മഞ്ജു വാര്യര്‍ക്കെതിരെ സലിം കുമാര്‍ – മഞ്ജു വാര്യരെ സര്‍ക്കാര്‍ ജൈവകൃഷിയുടെ അംബാസിഡറാക്കിയത് എന്തടിസ്ഥാനത്തില്‍ ?

277

02-manju-salim-kumar

ജൈവ കൃഷിയുടെ അംബാസിഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തതിനെതിരെ ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ സലിം കുമാര്‍ രംഗത്ത്. മാധ്യമശ്രദ്ധക്ക് വേണ്ടി കൃഷിചെയ്യുന്നവരെ അല്ലാതെ ആത്മാര്‍ത്ഥമായി കൃഷിയെ സ്‌നേഹിക്കുന്നവരെയാണ് ജൈവ കൃഷിയുടെ അംബാസിഡറായി നിയമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതിനുള്ള നടപടികളില്‍ മാത്രമാണ് സര്‍ക്കാരും ശ്രദ്ധിക്കുന്നതെന്നും സലിംകുമാര്‍ വിമര്‍ശിച്ചു്. മഞ്ജുവാര്യര്‍ക്ക് കൃഷി അറിയുമോ എന്നൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. അതേ സമയം മലയാള സിനിമയില്‍ വിലക്ക് എന്ന പ്രാകൃതമായ നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും സലിംകുമാര്‍ പറയുന്നു.

സിനിമയില്‍ നിന്ന് തന്നെയുള്ള ബാലചന്ദ്രമേനോന്‍ കര്‍ഷകശ്രീ പുരസ്‌കാരം വാങ്ങിച്ചയാളാണ്. എത്രപേര്‍ക്കറിയാം ഇത്. കൂടാതെ ശ്രീനിവാസന്‍. തന്റെ അറിവില്‍ ഇവര്‍ രണ്ട് പേരുമാണ് ആത്മാര്‍ത്ഥമായി കൃഷിയെ സമീപിക്കുന്ന സിനിമാക്കാരങ്ങളെന്നും സലീം കുമാര്‍ പറഞ്ഞു. സിനിമയ്ക്ക് പുറത്ത് എത്രയോ പേരുണ്ട്. അവരെയൊന്നും പ്രോത്സാഹിപ്പിക്കാനേ തയ്യാറല്ല സലീം കുമാര്‍ പറഞ്ഞു..