സാന്‍ഡ് കാസില്‍ മാറ്റ് എന്നാണ് ഈ കക്ഷി അറിയപ്പെടുന്നത് തന്നെ. കാരണം ചാന്‍സ് കിട്ടിയാല്‍ മണലുപയോഗിച്ചു നമ്മെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതികള്‍ ഉണ്ടാക്കലാണ് അങ്ങേരുടെ ജോലി. ഇങ്ങനെ ഉണ്ടാക്കുന്നവ ഭൂമിയുടെ ഗ്രാവിറ്റിയെ പോലെ തോല്പിക്കുന്ന തരത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ചൂണ്ടല്‍ ചരടും പഴയ മരങ്ങളും ബീച്ചില്‍ കാണുന്ന മറ്റു വസ്തുക്കളും ഉപയോഗിച്ച് ഇദ്ദേഹം ആദ്യം തന്റെ നിര്‍മ്മിതിക്ക് വേണ്ട ഫ്രെയിംവര്‍ക്ക് ഉണ്ടാക്കും. അതിനു ശേഷം അതിനു മേല്‍ നനഞ്ഞ മണല്‍ കൊണ്ടൊരു പ്രയോഗം. പിന്നെ ഉണങ്ങിയ മണലും. ദേ സംഭവം റെഡി..