Society
മഞ്ഞപിത്തം
ഇത് നിങ്ങള്‍ക്ക് മഞ്ഞയായി തോന്നുന്നെങ്കില്‍ അത് താങ്കളുടെ കുറ്റം മാത്രമാണെന്നും എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുവാന്‍ ഉപദേശിക്കുകയും ചെയ്തുകൊള്ളുന്നു. കണ്ണ് ഡോക്ടറെ അല്ല.. മനസിന്റെ ഡോക്ടറെ.
205 total views

നിയമപരമല്ലാത്ത മുന്നറിയിപ്പ് :
ഇത് നിങ്ങള്‍ക്ക് മഞ്ഞയായി തോന്നുന്നെങ്കില്‍ അത് താങ്കളുടെ കുറ്റം മാത്രമാണെന്നും എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുവാന്‍ ഉപദേശിക്കുകയും ചെയ്തുകൊള്ളുന്നു. കണ്ണ് ഡോക്ടറെ അല്ല.. മനസിന്റെ ഡോക്ടറെ.
മഞ്ഞപിത്തം ബാധിച്ചവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയാണെന്ന് പറയുന്നതുപോലെ ആണ് ചിലര്‍ക്ക് എന്റെ എല്ലാ വിലയേറിയ എഴുത്തുകുത്തുകളും ഇക്കിളി കഥകളായും മഞ്ഞപത്രമായും തോന്നുന്നത് …
ചില സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിച്ചാലും അവയൊന്നും അസംഭാവ്യമായതോ ലോകത്ത് നടക്കാത്തതോ ഒന്നുമല്ല. അങ്ങനെ തോന്നുന്നെങ്കില്‍ അത് വിവരമില്ലായ്മയാണ്. അത് തെറ്റല്ല.
പക്ഷെ ബോധമില്ലായ്മ ഒരു കുറ്റം തന്നെയാണ്. അതുകൊണ്ട് കണ്ണ് തുറന്നൊന്നു നോക്കാം. ഇരുട്ട് നിറഞ്ഞ മനസുകളില്‍ വെളിച്ചം കയറട്ടെ.
സ്വയം നന്നാകാന്‍ ഒരുപക്ഷെ അത് ഉപകരിച്ചേക്കാം.
ബാക്കി എല്ലാം ദൈവത്തിന്റെയോ പിശാചിന്റെയോ കൈകളില്‍ ഭദ്രം !!
206 total views, 1 views today