fbpx
Connect with us

മഞ്ഞുരാവിന്​റെ മര്‍മ്മരം – നന്മണ്ടന്‍

വര്‍ഷങ്ങളുടെ ഇടവേള നാടിനെയും തന്നെയും വിസ്മയാവാഹമായി മാറ്റിയത് അയാള്‍ തിരിച്ചറിഞ്ഞു.

ഇരു വശവും പാടങ്ങള്‍ അതിരിട്ട വെട്ടുവഴിയിപ്പോള്‍ നാല് വരിപ്പാതയായി മാറിയിരുന്നു. ശുഷ്കിച്ച പാടത്തിന്റെ ഒരു ഭാഗം മാത്രം കാടുമൂടിക്കിടന്നു. മറുഭാഗം ഒരനുഷ്ടാനം പോലെ ചെയ്ത നെല്‍കൃഷിയില്‍ നെല്ലിനെക്കാളേറെ കളകള്‍ ആയിരുന്നു.

 141 total views

Published

on

 

വര്‍ഷങ്ങളുടെ ഇടവേള നാടിനെയും തന്നെയും വിസ്മയാവാഹമായി മാറ്റിയത് അയാള്‍ തിരിച്ചറിഞ്ഞു.

ഇരു വശവും പാടങ്ങള്‍ അതിരിട്ട വെട്ടുവഴിയിപ്പോള്‍ നാല് വരിപ്പാതയായി മാറിയിരുന്നു. ശുഷ്കിച്ച പാടത്തിന്റെ ഒരു ഭാഗം മാത്രം കാടുമൂടിക്കിടന്നു. മറുഭാഗം ഒരനുഷ്ടാനം പോലെ ചെയ്ത നെല്‍കൃഷിയില്‍ നെല്ലിനെക്കാളേറെ കളകള്‍ ആയിരുന്നു.

രണ്ടു വയല്‍കഷ്ണങ്ങള്‍ യോജിക്കുന്നിടം ഉയരത്തില്‍ നടപ്പാതയാക്കിയ വഴി തീരുന്നിടത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന പറമ്പിലേക്കുള്ള കോണിവഴി. പിന്നെ കാലങ്ങളായി കിളക്കാത്ത കാട് മൂടിയ പറമ്പും. ജീര്‍ണ്ണതയുടെ പര്യായം പോലെ നാല്കെട്ടും അയാളെ വീണ്ടും നൊമ്പരം നിറഞ്ഞ ഓര്‍മ്മകളുടെ കൂടാരത്തിലേക്കു ആനയിച്ചു.

Advertisementഎതിരേ വന്നഭിവാദ്യം ചെയ്തു പോയ പരിചയക്കാരന്റെ മുഖത്തു പരിഹാസമോ സഹതാപമോ എന്നയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മഞ്ഞ് രാവിന്റെ മര്‍മ്മരം കാതോര്‍ത്തു പകലോന്‍ പയ്യെ മഞ്ഞവെയില്‍ കൊണ്ട് ഈറനുടുത്തു സന്ധ്യയിലേക്ക്‌ മുഖമൊളിപ്പിച്ചു.

സ്വാസ്ഥ്യം കെടുത്തുന്ന ഓര്‍മ്മകളുടെ അട്ടിപ്പേറുകളില്‍ ‍ ഇനിയൊരിക്കലും ഓര്‍ക്കരുതെന്നു കരുതിയ നൊമ്പരങ്ങള്‍ അയാളുടെ പാദങ്ങളെ കല്‍പ്പടവ് കയറി, ജീര്‍ണ്ണിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തിച്ചു.

കാട് മൂടിയ പറമ്പുകളില്‍ സന്ധ്യാസമയത്തും വന്യമായ ഇരുട്ടായിരുന്നു. സ്വപ്നങ്ങളുടെ ചാന്തുകള്‍ കലക്കി ചിത്രം വരഞ്ഞിട്ട കളിമുറ്റത്തു നാഞ്ഞൂല്‍പുറ്റുകള്‍ നിറഞ്ഞു നിന്നു. മുറ്റമതിരിട്ട കല്‍വരിക്കു പുറകില്‍ വെട്ടിയൊതുക്കാതെ നന്ത്യാര്‍വട്ടചെടികള്‍ വളര്‍ന്നു നിന്നിരുന്നു. വര്‍ഷങ്ങളുടെ കാലപ്പഴക്കത്തില്‍ വിരല്‍സ്പര്‍ശനമേറ്റ് നിറം മങ്ങിയ കോളിംഗ്ബെല്ല് ചുവരിലെ മഞ്ഞ നിറം പോലെ നിറം മങ്ങിക്കിടന്നു.

