രതലത്തില്‍ തുവര ചെടികളുടെ അകാല ചരമവും ..മുറ്റത്തെ മുത്തശി പ്ലാവിലെ ചക്കയുടെ രുചിയൂറും ഓര്‍മ്മകളും ഭാക്കി വെച്ച് ഒരു കൂട്ടം ഓര്‍മ്മകളിലേക്ക് …

Advertisement 197 total views,  1 views today

Advertisement
International8 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement