Connect with us

Lifestyle

മഞ്ഞ റോസാചെടിയുടെ കൂട്ടുകാരി

തിരുരൂപത്തിന് മുന്‍പില്‍ എല്ലാദിവസവും പൂക്കള്‍ വെയ്ക്കണം എന്നു പെണ്‍കുട്ടി തീരുമാനിച്ചു. കാതുപോയ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ അരുമയായി വളര്‍ത്തിയ മഞ്ഞ റോസാചെടിക്ക് പെണ്‍കുട്ടി ചായചണ്ടിയും മുട്ടത്തോടും ഇട്ടു നനച്ചു. വഴിതെറ്റി വളര്‍ന്ന റോസാകൊമ്പുകളെ തഴുകി ഒതുക്കി തായ് ചെടിയോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മുള്ള് തറച്ച് പെണ്‍കുട്ടിയുടെ മൃദുവായ കൈത്തണ്ടയില്‍ ചോര പൊടിഞ്ഞു. നനഞ്ഞ കണ്ണുകള്‍ പുറംകയ്യാല്‍ തുടച്ച് പെണ്‍കുട്ടി റോസാ ചെടിയോട് പറഞ്ഞു – തിരുരൂപത്തിന് മുന്നില്‍ എല്ലാ ദിവസവും പൂക്കള്‍ വയ്ക്കണം.

 86 total views,  4 views today

Published

on

2തിരുരൂപത്തിന് മുന്‍പില്‍ എല്ലാദിവസവും പൂക്കള്‍ വെയ്ക്കണം എന്നു പെണ്‍കുട്ടി തീരുമാനിച്ചു. കാതുപോയ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ അരുമയായി വളര്‍ത്തിയ മഞ്ഞ റോസാചെടിക്ക് പെണ്‍കുട്ടി ചായചണ്ടിയും മുട്ടത്തോടും ഇട്ടു നനച്ചു. വഴിതെറ്റി വളര്‍ന്ന റോസാകൊമ്പുകളെ തഴുകി ഒതുക്കി തായ് ചെടിയോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മുള്ള് തറച്ച് പെണ്‍കുട്ടിയുടെ മൃദുവായ കൈത്തണ്ടയില്‍ ചോര പൊടിഞ്ഞു. നനഞ്ഞ കണ്ണുകള്‍ പുറംകയ്യാല്‍ തുടച്ച് പെണ്‍കുട്ടി റോസാ ചെടിയോട് പറഞ്ഞു – തിരുരൂപത്തിന് മുന്നില്‍ എല്ലാ ദിവസവും പൂക്കള്‍ വയ്ക്കണം.

കോട്ടപ്പുറത്ത് ചന്ത കൂടുന്ന ദിവസങ്ങളില്‍ മാത്രം പൂവിടരുന്ന മഞ്ഞ റോസാചെടി ആണ് പെണ്‍കുട്ടിയുടേത്. തിങ്കളും വ്യാഴവും ആണ് കോട്ടപ്പുറത്തെ ചന്ത. ആദ്യ കാലങ്ങളില്‍ തിങ്കളും വ്യാഴവും ആഴ്ചയിലെ മറ്റെല്ലാ ദിവങ്ങളെയും പോലെ സാധാരണ ദിവസങ്ങള്‍ ആയിരുന്നു റോസാചെടിക്ക്.  പെണ്‍കുട്ടിയുമായി കൂട്ടായത്തിന് ശേഷം ആണ് റോസാചെടി തിങ്കളും വ്യാഴവും പൂവിടാന്‍ തുടങ്ങിയത്. അന്നുമുതല്‍ മഴയെന്നും വെയിലെന്നും വ്യത്യാസമില്ലാതെ റോസാചെടി, ആഴ്ചയിലെ രണ്ട് ദിവസങ്ങള്‍ക്കു വേണ്ടി പൂക്കള്‍ കാത്തു വെച്ചു.

ഒമ്പതാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയ അവധി കാലത്താണ് പെണ്‍കുട്ടിക്ക് പൂചെടികളില്‍ കമ്പം തോന്നിയത് . പൊട്ടിയ പാത്രങ്ങളിലും പ്ലാസ്റ്റിക്ക് കവറുകളിലും മണല്‍ നിറച്ചു പെണ്കുട്ടി മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കി.  ആട്ടിന്‍കാട്ടവും ചായചാണ്ടിയും വളമായി നല്കി ദിവസം രണ്ടുനേരം വെള്ളം ഒഴിച്ച് ചെടികളെ ശുശ്രൂഷിച്ചു. കൂട്ടത്തിലെ മഞ്ഞ റോസാചെടിയോട്  പെണ്‍കുട്ടിക്ക്  കൂട്ടുണ്ടായത്  കഴിഞ്ഞ പെരുന്നാള്‍ അവധികാലത്താണ്. അന്നൊരു ദിവസം, പാതി വിടര്‍ന്ന പൂമൊട്ടുകള്‍ പെണ്കുട്ടി നനഞ്ഞ ചൂണ്ടാല്‍ ഉമ്മ വെച്ചു തുറന്ന് നനുത്ത റോസാ ദളങ്ങളില്‍  മൂക്കിന്‍ ‍തുംബുകൊണ്ട് ഇക്കിളിയിട്ടു. കവിളില്‍ ചുവന്നു തുടുത്ത അരുമയായ മോഹക്കുരു പൂവിതളുകളില്‍ ചേര്‍ത്തു വെച്ചു കിന്നാരം പറഞ്ഞു. തോട്ടത്തില്‍ വളര്‍ന്ന കളചെടികളെ മറയാക്കി, മറ്റ് ചെടികള്‍ കാണാതെ പെണ്‍കുട്ടി  കുതിര്‍ത്തിയ കപ്പലണ്ടി പിണ്ണാക്കിനൊപ്പം പൊടിച്ച പഞ്ചാര മിട്ടായി റോസാ ചെടിയുടെ പാത്രത്തില്‍ കുഴിച്ചു വെച്ചു.

പെണ്‍കുട്ടി തിരുവസ്ത്രം അണിഞ്ഞ് കന്യാസ്ത്രീ ആകണം എന്നാണ്  വീട്ടുകാര്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെയും മഠത്തില്‍ ചേര്‍ക്കാന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പത്താംതരത്തില്‍ പഠനം അവസാനിപ്പിച്ചു തുന്നല്‍ പഠിക്കാന്‍ പോയ വഴിയില്‍, കണ്ടുമുട്ടിയ ഓട്ടോ ഡ്രൈവറെ പ്രണയിച്ച് ചേച്ചി, തിരുവസ്ത്ര സ്വപ്നങ്ങളുടെ ഭാരം പെണ്‍കുട്ടിയുടെ പുസ്തക സഞ്ചിയില്‍ ഇറക്കി വെച്ചു. നല്ലവണ്ണം പഠിച്ച് കര്‍ത്താവിന്റെ മണവാട്ടി ആകണം എന്ന ചേച്ചിയുടെ ഉപദേശത്തിനുള്ളിലെ താക്കീതും പലചരക്ക്‌ കടയിലെ ചെറുക്കന് മഞ്ഞ റോസാപ്പൂവിനോടുണ്ടായ പ്രണയവും പെണ്കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഒന്പതാം തരത്തില്‍ വിരാമമായി ഭവിച്ചു.

പലചരക്ക് കടയിലെ ചെറുക്കന്‍ ഉന്നതമായ വിദ്യാഭ്യാസം നേടിയ ആളാണ്. വലിയ പരീക്ഷകള്‍ എഴുതി ജോലി കാത്തിരിക്കുന്ന ചെറുക്കന്‍ ഇംഗ്ലീഷില്‍ ട്യൂഷന്‍ പഠിപ്പിച്ചു. ചെറുക്കന്റെ അച്ഛന്‍ കോട്ടപ്പുറം ചന്തയില്‍ ചരക്കെടുക്കാന്‍ പോകുന്ന ദിവസം ഉച്ചവരെ ചെറുക്കനാണ് കച്ചവട ചുമതല. അങ്ങിനെ, തിങ്കളും വ്യാഴവും അല്ലാത്ത ഒരു പെരുന്നാള്‍ ചന്തദിവസം കടയിലെത്തിയ പെണ്കുട്ടിയുടെ മുടിയില്‍ ചൂടിയ മഞ്ഞ റോസാ പൂവിനോടു ചെറുക്കന്‍ പ്രണയം പറഞ്ഞു.  നാണത്താല്‍ കൂമ്പി അടഞ്ഞ് മുടിക്കെട്ടില്‍ മറഞ്ഞിരുന്ന മഞ്ഞ റോസാപ്പൂവിനെ ചെറുക്കന്‍ കൈകളില്‍ അരുമയായി കോരി എടുത്തു വാസനിച്ചു. നനുത്ത മീശ രോമങ്ങള്‍ പൂവിതളുകളില്‍ ഇക്കിളിയിട്ട ചന്തദിവസം പെണ്കുട്ടി മഞ്ഞ റോസാചെടിയുടെ ചങ്ങാതിയായി.