നടുവിരല്‍ പുറകിലേ താഡനമേറ്റ് ജീര്‍ണ്ണിച്ച വാതിലിന്റെ ശബ്ദം അകത്തളങ്ങളിലെ ഇരുട്ട് മുറികള്‍ക്കുള്ളിലെവിടെയോ പ്രകമ്പനം കൊള്ളുന്നത്‌ അയാളറിഞ്ഞു. അസാധാരണമായ ശബ്ദത്തോടെ സാക്ഷ നീങ്ങി ഒരു ഭാഗത്തേക്ക് തുറന്ന വാതിലിനു പുറകിലേ അവളുടെ രൂപം അയാളെ ഒന്നേ നോക്കിയുള്ളൂ.

Advertisementനിയന്ത്രിക്കാനാവാത്ത തേങ്ങല്‍ പോലും താങ്ങാനാവാത്ത അവളെന്ന രൂപം നാലുകെട്ടിന്റെ ഇരുട്ട് നിറഞ്ഞ മൂലയിലെവിടെയോ മറഞ്ഞപ്പോള്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഒരു പാളി തുറന്നിട്ട വാതിലിനു പുറകില്‍ അയാള്‍ നിന്നു.

മൃതസമാനമായ അല്‍പ നേരത്തിനു ശേഷം തേങ്ങലിറ്റുവീണ ഇടനാഴിയില്‍ കൂടി വീണ്ടും പ്രത്യക്ഷപ്പെട്ട അവളെ അനുധാവനം ചെയ്തെത്തിച്ചേര്‍ന്ന കുടുസ്സു മുറിയില്‍ മരണമായിരുന്നോ പതിയിരുന്നത്?

തറവാടിന്റെ അനന്തമായി പരന്നു കിടക്കുന്ന സ്വത്തുക്കള്‍ അന്യാധീനമാവാതിരിക്കാന്‍ തന്റെ സ്നേഹം ത്യജിച്ചു വരിച്ചത്‌ മാംസത്തുണ്ടുകള്‍ അടര്‍ന്നു വീഴുന്ന കട്ടിലിലെ ചടച്ച ഈ ശരീരത്തിനെയായിരുന്നോ?

ദേഹത്ത് ജീവന്റെ ഒരു സ്പന്ദനമെങ്കില്മുണ്ടെന്നറിഞ്ഞത്‌ കണ്ണില്‍ കൂടി ഒഴുകിയിറങ്ങിയ കണ്ണ് നീരായിരുന്നോ? ഒന്ന് വിളിച്ചാല്‍ മതി ഏതു നരകത്തിലെക്കാണെങ്കിലും ഞാന്‍ വരുമെന്ന് കേണു പറഞ്ഞിട്ടും സ്വന്തക്കാരുടെ ആഗ്രഹ പ്രകാരം അപസ്മാര രോഗിയായ മുറചെറുക്കന് അവളുടെ ജീവിതം എരിഞ്ഞ്കൊടുത്തു ഭീരുവിനെ പോലെ നാട് വിട്ട തന്നെ ഒരു ഹസ്തദാനം പോലും ചെയ്യാതെ മുഖം തിരിച്ചു നടന്ന ആത്മസുഹൃത്തിന്റെ മുഖത്തെ പുച്ഛത്തിന്റെ അര്‍ത്ഥവും ഈ ദുരന്തമായിരുന്നുവോ?

Advertisementമണ്ണ്തിന്നു മത്തുപിടിച്ച നാഞ്ഞൂലുകള്‍ കളിമുറ്റത്തു ഇഴ പിരിഞ്ഞു മദിച്ചു. നന്ത്യാര്‍വട്ട ചെടികളുടെ നിബിഡതയിലേക്ക് അനേകം ചീവീടുകള്‍ കുടിയേറി. ഇരുട്ട് കനത്ത പറമ്പുകളില്‍ വവ്വാലുകള്‍ ഇണചേര്‍ന്നു. ജീര്‍ണ്ണിച്ച നാലുകെട്ടിന്റെ കഴുക്കോലുകള്‍ക്കിടയില്‍ പെരുച്ചാഴികള്‍ സ്വൈര്യ വിഹാരം തുടങ്ങി.

അവസാനമായി ഒന്നുകൂടി സ്പന്ദിച്ചു നിശ്ചലമായ രൂപത്തെ അവസാനമായി ചുംബിച്ചു അവളെ ചേര്‍ത്തു കനത്ത ഇരുട്ടിലേക്ക് ഇറങ്ങുമ്പോള്‍ മഞ്ഞുരാവിന്റെ മര്‍മ്മരം നന്ത്യാര്‍വട്ട ചെടികളില്‍ പൊഴിയുന്നുണ്ടായിരുന്നു.

 142 total views,  1 views today

AdvertisementAdvertisement
Entertainment10 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment1 hour ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement