മഞ്ജു വാര്യർക്ക് ഒരു തുറന്ന കത്ത്

0
418

 

രാഷ്ട്രീയപ്പേടി രോഗലക്ഷണമാണ് .
പ്രിയപ്പെട്ട മഞ്ജു,

“I am sorry I am not with you Mr.Trumps, tonight my absence is out of respect for the people of my country. You creates fear, a deceitful justification for aggression and war’ Oscar സമ്മാന വേദി ബഹിഷ്ക്കരിച്ചു കൊണ്ട് Asghar Farhadi എന്ന ഇറാനിയൻ സംവിധായകൻ നടത്തിയ പ്രസ്താവനയാണ്. മുകളിൽ കൊടുത്തത്. (Asghar Farhadi തന്നെ സംവിധാനം ചെയ്ത Every body knows ആയിരുന്നു 23 ആം തിരുവനന്തപുരം ചലച്ചിത്ര ഉത്സവത്തിലെ ഉത്ഘാടന ചിത്രവും )

ലോകത്തെ സമ്പന്നരിൽ മുൻനിരക്കാരനും ലോകശക്തിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന Mr Trumph നെതിരെ വിമർശനവുമായി എത്തിയവരിൽ ലോകസിനിമയുടെ നെറുകയിൽ ഇരിക്കുന്ന50 നടുത്ത് പ്രവർത്തകരുണ്ട്.
അവരിൽ ചിലരുടെ പേർ താഴെ കൊടുക്കുന്നു.Jimmy Kimmel , Meryl Streep, Cher, Alec Baldwin, J.K. Rowling, Stephen King etc..

രാഷ്ട്രീയത്തോട് വെറുപ്പു പ്രകടിപ്പിക്കുന്ന ചിലരേയും എല്ലാ രാഷട്രീയക്കാർക്കൊപ്പം പങ്കാളികളാകുന്നവരെയും നാട്ടിൽ കാണാം. ഇവരുടെ സമീപനങ്ങൾ പരിശോധിച്ചാൽ എല്ലാ സംവിധാനങ്ങളെയും സ്വന്തം കീശയിലാക്കുന്നവരാണീകൂട്ടർ എന്നു തിരിച്ചറിയാം.. നാമിന്നു കാണുന്ന ഇന്ത്യ ഈ രൂപത്തിലെത്തിയത് ജീവൻ മുതൽ പലതും ത്വജിച്ച (കൃത്യമായ) രാഷട്രീയ നിലപാടുകൾ ഉള്ളവരുണ്ടായിയിരുന്നതിനാലാണ്.. അവരിൽ സന്യാസിമാർ മുതൽ വ്യഭിചാരം നടത്തി ജീവിച്ചവർ വരെ ഉണ്ടായിരുന്നു. ചിലർ സമരത്തിൽ അണിചേർനത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നറിഞ്ഞു പോലുമായിരുന്നില്ല.

ഇന്നത്തെ കേരളം രൂപപെട്ടതിനു പിന്നിൽ നങ്ങേലി എന്ന ചേർത്തലക്കാരി നടത്തിയ മുല ഛേദം മുതൽ പഞ്ചമിയും കൗമുദിയും അക്കാമ്മയും മേരിയും കുമാര ഗുരുവിന്റെ ജീവിത പങ്കാളി ജ്ഞാനമ്മയും ഗൗരിയമ്മയും ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ട് പോലെയുള്ള സ്ത്രീ സംഘടനകളും നടത്തിയ രാഷ്ട്രീയ സമരങ്ങളാണ്.പ്രവർത്തിച്ചത്. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങൾ നടന്ന കേരളത്തിൽ സ്ത്രീകളുടെ സാമുദായിക സ്വാധീനം വർദ്ധിച്ചു. 50% ലധികം പ്രാദേശിക ഭരണകേന്ദ്രങ്ങളിൽ അവർ എത്തി. അപ്പാേഴും ചവിട്ടിമെതിക്കുവാൻ മതവും രാഷ്ട്രീയ നേതൃത്വവും കലാ രംഗവും വിശിഷ്യ സിനിമാരം രംഗവും മടിക്കുന്നില്ല.

മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീയെ ചരക്കായി പരിഗണിക്കുമ്പോഴും അവിടെ അവരുടെ തുല്യത ഒരു പരിധി വരെ അംഗീകരിക്കപ്പെടുന്നുണ്ട്. മുതലാളിത്തത്തിന്റെ മാർക്കറ്റ് അന്തരീക്ഷത്തിൽ നിലയുറപ്പിച്ച ഇന്ത്യയിൽ, ജന്മിത്തത്തിന്റെ ഭാഗമായ സ്ത്രീ വിരുദ്ധത ശക്തമാണ്. വില്ലൻ റോളിൽ മതനിയമങ്ങൾ പ്രവർത്തിക്കുന്നു.സ്ത്രീയെ പുറത്തു നിർത്തൽ ഹൈന്ദവ സവർണ്ണ രാഷ്ട്രീയ അജണ്ടയാണ് .അവർ എന്നും സ്ത്രീ വിരുദ്ധത വെച്ചു പുലർത്തുന്നു. സ്ത്രീയെ ഒരേ സമയം ദേവതയായും ദേവദാസിയുമായി കരുതും. രാജ്യത്തിനായി പടയാളികളെ പ്രസവിക്കുന്നവരായി മാത്രം പരിഗണിക്കും. (ഹിറ്റ്ലറും നാസി പാർട്ടിയും ഉയർത്തിയ സ്ത്രീവിരുദ്ധത ഇവിടെ ഓർക്കുക).

മാസമുറ അശുദ്ധമാണ് എന്ന ധാരണക്കു പിന്നിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ബോധ പൂർവ്വ പ്രവർത്തനമുണ്ട്. മാസമുറ കാലത്തെ രക്ത സ്രാവത്തിൽ രക്തം + സോഡിയം + കാൽസ്യം + ഫോസ്ഫറസ്സ് + ഇരുമ്പ് + ക്ലോറൈഡ് ഒപ്പം എൻഡോമെട്രിയൽ കോശം , യോനീ ശ്രവം മുതലായവ അടങ്ങിയിട്ടുണ്ട്. ശുക്ലത്തേയോ വിയർപ്പിനെയോ മൂക്കളയേയോ മലത്തെയോ മൂത്രത്തെയോ അശുദ്ധമായി (ക്ഷേത്ര അംഗണത്തിൽ) കാണാത്ത ലോകത്ത് Menstrual Cycle fluid അശുദ്ധമാകുന്നതിനു പിന്നിൽ സ്ത്രീവിരുദ്ധത ശക്തമായി പ്രവർത്തിക്കുന്നു.

ആയുർവേദം മാസമുറയെ കഫം, പിത്തം, വാതം ഇവയുമായി ബന്ധിപ്പിക്കുന്നു. സ്ത്രീ സോമത്തിന്റെയും (Moon) ഗന്ധർവ്വത്തിന്റെയും (സുസ്വരം) അഗ്നിയുടെയും (Purity) കൂടിച്ചേരലാണ് എന്നിരിക്കെ (വസിഷ്ട്ട ധർമ്മശാസത്രം) എങ്ങനെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ അശുദ്ധി കണ്ടെത്തുവാൻ കഴിയുന്നത്?

തൃപ്പൂത്ത് പുരണ്ട (Menstruation of Bhagavathi ) തുണിക്കഷണത്തിലൊരു ഭാഗം വാങ്ങി പൂജാമുറിയിൽ സൂക്ഷിക്കുന്നത് പുണ്യമായി കരുതുന്ന ആചാരം ചെങ്ങന്നൂർ ദേവീ ഭക്തരുടെ ഇടയിൽ പ്രസിദ്ധമാണ്,
കാമാക്ഷി ക്ഷേത്രത്തിലെ കാളീദേവിക്ക് (ഗോഹട്ടി ) മഴക്കാലത്താണ് മുറ ( വാർഷിക ) ഉണ്ടാകും. അതവരുടെ ഉത്സവമാണ്..

മാസമുറക്കാലത്ത് സ്ത്രീകൾ ദേവതകളാണ്. എന്നു കരുതി വന്ന നാട്ടിൽ അവർ അതേ കാരണത്താൽ അസ്പ്രശ്യരായിരിക്കണം എന്നു പറയുവാൻ ആചാരങ്ങൾ പോലും അനുവദിക്കുന്നില്ല. പഴയ കാലത്ത് പ്രബലമായിരുന്ന പേജൻ മതധാരയിൽ Matriarchy സമൂഹമായിരുന്നു നിലനിന്നിരുന്നത് . അവിടെ Night + Moon + 13 (മാസം) എന്ന രീതി അംഗീകരിച്ചു . സെമറ്റിക് മതങ്ങളുടെ കാലത്ത് Day + Sun + 12 ( മാസം) എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി.

പുരുഷനേക്കാൾ ആയുർദൈർഘ്യവും പ്രതിരോധശേഷിയും സ്ത്രീകൾക്ക് ആർജിക്കുവാൻ കഴിഞ്ഞതിൽ Estrogen-progestrone , Hormone കൾ നടത്തുന്ന ചാക്രികമായ പ്രവർത്തനങ്ങളും അതിന്റെ ഭാഗമായ മാസമുറയും (ഗർഭധാരണവും മുലയൂട്ടലും ) പങ്കു വഹിക്കുന്നു. 28 ദിവസ മിരിക്കെ സ്ത്രീകൾ ക്കുണ്ടാകുന്ന Menstrual Cycle ശാരീരിക സ്വയം ശുദ്ധീകരണ പ്രവർത്തനമാണ്.

മാസമുറയെ തൊഴിലിടങ്ങളിൽ അസൗകര്യമായി കണ്ട ( യുദ്ധമുഖത്ത് Nurses) പുരുഷനേതൃത്വം ആദ്യമായി 1920ൽ തന്നെ പാഡുകൾ മാർക്കറ്റിൽ എത്തിച്ചു. Kotex എന്ന പേരിൽ Kimberly Clark മാർക്കറ്റിൽ എത്തിച്ച പാഡുകളുടെ ആദ്യ പരസ്യം നടത്തിയത് Le.Miller എന്ന പുരുഷ പരസ്യക്കാരനായിരുന്നു. രണ്ടാം ലോകയുദ്ധസമയത്ത് പാഡിന്റെ പരസ്യം ഇങ്ങനെ പറഞ്ഞു To Think that at 5 a.m. you are ready to break your date. Because today 8 hrs of defensive work seemed to be 80 hrs.

നവോദ്ധാന മുന്നേറ്റങ്ങൾക്കു ശേഷം വ്യക്തിപരമായി സ്വതന്ത്രമായ മലയാളി , അവന്റെ പിൽക്കാല രാഷ്ട്രീയ സമരങ്ങളിൽ നടത്തിയ ഒത്തു തീർപ്പുകൾ പുരോഗമന ആശയങ്ങളുടെ ഉള്ളടക്കത്തെ ക്ഷയിപ്പിച്ചു. സാമൂഹികമായി പുരോഗമന സ്വഭാവം കാണിക്കുന്നവർ തന്നെ വ്യക്തിപരമായി മത / വിശ്വാസ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞില്ല. പൊതു ഇടങ്ങളിൽ വിപ്ലവ മുദ്രാവാക്യവും കുടുംബ അന്തരീക്ഷത്തിൽ ജാതി, മത സ്വാധീനവും തുടർന്നു. മതമൗലികവാദം പിടിമുറുക്കുവാൻ ലഭിച്ച ഈ സാഹചര്യം മധ്യ വർഗ്ഗത്തിനെ കൂടുതൽ തൃപ്ത്തിപ്പെടുത്തി. വിപുലമായ സ്വാധീനമുള്ള നവാേധാന പ്രസ്ഥാനങ്ങൾ കോർപ്പറേറ്റു സ്വഭാവത്തിൽ എത്തി. അവരെ ഒരു കുടക്കീഴിലെത്തിക്കുവാൻ RSS ശ്രമിച്ചു.

ശബരിമല വിഷയത്തിൽ RSS ആഗ്രഹിക്കും വിധം RSS നു പുറത്തുള്ള കോൺഗ്രസ്സും വിശ്വാസികളെ കൂടെ കൂട്ടാൻ ശ്രമിക്കുമ്പോൾ സ്ത്രീ വിരുദ്ധതക്കു വെളിച്ചം നൽകുന്നവർക്കെതിരെ എല്ലാ ജനങ്ങളും ഒന്നിക്കേണ്ടതുണ്ട്. കേരളത്തിന്റെ നവോഥാന പാരമ്പര്യത്തിന്റെ ഇന്നത്തെ ചുമതല സ്ത്രീവിരുദ്ധമാേ ദളിത് ആദിവാസി, ന്യൂനപക്ഷ വിരുദ്ധമോ ആയ എല്ലാറ്റിനെയും തള്ളിപ്പറയുകയാണ്. കഴിഞ്ഞ കാലത്തെ ചിലരുടെ വഴിവിട്ട സമീപനങ്ങളാണ് കേരളത്തെ ഒരിക്കൽ കൂടി ഭ്രാന്താലയമാക്കുവാൻ അവസരം ഒരുക്കിയത്.
അത്തരം തെറ്റുകൾ തിരുത്തുവാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ ഇനി എങ്കിലുമുണ്ടാകണം.

വനിതാ മതിൽ ശരിയായ രാഷ്ട്രീയ സമരത്തിന്റെ ഭാഗമാകേണ്ടതുണ്ട്. .വഴിമാറി നടക്കുവാൻ ശ്രമിച്ച മധ്യവർഗ്ഗ മലയാളികളുടെ രാഷ്ട്രീയ ആലസ്യത്തെ മാറ്റി എഴുതാനുള്ള ശ്രമമായി അതു മാറണമെങ്കിൽ സ്ത്രീ പക്ഷത്തു നിൽക്കുന്ന ഏവരും അതിൽ പങ്കാളികളാകേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധവും കോർപ്പറേറ്റു പക്ഷപാതിത്വവും നിലനിൽക്കുമ്പോൾ തന്നെ ,കേരളത്തെ ഹൈന്ദവ മതമൗലികതയുടെ തണലിൽ എത്തിക്കുവാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുക, വർഗ്ഗീയതക്കെതിരായി ഒറ്റക്കെട്ടായി അണിചേരുക പ്രധാനമാണ്.

മലയാള സിനിമാരംഗത്തെ പലരും എന്ന പോലെ ശ്രീമതി മഞ്ജുവും രാഷ്ട്രീയത്തെ ഭയക്കുന്നതിൽ പൊതുജനങ്ങൾ നിരാശപ്പെടില്ല.
കല്യാണിനെ പോലെ സ്ത്രീ തൊഴിലാളികളുടെ ഇരിക്കുവാനുള്ള അവകാശത്തെ പോലും ചവിട്ടി മെതിക്കുന്നവർക്കായി കിലുക്കാം പെട്ടി കിലുക്കുന്നവർക്ക്,
സാമ്പാർ പൊടി മുതൽ ഏതു പാഷാണത്തിനും പരസ്യപലകയാകുവാൻ മടി കാണിക്കാത്ത MLA യും MP യും ഉൾപ്പെടുന്ന മലയാള സിനിമ ലോകത്തെ നടീനടന്മാർക്ക് ദ്വീപസ്തംഭം മഹാചര്യം പണമായിരിക്കട്ടെ പുണ്യം എന്നതാണാപ്തവാഖ്യം.

കടപ്പാട് വാട്ട്സാപ്പ്