ചോറുപാത്രവും പുസ്തകസഞ്ചിയുമായി വഴക്കിലായ പെങ്കുട്ടിയെ വീട്ടുകാര്‍ തുന്നല്‍ പഠിക്കാനയച്ചില്ല. അടുക്കളയിലെ മസാല ഗന്ധത്തില്‍ മുങ്ങിയമര്‍ന്ന് എരിവും പുളിയുമേറിയ ഒരു പപ്പാസ് തുണ്ടാകണമെന്ന് പെണ്കുട്ടി കൊതിച്ചു. കടയിലെ ചെറുക്കന് ഏറെ പ്രിയമുള്ള എരിവ് രസക്കൂട്ടാകാന്‍  പെങ്കുട്ടിക്ക്  പക്ഷെ  അടുക്കളയില്‍ പ്രവേശനം കിട്ടിയില്ല. ശൂന്യമായ ദിനരാത്രങ്ങളുടെ വിരസത മാറ്റാന്‍ ആവശ്യ സാധനങ്ങള്‍ വാങ്ങി വരുന്ന ജോലി പെണ്കുട്ടി ഏറ്റെടുത്തു. ഉപയോഗ ശൂന്യമായ നോട്ട് ബുക്കിലെ താളുകള്‍ കീറി ആവശ്യ വസ്തുക്കളുടെ കുറിപ്പെഴുതി  പെണ്കുട്ടി തിങ്കളും വ്യാഴവും മുടക്കമില്ലാതെ കടയില്‍ പോയി. കടയിലെ ചെറുക്കന് വാസനിക്കാന്‍ കഴുകിയുണക്കി പിന്നിക്കെട്ടിയ മുടിയില്‍ പെണ്കുട്ടി അരുമയായ ഒരു മഞ്ഞ റോസപ്പൂ കരുതി വെച്ചു.

കോട്ടപ്പുറത്തെ ചന്തയും പെസഹാ വ്യാഴവും ഒരുമിച്ചു വന്ന ദിവസം രാവിലെ ചെറുക്കന്‍റെ കട അടഞ്ഞു കിടന്നു. ചെറുക്കന്‍റെ അച്ഛന്‍ ചരക്കെടുക്കാന്‍ പോയ പിന്നീടുള്ള ചന്ത ദിവസങ്ങളിലും കട അടഞ്ഞു തന്നെ കിടന്നു. ചെറുക്കന്‍ അകലെയുള്ള പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി പോയി.  യാത്ര പറയാതെ പോയ പരിഭവത്തിനുള്ളിലും മഞ്ഞ റോസാപ്പൂവിന്‍റെ പരിമളം മുടിക്കെട്ടില്‍ കാത്തുവെച്ച പെണ്‍കുട്ടിക്ക് കടയിലെ ചെറുക്കന്‍റെ ഒരു സമ്മാനം.  കട്ടിയുള്ള മഞ്ഞ കടലായില്‍ പൊതിഞ്ഞ പെന്‍സില്‍ പെട്ടിയില്‍ അടച്ച ഭംഗിയുള്ള ഒരു മഷി പേനയോടൊപ്പം വെച്ച കുറിപ്പില്‍ ചെറുക്കന്‍ എഴുതി “പഠിച്ചു മിടുക്കിയാകണം”

ഹൈസ്കൂള്‍ ക്ലാസ്സിലെ വിദ്യാര്‍ഥിയോടുള്ള അദ്ധ്യാപകന്‍റെ വാല്‍സല്യത്തില്‍ പെണ്‍കുട്ടി ആര്‍ദ്രയായി. ഒരു വര്‍ഷമായി വിശ്രമത്തിലായ സ്കൂള്‍ ബാഗും ചോറ് പാത്രവും പെണ്കുട്ടി തുടച്ചു വൃത്തിയാക്കി വെച്ചു. പരിമളം നഷ്ടമാകാത്ത ഒരു മഞ്ഞ റോസപ്പൂ തിരു രൂപത്തിന് മുന്നില്‍ വെച്ചു പെണ്കുട്ടി മുട്ടിപ്പായി പ്രതിജ്ഞ എടുത്തു  – പഠിച്ചു മിടുക്കിയാകും.

Advertisement

 87 total views,  5 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement